Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എച്ച്ഐവി മരുന്നു നൽകാനുള്ള ഡോക്ടർമാരുടെ അറ്റകൈ പ്രയോഗം ഫലം കണ്ടു; മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ ക്വാറന്റീനിലായിരിക്കെ ദുബായിലേക്ക് മുങ്ങാൻ നോക്കി വിമാനത്തിൽ വച്ച് പിടിയിലായ ബ്രിട്ടീഷ് പൗരന് കോവിഡ് രോഗം മാറി; ഒരുഘട്ടത്തിൽ ഗുരുതരാവസ്ഥയിലായ ഇയാളെ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയത് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ മാത്രം പ്രയോഗിച്ച ആന്റി റിട്രോവൈറൽ മരുന്നുകൾ; കളമശ്ശേരി മെഡിക്കൽ കോളജിന്റെ നേട്ടം കോറോണ ഭീതിക്കിടെ കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നു

എച്ച്ഐവി മരുന്നു നൽകാനുള്ള ഡോക്ടർമാരുടെ അറ്റകൈ പ്രയോഗം ഫലം കണ്ടു; മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ ക്വാറന്റീനിലായിരിക്കെ ദുബായിലേക്ക്  മുങ്ങാൻ നോക്കി വിമാനത്തിൽ വച്ച് പിടിയിലായ ബ്രിട്ടീഷ് പൗരന് കോവിഡ് രോഗം മാറി; ഒരുഘട്ടത്തിൽ ഗുരുതരാവസ്ഥയിലായ ഇയാളെ രക്ഷിക്കാൻ ഡോക്ടർമാർ നടത്തിയത് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ മാത്രം പ്രയോഗിച്ച ആന്റി റിട്രോവൈറൽ മരുന്നുകൾ; കളമശ്ശേരി മെഡിക്കൽ കോളജിന്റെ നേട്ടം കോറോണ ഭീതിക്കിടെ കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് രോഗ ഭീതിക്കിടെയും കേരളത്തിൽനിന്ന് വീണ്ടും ശുഭവാർത്തകൾ. മൂന്നാറിൽ ക്വാറന്റീനിലായിരിക്കെ ചാടിപ്പോയി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ നെടുമ്പാശ്ശേരിയിലെ വിമാനത്തിൽവെച്ച് പിടിയിലായ ബ്രിട്ടീഷ് പൗരന് കോവിഡ് രോഗം പൂർണ്ണമായും മാറിയതായി അധികൃതരുടെ സ്ഥിരീകരണം. ഒരുഘട്ടത്തിൽ അതീവഗുരുതരാവസ്ഥയിലായ ഇയാളെ രക്ഷിച്ചത് കളമശ്ശേരി മെഡിക്കലൽ കോളജിലെ ഡോക്ടമാരുടെ അശ്രാന്ത പരിശ്രമമാണ്. എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്നകോവിഡ് 19 ന് നൽകിയാണ് ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്. ഇയാളുടെ പരിശോധനാഫലം മൂന്ന് ദിവസം കൊണ്ട് നെഗറ്റീവ് ആയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. എച്ച്ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ഞശീേിമ്ശൃ, ഹീുശിമ്ശൃ എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽതന്നെ ഫലം നെഗറ്റീവായി. മാർച്ച് 23 ന് ലഭിച്ച സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

മൂന്നാറിൽ ടീ കൗണ്ടി റിസോർട്ടിൽ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി വിമാനത്തതിൽ ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് ആറു പേർ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾ വഴി രോഗം പരുന്നുവെന്ന് സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്.

ഇപ്പോൾ പരിശോധനാ ഫലം നെഗറ്റീവായ ടൂറിസ്റ്റിന് ആന്റി വൈറൽ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് മുൻകയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടർന്ന് ചികിത്സയുടെ പ്രോട്ടോക്കോൾ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേശ് മോഹൻ, ഡോ.ഗീത നായർ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.

ഇന്ത്യയിൽ ജയ്പൂരിലെ എസ്എംഎസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് എച്ച്ഐവി മരുന്നുകൾ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്നും അവർ വ്യക്തമാക്കി.ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP