Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ഇന്ന് 22,507 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7,91,559 പേരിൽ; 451 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 21,595 ആയി; ഉത്തർപ്രദേശിൽ നാളെ രാത്രി മുതൽ മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗൺ; രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

രാജ്യത്ത് ഇന്ന് 22,507 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7,91,559 പേരിൽ; 451 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 21,595 ആയി;  ഉത്തർപ്രദേശിൽ നാളെ രാത്രി മുതൽ മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗൺ; രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22,507 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7,91,559 ആയി. 24 മണിക്കൂറിനിടെ 451കോവിഡ് രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 21,595ൽ എത്തി. നിലവിൽ ചികിത്സയിൽ കഴിയുന്ന 2,76,205 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 4,93,759 പേർ ഇതുവരെ രോ​ഗമുക്തി നേടി. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാകുന്നു. രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 62.09 ശതമാനമായി വർധിച്ചു. സജ്ജീവ കേസുകളേക്കാൾ ഏതാണ്ട് രണ്ടിരട്ടിയോളം പേർ രാജ്യത്ത് രോഗമുക്തരായതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് രോ​ഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 31,81,700 കേസുകളും 1,35,229 മരണങ്ങളുമായി അമേരിക്ക ഒന്നാം സ്ഥാനത്തും, 17,27,279 കേസുകളും 68,355 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തുമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ രാത്രി 10 മുതൽ ജൂലൈ 13 ന് പുലർച്ചെ അഞ്ച് വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. എല്ലാ ഓഫീസുകളും മാർക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അടയ്ക്കും. മെഡിക്കൽ, എമർജൻസി സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു. അതേസമയം ട്രെയിൻ സർവീസുകൾ തുടരുമെന്നും ലോക്ക്‌ഡൗൺ കാലയളവിൽ എല്ലാ സർക്കാർ പദ്ധതികളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗ്രാമീണ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും സർക്കാർ അനുവദിച്ചിട്ടുണ്ട്. യുപിയിൽ നിന്ന് ഇതുവരെ 31,156 പേർക്ക് കോവിഡ് ബാധിച്ചതായാണ് കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്. 20,331 പേർ രോഗമുക്തി നേടിയതായും കണക്കുകൾ പറയുന്നു. നിലവിൽ 9,980 പേരാണ് ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയിൽ ഇന്ന് 6,875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,30,599 ആയി. 219 പേർകൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 9,667 ആയി. 4,067 പേർ മഹാരാഷ്ട്രയിൽ ഇന്ന് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,27,259 ആയി. 93,652 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

തമിഴ്‌നാട്ടിൽ ഇന്ന് 4231 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 65 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. ആകെ മരണം 1765 ആയി. 3994 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 46652 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 12 പേർ കേരളത്തിൽനിന്ന് എത്തിയവരാണ്. വിദേശ രാജ്യങ്ങളിൽനിന്ന് വിമാനമാർഗം എത്തിയ 39 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽമാർഗം എത്തിയ മൂന്നുപേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

ചെന്നൈയിലാണ് കോവിഡ് ബാധിതർ ഏറ്റവുമധികം. 1,216 പേർക്കാണ് ചെന്നൈയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73,728 ആയി. 2,700 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ചെന്നൈയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,271 ആയി. അതേസമയം, രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ആവർത്തിച്ച് വ്യക്തമാക്കി.

ഇന്നു നടത്തിയ ചർച്ചയിലും കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ചില പോക്കറ്റുകളിൽ രോഗവ്യാപനം ഉയർന്ന നിലയിലാണ്. ഇതിനർത്ഥം ഇന്ത്യയിൽ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്നും മന്ത്രിതല സമിതിയുടെ യോഗശേഷം ഹർഷവർധൻ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരിൽ 538 ആളുകൾ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ് എന്നാണ് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ശരിയായ കാഴ്ചപ്പാടോടെയാണ് വിലയിരുത്തേണ്ടത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐസിയുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ മാർഗനിർദ്ദേശങ്ങളും ഉപേദശങ്ങളും നൽകാനും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും ഹർഷവർധൻ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP