Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2137 പേരെ തിരിച്ചറിഞ്ഞു; കോവിഡ് ബോധയുടെ തോതറിയാൻ ദ്രുതഗതിയിൽ പരിശോധനകൾ; നിസാമുദ്ദീൻ സംഭവം കോവിഡ് പ്രതിരോധത്തിൽ തിരിച്ചടിയായെന്ന തിരിച്ചറിവിൽ കേന്ദ്രസർക്കാർ; സമ്മേളന സംഘാടകനായ മൗലാനയ്‌ക്കെതിരെ കേസ്; രാജ്യത്തുകൊറോണ വൈറസ് മരണങ്ങൾ 35 ആയി; ചൊവ്വാഴ്ച 146 കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 1397; ലോകത്തിൽ കോവിഡ് മരണങ്ങൾ 40,000 കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണം എട്ട് ലക്ഷവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിസാമുദ്ദീൻ തബ്ലീദ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത 2137 പേരെ തിരിച്ചറിഞ്ഞു. ഇവർക്ക് കോവിഡ് 19 ബാധയുണ്ടോ എന്നറിയാൻ പരിസോധന നടത്തി വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്തുകൊറോണ വൈറഖസ് ബാധ മൂലമുള്ള മരണങ്ങൾ 35 ആയി ഉയർന്നു. ആകെ കോവിഡ കേസുകൾ 1397 ആയി. 146 പേർക്ക് കൂടിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ 40,000 കവിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാതെ സമ്മേളനം നടത്തിയതിന് തബ്ലീദ് ജമാഅത്തിന്റെ സംഘാടകനായ മൗലാനയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

മഹാരാഷ്ട്രയിൽ 72 പേർക്കും തമിഴ്‌നാട്ടിൽ 50 പേർക്കും തെലങ്കാനയിൽ 15 പേർക്കും കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ രോഗബാധിതരായ 45 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ബാക്കിയുള്ള അഞ്ചുപേർ ഇവരുമായി സമ്പർക്കം പുലർത്തിയവരാണ്. രാഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ, നാമക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 124 ആയി.

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും മുംബൈയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. ഇത്രയും അധികം കേസുകൾ ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്ത്യയിൽ ആദ്യമാണ്. അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം

തമിഴ്‌നാട്ടിൽ നിന്ന് നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഈറോഡിലും സേലത്തും ജാഗ്രതാ നിർദ്ദേശം നൽകി. സമ്മേളനത്തിൽ 1500 പേർ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1130 പേർ തമിഴ് നാട്ടിൽ തിരിച്ചെത്തി. 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുള്ളൂ. മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. മുംബൈയിലും ഈ സമ്മേളനത്തിൽ പങ്കെടുത്തയാൾ കൊവിഡ് ബാധിച്ച് മരിച്ചു. മാർച്ച് 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശിയാണ് ഇത്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടുകയായിരുന്നു.

കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ഒരാളെ നിരീക്ഷണ കേന്ദ്രത്തിൽ മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. സ്‌പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കൊല്ലം ജില്ലയിലെ എട്ട് പേരെ നിരീക്ഷണത്തിലാക്കി. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവർ.ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന യോഗത്തിൽ പങ്കെടുത്ത രണ്ടുപേരാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മാർച്ച് 13 ന് തന്നെ കോഴിക്കോട് എത്തിയ ഇവർ നിരീക്ഷണത്തിലാണുള്ളത്. നിസാമുദ്ദീൻ തബ്ലീഗ് പള്ളിയിൽ മാർച്ച് 18 മുതൽ 20 വരെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേരുടെ ലിസ്റ്റ് കൂടി ലഭിച്ചിട്ടുണ്ട്. അവർ യോഗത്തിൽ പങ്കെടുത്തവരല്ല. കോഴിക്കോട് നിന്ന് നാലു മാസം മുമ്പേ പുറപ്പെട്ടു മാർച്ച് 23 ന് റെയിൽ മാർഗം കോഴിക്കോട് തിരിച്ചെത്തിയവരാണ്. ഇവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരിലാർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല.

അതേ സമയം സംസ്ഥാനത്താകെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് 45 പേരാണുള്ളത്. കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പത്തനംതിട്ടയിൽ നിന്നാണ് കുടുതലാളുകളും പങ്കെടുത്തത്. 14 പേരാണ് നിസാമുദ്ദീനിലെ പരിപാടിയിൽ പത്തനംതിട്ടയിൽ നിന്ന് പങ്കെടുത്തത്. ആലപ്പുഴ 9, കോഴിക്കോട് 5, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.

ലോകത്ത് മരണം 40,000 കവിഞ്ഞു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു. മരണസംഖ്യ നാൽപ്പതിനായിരത്തിനോട് അടുക്കുന്നു. 40, 633പേർ മരിച്ചതായാണ് കണക്ക്. ഇന്ന് പുതുതായി 15,026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1800 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,69,995 പേർ രോഗമുക്തരായി. 30,281 പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് - 11,591. ഇറ്റലിയിൽ 1,01,739 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. യുഎസിലാണ് എറ്റവുമധികം ആളുകൾക്ക് രോഗബാധയുള്ളത് - 1,64,359. പുതുതായി 515 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം - 3,173. സ്പെയിനിൽ 94,417 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. സ്പെയിനിലാണ് ഏറ്റവുമധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് - 6,461. ഇതുവരെ 8,189 പേർക്ക് ജീവൻ നഷ്ടമായി, ഇന്ന് 473 പേർ മരിച്ചു.

ചൈനയിൽ 81,518 പേരാണ് രോഗബാധിതർ. 79 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3,305 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 5 പേർ മരിച്ചു. രോഗികളുടെ എണ്ണം അധിവേഗം വർധിച്ച മറ്റൊരു രാജ്യം ജർമനിയാണ്. ആകെ രോഗികൾ 67,051. ഇന്ന് 166 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 650 പേർ മരിച്ചു. ഇന്ന് 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ ആകെ രോഗബാധിതർ 44,605. ഏറ്റവുമധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതിൽ രണ്ടാം സ്ഥാനത്ത് ഇറാനാണ് - 3110. ആകെ മരണങ്ങൾ 2898. ഇന്ന് 141 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫ്രാൻസിൽ 44,550 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3,024 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 22,141. ആകെ മരണം 1408. ഇന്നത്തെ മരണനിരക്കിൽ രണ്ടാം സ്ഥാനത്ത് ബെൽജിയമാണ് - 192. ആകെ രോഗബാധിതർ 12,775. പുതുതായി 876 പേർക്ക് രോഗം സ്ഥിരീകരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP