Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നും രണ്ടാം ഘട്ടം കോവിഡുമായി വന്ന കുടുംബത്തിന്റെ ബന്ധുവായ വീട്ടമ്മയ്ക്ക് രോഗം ഭേദമായി; സുഖം പ്രാപിച്ചത് ഇറ്റലിയിൽ നിന്ന് വന്ന ഐത്തല സ്വദേശിയുടെ സഹോദരന്റെ ഭാര്യയ്ക്ക്; ഇന്ന് പുതിയ രോഗികൾ ഇല്ലാത്തത് പത്തനംതിട്ടയ്ക്ക് ആശ്വാസം

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നും രണ്ടാം ഘട്ടം കോവിഡുമായി വന്ന കുടുംബത്തിന്റെ ബന്ധുവായ വീട്ടമ്മയ്ക്ക് രോഗം ഭേദമായി; സുഖം പ്രാപിച്ചത് ഇറ്റലിയിൽ നിന്ന് വന്ന ഐത്തല സ്വദേശിയുടെ സഹോദരന്റെ ഭാര്യയ്ക്ക്; ഇന്ന് പുതിയ രോഗികൾ ഇല്ലാത്തത് പത്തനംതിട്ടയ്ക്ക് ആശ്വാസം

ശ്രീലാൽ വാസുദേവൻ


പത്തനംതിട്ട: രാജ്യത്ത് രണ്ടാം ഘട്ടത്തിൽ ആദ്യമായി കോവിഡ് 19 വൈറസ്് എത്തിച്ച കുടുംബത്തിലെ മൂന്നു പേരുടെ ബന്ധുവായ ഒരാൾക്ക് രോഗം ഭേദമായി. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 29 ന് നെടുമ്പാശേരിയിൽ വന്നിറങ്ങുകയും മാർച്ച് ഒന്നു മുതൽ നാടുനീളെ സഞ്ചരിക്കുകയും ചെയ്ത ഐത്തല സ്വദേശിയുടെ സഹോദരന്റെ ഭാര്യയ്ക്കാണ് ഇന്നലെ പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചത്. വീട്ടമ്മയുടെ രോഗം പൂർണമായി മാറിയതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവ പരിശോധനയിൽ അവസാനത്തെ രണ്ട് തവണയും നെഗറ്റീവായിട്ടാണ് ഫലം ലഭിച്ചത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഇവരെ രോഗികളുടെ കൂട്ടത്തിൽ നിന്ന് മറ്റൊരു നിരീക്ഷണ മുറിയിലേക്ക് മാറ്റി. അതേ സമയം ജില്ലയിൽ ഇന്ന് പുതിയ കോവിഡ് 19 കേസില്ല. സർവൈലൻസ് ആക്ടിവിറ്റികൾ വഴി വിവിധ കേസുകളുടെ 22 പ്രൈമറി കോൺടാക്ടുകളും 60 സെക്കൻഡറി കോൺടാക്ടുകളും കണ്ടെത്തി. ആകെ 17 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.

പുതിയതായി നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 4027 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2500 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 29 പേരെ നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 7014 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയുടെ അതിരുകളിൽ 97 ടീമുകൾ ആകെ 6632 യാത്രികരെ സ്‌ക്രീൻ ചെയ്തു. ഇവരിൽ രോഗലക്ഷണങ്ങൾ ഉള്ള രണ്ടു പേരെ കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുകയും ഒരാളുടെ സാമ്പിൾ എടുക്കുകയും ചെയ്ത ശേഷം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP