Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വെന്റിലേറ്ററുകളില്ല ബെഡുകളുമില്ല; മാസ്‌കുകൾക്കും ഗൗണുകൾക്കും ക്ഷാമം; ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല; ചുമച്ചും പനിച്ചും ആശുപത്രികളിലേക്ക് എത്തുന്നത് നൂറുകണക്കിന് രോഗികൾ; മരണം ആയിരം കവിഞ്ഞു; മൊത്തം 70000 രോഗികൾ; ഒറ്റദിവസംകൊണ്ട് 200ലേറെ പേർ മരിച്ചിട്ടും ഉണരാതെ ട്രംപ് ഭരണകൂടം; യുഎസ് ഇറ്റലിക്ക് സമാനമായ മരണ പാതയിലോ?

വെന്റിലേറ്ററുകളില്ല ബെഡുകളുമില്ല; മാസ്‌കുകൾക്കും ഗൗണുകൾക്കും ക്ഷാമം; ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല; ചുമച്ചും പനിച്ചും ആശുപത്രികളിലേക്ക് എത്തുന്നത് നൂറുകണക്കിന് രോഗികൾ; മരണം ആയിരം കവിഞ്ഞു; മൊത്തം 70000 രോഗികൾ; ഒറ്റദിവസംകൊണ്ട് 200ലേറെ പേർ മരിച്ചിട്ടും ഉണരാതെ ട്രംപ് ഭരണകൂടം; യുഎസ് ഇറ്റലിക്ക് സമാനമായ മരണ പാതയിലോ?

മറുനാടൻ ഡെസ്‌ക്‌

 ന്യൂയോർക്ക്: മൊത്തം എഴുപതിനായിരത്തിലേറെ പേരെ ബാധിച്ചിട്ടും ആയിരത്തിലേറെപേർ മരിച്ചിട്ടും കോവിഡിനെ നേരിടാൻ ഫലപ്രദമായ നടപടികൾ ഇല്ല. 'ഇത് അമേരിക്കയാണോ അതോ ഒരു മൂന്നാലോക രാജ്യമാണോ'- ന്യൂയോർക്കിലെ ഒരു ആശുപത്രി സന്ദർശിച്ച ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ ഡാനി റോജേഴ്സണിന്റെ പ്രതികരണം ഇങ്ങനെയായിരിന്നു. ഡോകർടമാരും ഇത് സ്ഥിരീകരിക്കുന്നു. 'വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്' നിരാശയോടെ ഇക്കാര്യങ്ങൾ പറയുന്നത് കോവിഡ്19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ്.

കൊറോണ വൈറസ് ബാധയുടെ ആദ്യ ആഴ്ചകളിൽ 70 വയസ്സിനു മുകളിലുള്ളവരാണ് ആശുപത്രിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ഈ വരുന്നവർ കുടുതലും 50 വയസ്സിനു താഴെയുള്ളവരാണ്. ജനങ്ങൾക്ക് ഈ രോഗത്തിന്റെ ഗൗരവം ഇതുവരെ മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. രണ്ടാഴ്ച മുൻപ് വരെ ജീവിതം വളരെ വ്യത്യസ്തമായിരുന്നുവെന്നും ഈ ഡോക്ടർ കൂട്ടിച്ചേർത്തു.രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ആശുപത്രി സൗകര്യങ്ങൾ ഒരുക്കാനാകാത്തത് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ വെന്റിലേറ്റർ സൗകര്യം നൽകുന്നതിൽപ്പോലും ഈ തിരഞ്ഞെടുപ്പ് ഉണ്ട്. അടിയന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങൾ തീർന്നുപോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ന്യൂയോർക്ക് പ്രിസ്ബെറ്റേറിയൻ / കൊളുംബിയ യൂണിവേഴിസിറ്റി മെഡിക്കൽ സെന്ററിലെ ഗ്ലോബൽ ഹെൽത് ഇൻ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ക്രെയ്ഗ് സ്പെൻസർ പറയുന്നു.

Stories you may Like

'കഴിഞ്ഞയാഴ്ച രോഗികളെ പരിശോധിക്കുമ്പോൾ ഒന്നോ രണ്ടോ പേർക്കുമാത്രമേ കോവിഡ്19ന്റെ ലക്ഷണങ്ങളുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒപിയിലെത്തുന്ന എല്ലാവർക്കും കോവിഡ് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ പലരും ഗുരുതര അവസ്ഥയിലാണ്. പലരെയും വെന്റിലേറ്ററിൽ കിടത്തേണ്ടി വന്നു. പെട്ടെന്നാണ് അവരുടെ അവസ്ഥ പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലേക്കു പോകുന്നത്. കഴിഞ്ഞയാഴ്ചയിൽനിന്നു വളരെ വ്യത്യസ്തമാണ് ഈയാഴ്ച' സ്പെൻസർ പറഞ്ഞു.യുഎസ് സർജൻ ജനറൽ ഡോ. ജെറോം ആഡംസ് ഉൾപ്പെടെയുള്ള പൊതുആരോഗ്യ വിദഗ്ധരും യുഎസ് അടുത്ത ഇറ്റലിയാകും എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ആശുപത്രികൾ അവരുടെ ശേഷി വർധിപ്പിക്കണമെന്ന് ന്യൂയോർക്ക് സംസ്ഥാന ഭരണകൂടം ആവശ്യപ്പെട്ടു. ഇതുവരെ ലോകത്ത് സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളിൽ ആറു ശതമാനം ന്യൂയോർക്കിലാണ്. യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പകുതിയും ഇവിടെയാണ്.

നിലവിലുള്ള ആശുപത്രികളിലെ ശേഷി 1000 കിടക്കകളാക്കി ഉയർത്തണമെന്നാണ് നിർദ്ദേശം. എത്രയും പെട്ടെന്ന് അടിയന്തര ആവശ്യത്തിനുള്ള ആശുപത്രികൾ നിർമ്മിക്കണമെന്നും ആവശ്യമുണ്ട്. വിരമിച്ചവരും മറ്റുമായി ജോലിയിൽനിന്ന് ഒഴിവായിരിക്കുന്ന എല്ലാ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ഭാഗമാകണമെന്നും ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കൗമോ ആവശ്യപ്പെട്ടു. അതീവ ഗുരുതര രോഗികൾക്കുമാത്രമാണ് വെന്റിലേറ്റർ സൗകര്യം നൽകുക. ന്യൂയോർക്കിൽ 7000 വെന്റിലേറ്ററുകളാണ് ഇപ്പോഴുള്ളത്. ഇതിൽ 4000 എണ്ണം സജ്ജമായി കൈവശമുണ്ട്. രാജ്യം സ്റ്റോക് ചെയ്തു വച്ചിരിക്കുന്നവയിൽ 2000 എണ്ണം ഉടൻ തന്നെ ന്യൂയോർക്കിന് നൽകുമെന്ന് വൈറ്റ് ഹൗസും അറിയിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കുറഞ്ഞത് 30,000 വെന്റിലേറ്ററുകൾ എങ്കിലും വേണമെന്ന് കൗമോ പറയുന്നു. രാജ്യത്ത് ആകെ 16,660 വെന്റിലേറ്ററുകളാണ് സ്റ്റോക്കായി ഉണ്ടായിരുന്നത്. എന്നാൽ വൈറസ് പടർന്നു പിടിച്ചതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് വെന്റിലേറ്ററുകൾ കൊടുക്കേണ്ടിവന്നു. ഇത്തരം പകർച്ചവ്യാധി ഏതൊരു ആരോഗ്യ സംവിധാനത്തെയും മുക്കിക്കളയുമെന്ന് യുഎസിന്റെ കൊറോണ വൈറസ് നേരിടാനുള്ള ദൗത്യ സംഘത്തിലെ വിദഗ്ധൻ ഡോ. ആന്തണി ഫൗസി പ്രതികരിച്ചു.

ന്യൂയോർക്കിൽ മാത്രമല്ല, രാജ്യമെങ്ങും സമാന അവസ്ഥയാണ് കാണുന്നത്. രോഗികൾ വർധിക്കുന്നതിനൊപ്പം സംരക്ഷിത കവചങ്ങളായ മാസ്‌കുകൾ, ഗൗണുകൾ തുടങ്ങിയവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. രോഗികളെ ചികിത്സിച്ചശേഷം വീട്ടിൽ പോകുന്ന ഇവർ സ്വന്തം കുടുംബങ്ങളെക്കൂടിയാണ് റിസ്‌കിലാക്കുന്നത്.

രോഗബാധിതരുടെ എണ്ണം 68,472 ഉം മരണസംഖ്യ 1032 ഉം ആയതോടെ അമേരിക്ക സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രോഗവ്യാപനത്തേയും ഉയരുന്ന മരണനിരക്കിനേക്കാളുമൊക്കെ അമേരിക്കയേ ഏറെ പരിഭ്രാന്തിയിലാഴ്‌ത്തുന്നത് പിടിച്ചാൽ പിടികിട്ടാത്ത വണ്ണം താഴേക്ക് കൂപ്പുകുത്തുന്ന സമ്പദ്ഘടനയാണ്. ഇതിനെ കുറേയൊക്കെ മറികടക്കുവാനായി 2 ട്രില്ല്യൺ ഡോളറിന്റെ അടിയന്തര സഹായ പാക്കേജിന് ഇന്നലെ സെനറ്റ് ഐക്യകണ്ഠമായി അംഗീകാരം നൽകി. മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം വളരെ വേഗത്തിലും പരസ്പര സഹകരണത്തോടെയുമാണ് സെനറ്റംഗങ്ങൾ ഈ സാമ്പത്തിക ഉത്തേജന പാക്കേജ് പാസ്സാക്കിയത്.96-0 എന്ന നിലയിൽ ഈ നിയമം പാസ്സായതോടെ 150 മില്ല്യൺ അമേരിക്കൻ കുടുംബങ്ങൾക്ക് ചെക്ക് ലഭിക്കും. അതുകൂടാതെ നിരവധി വൻകിട ചെറുകിട വ്യവസായങ്ങൾക്ക് വായ്പകളും ലഭ്യമാകും. ഹോസ്പിറ്റലുകൾക്കായും, തൊഴിൽ നഷ്ടത്തിനെതിരെയുള്ള ഇൻഷുറസിനും മറ്റുപലതിനും ഇനി പണം ലഭ്യമാകും. ഇതിന് മുൻപ് ഒരിക്കലും അഭിമുഖീകരിക്കാത്ത ഒരു സാഹചര്യത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത് എന്ന വസ്തുതയാണ് രാഷ്ട്രീയം മറന്ന് സെനറ്റർമാർ ഒരുമിക്കുവാൻ കാരണം. സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പൊതു സമ്പദ്ഘടനയിലേക്ക് പണമൊഴുക്കുക എന്നതാണ് ഈ ബില്ലുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

തുടക്കത്തിൽ തന്നെ കോവിഡിനെ പകർച്ചപ്പനിയുമായി താരമത്യം ചെയ്ത് നിസ്സാരവത്ക്കരിക്കുകയും, കാണുന്നവർക്കെല്ലാം ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും നടക്കുകായണ് ട്രംപ് ചെയ്തത്. അവസാനം നിരന്തര സമ്മർദം പൊതുസമൂഹത്തിൽനിന്ന് ഉയർന്നതിനെ തുടർന്നാണ് അയാൾ കോവിഡ് പരിശോധനക്ക് വിധേയനായത്. ബിസിനസുകാരനെപ്പോലെയാണ് ട്രംപ് കൊറോണക്കാലത്തും പെരുമാറുന്നതെന്നാണ് ബിബിസി രൂക്ഷമായ വിമർിച്ചെുകഴിഞ്ഞു. ഇങ്ങനെ ലോകം തകർന്നിട്ടും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് ഓർക്കുക. ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിൽ ആളുകൾ പള്ളികളിൽ തടിച്ചുകൂടണമെന്നും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ അപ്പോഴേക്കും നിർത്തലാക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് ട്രംപ് പറഞ്ഞുത് ഏവരെയും ഞെട്ടിപ്പിച്ചു. 'ഈസ്റ്റർ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. രാഷ്ട്രം ആ ദിനത്തിൽ വീണ്ടും തുറക്കപ്പെടുമെന്ന് താൻ പ്രത്യാശിക്കുന്നു എന്നും പറഞ്ഞു.'- ട്രംപ് പറയുന്നു. കൂടുതൽ ശക്തമായ നടപടികൾ രോഗത്തെ തടയുവാൻ ആവശ്യമാണെന്ന് മെഡിക്കൽ രംഗത്തെ പല വിദഗ്ദരും ആവശ്യപ്പെടുന്ന സമയത്താണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്.

തുടർന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണർത്തുന്നത്. 'ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഫ്‌ളൂ വന്ന് മരിക്കുന്നത്. എന്നിട്ട് നമ്മൾ രാഷ്ട്രം അടച്ചിടാറുണ്ടോ?' ഇന്നലെ ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതാണ്. ഇവിടെ ചികിത്സയാണ് രോഗത്തേക്കാൾ കൂടുതലായി രാജ്യത്തെ ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞുവച്ചു.' ഈ ലോക്ക്ഡൗൺ വ്യവസ്ഥകളിൽ അയവുകൾ വരുത്തുമ്പോഴും ജനങ്ങൾ സാമൂഹിക അകലം പാലിക്കുമെന്നും ഹസ്തദാനം പോലുള്ളവ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം പാലിച്ചുകൊണ്ട് തന്നെയായിരിക്കും അമേരിക്കക്കാർ തങ്ങളുടെതായ മേഖലകളിൽ പ്രവർത്തനത്തിനിറങ്ങുക. കാരണം രാജ്യം അവരുടെ അദ്ധ്വാനം ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങളുടെ ആരോഗ്യത്തേക്കാളേറെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയാണ് തനിക്ക് മുഖ്യമെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. ഒരു ജനനേതാവ് എന്ന നിലയിൽ നിന്നും അദ്ദേഹം ഒരു ബിസിനസ്സുകാരനിലേക്ക് തിരിച്ചെത്തി എന്നതുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജനപാക്ക് കോൺഗ്രസ്സ് പാസ്സാക്കിയ ഉടനെയണ് പ്രസിഡണ്ടിന്റെ ഈ പ്രഖ്യാപനം വന്നത്. അതിനാൽ തന്നെ ഭേദഗതികളോടെ ഇപ്പോഴുള്ള ലോക്ക്ഡൗൺ തുടരുകയോ അല്ലെങ്കിൽ ചില നിർദ്ദേശങ്ങൾ മാത്രം ബാക്കിയാക്കി ലോക്ക്ഡൗൺ എടുത്തുകളയുകയോ ചെയ്‌തേക്കാം എന്നൊരു പ്രതീക്ഷ വാണിജ്യ-വ്യവസായ മേഖലകളിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി സ്റ്റോക്ക് മാർക്കറ്റിലും നേരിയൊരു ചലനം കാണപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP