Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് സമൂഹവ്യാപനം നടന്നോ എന്നറിയാൻ സംസ്ഥാനത്ത് ഇനി അതിവേഗ പരിശോധന; കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ്; ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയിൽ അതിവേഗം ഫലം ലഭിക്കും; കോവിഡിനെ നേരിടാൻ കേരളത്തിൽ ജാഗ്രതയോടെ കേരളം

കോവിഡ് സമൂഹവ്യാപനം നടന്നോ എന്നറിയാൻ സംസ്ഥാനത്ത് ഇനി അതിവേഗ പരിശോധന; കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ്; ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയിൽ അതിവേഗം ഫലം ലഭിക്കും; കോവിഡിനെ നേരിടാൻ കേരളത്തിൽ ജാഗ്രതയോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്തുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച വ്യക്തമാക്കി. അതിവേഗം ഫലം അറിയാൻ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. നിലവിൽ പിസിആർ (പോളിമെർ ചെയിൻ റിയാക്ഷൻ) ടെസ്റ്റ് വഴിയാണ് ഇന്ത്യയിൽ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാലാണ് പിസിആർ ടെസ്റ്റിന് മുൻഗണന നൽകിയിരുന്നത്. അതേസമയം ഈ പരിശോധനയ്ക്ക് കൂടുതൽ സമയം ആവശ്യമാണ്. സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്.

ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമ്മിച്ച് തുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താം.

കൊറോണ എന്നല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സമൂഹത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഇതുവഴി അധികൃതർക്ക് സാധിക്കും. ഇതിന് ചെലവും കുറവാണ്. വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് ഏതാനം ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാൻ സാധിക്കു. നിലവിൽ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവർ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാൻ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങൾ കണ്ടെത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP