Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാമാരിക്ക് മുന്നിൽ പകച്ച് ഇന്ത്യ; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 14,599 പേർക്ക്; കോവിഡ് ബാധിതരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 6,64,488; ഇതുവരെ രാജ്യത്ത് മരിച്ചത് 18,953 വൈറസ് ബാധിതർ; ഇന്ന് മാത്രം 284 കോവിഡ് മരണം

മഹാമാരിക്ക് മുന്നിൽ പകച്ച് ഇന്ത്യ; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 14,599 പേർക്ക്; കോവിഡ് ബാധിതരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 6,64,488; ഇതുവരെ രാജ്യത്ത് മരിച്ചത് 18,953 വൈറസ് ബാധിതർ; ഇന്ന് മാത്രം 284 കോവിഡ് മരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 14,599 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 6,64,488 ആയി. കോവിഡ് രോ​ഗികളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ നാലാം സ്ഥാനത്താണ്. എന്നാൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ ഇനി അധിക താമസമില്ല. നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 6,74,515 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്ക കഴിഞ്ഞാൽ ഇന്ന് ഏറ്റവുമധികം രോ​ഗം സ്ഥിരീകരിച്ചതും ഇന്ത്യയിലാണ്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 19,627 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇന്ന് മരിച്ചത് 284 കോവിഡ് രോഗികളാണ്. ഇതോടെരാജ്യത്തെ കോവിഡ് മരണസംഖ്യ 18,953 ആയി ഉയർന്നു.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് 2632 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 55 പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 97,200 ആയി ഉയർന്നു. 68,256 പേർ രോഗമുക്തി നേടി. 25,940 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ആകെ 3004 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 9,925 ആർടിപിസിആർ ടെസ്റ്റുകളും 13,748 ആന്റിജെൻ ടെസ്റ്റുകളും ഇന്ന് നടത്തി. 6,20,378 ടെസ്റ്റുകളാണ് ഡൽഹിയിൽ ഇതുവരെ നടന്നത്. പത്തുലക്ഷത്തിന് 32,650 എന്ന തോതിലാണ് ഡൽഹിയിൽ പരിശോധനകൾ നടത്തുന്നത്.

തമിഴ്‌നാട്ടിൽ ശനിയാഴ്ച 4,280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേര് വിദേശത്ത് നിന്നും തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 107001 ആയി. 65 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 1450 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 44,956 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. ചെന്നൈ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 66,538 ആയി.

കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേർക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ്. 1839 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42 പേർ രോഗം ബാധിച്ച് മരിച്ചതായും കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ സംസ്ഥാനത്ത് 11966 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 9244 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മാത്രം 439 പേർക്കാണ് രോഗം ഭേദമായത്. നിലവിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് 335 പേർക്കാണ് ജീവൻ നഷ്ടമായത്. കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21549 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1694 പേർക്കാണ് രോഗം കണ്ടെത്തിയത്.

അതിനിടെ, ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,72,746 ആയി. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിച്ചത് 90,170 പേർക്കാണ്. 24 മണിക്കൂറിനിടെ 2,093 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണങ്ങൾ 5,30,502 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP