Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിപ ഓടി പിന്നെ നമുക്ക് എന്തുകൊറോണ': ബോധവൽക്കരണവുമായി മാധ്യമ പ്രവർത്തകനും എൽകെജിക്കാരിയായ മകളും; വീഡിയോ വൈറലാകുന്നു; വീഡിയോ തയ്യാറാക്കിയത് കോവിഡ്-19 നെ കുറിച്ചുള്ള പേടി അകറ്റാനും ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിന്റെ ഭാഗമാകാനും എന്ന് ഡാറ്റസും സാൽവിയയും

'നിപ ഓടി പിന്നെ നമുക്ക് എന്തുകൊറോണ': ബോധവൽക്കരണവുമായി മാധ്യമ പ്രവർത്തകനും എൽകെജിക്കാരിയായ മകളും; വീഡിയോ വൈറലാകുന്നു; വീഡിയോ തയ്യാറാക്കിയത് കോവിഡ്-19 നെ കുറിച്ചുള്ള പേടി അകറ്റാനും ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിന്റെ ഭാഗമാകാനും എന്ന് ഡാറ്റസും സാൽവിയയും

ജംഷാദ് മലപ്പുറം

മലപ്പുറം: കോറോണക്കെതിരെ ബോധവൽക്കരണവുമായി മാധ്യമ പ്രവർത്തകനും മകളും. കേരള സർക്കാറിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായാണ് എ.എൻ.ഐയുടെ മലപ്പുറം പ്രതിനിധിയായ ഡാറ്റസ് വേലായുധനും മകളും എൽ.കെ.ജി വിദ്യാർത്ഥിനിയുമായ സാൽവിയ ഡോറിസും ചേർന്ന് ബോധവൽക്കരണ വീഡിയോ ചിത്രീകരിച്ചത്. കഴിഞ്ഞ് 15ന് വൈകിട്ടോടെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ വാർത്താസമ്മേളനത്തിലൂടെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്് കേരളാ സർക്കാർ തുടക്കമിട്ടത്. ഇതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്തതെന്ന് ഡാറ്റസ് വേലായുധൻ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. മണിക്കൂറുകൾക്കം ഫേസ്‌ബുക്കിന് പുറമെ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും വീഡിയോ വൈറലായി മാറി.

മലപ്പുറം കൂരിയാട് ജെംസ് പബ്ലിക്ക് സ്‌കൂളിലെ എൽകെ ജി വിദ്യാർത്ഥിനിയായ സാൽവിയ ഡോറിസ് ആണ് കൈ കഴുകുന്നതിന്റെ ആവശ്യകത വീഡിയോയിൽ വിവരിക്കുന്നത്. കേരളത്തിലും ലോകത്തും കൊറോണോ പടർന്ന് പിടിക്കുബോൾ അതിനെ എതിരെ പൊതുജനങ്ങൾക്ക് തങ്ങളാൽ കഴിയുന്ന ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പിതാവും മകളും ചേർന്ന് ഇത്തരത്തിലൊരു വീഡിയോ ചെയ്തത്. ഡാറ്റസ് വേലായുധൻ തന്നെയാണ് ക്യാമറയും എഡിറ്റിംഗും ഉൾപ്പെടെ ചെയ്തത്. പ്രമുഖ ചാനലുകൾ അടക്കം തങ്ങളുടെ പേജുകളിൽ ഷെയർ ചെയ്ത വീഡിയോക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ വിവിധ വിവിധ വകുപ്പുകളിലായി പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും ഷെയർ ചെയ്തതും.

നിലവിൽ മലപ്പുറം ജില്ലയിൽ കോവിഡ് 19 രണ്ടുപേർക്ക്കൂടി സ്ഥിരീകരിച്ചതോടെ കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തിത്തുടങ്ങിയിട്ടുണ്ട്.. ഇൻസ്റ്റഗ്രാം ഫേസ്‌ബുക്ക്, ഹെലോ തുടങ്ങിയ സോഷ്യൽ മീഡിയയിലെ വിവിധ ആപ്പുകളിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മലപ്പുറം വെന്നിയൂർ സ്വദേശി മാധ്യമ പ്രവർത്തകനായ ഡാറ്റസ് വേലായുധന്റെയും, ശോഭ ദമ്പതികളുടെ മകളാണ് സാൽവിയ ഡോറിസ് എന്ന മഞ്ചാടി.നിപ ഓടി പിന്നെ നമുക്ക് എന്തുകൊറോണാ എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിലൂടെ എൽകെജി വിദ്യാർത്ഥിയായി ഈ കൊച്ചു കുട്ടിയുടെ വീഡിയോ തരംഗമായി മാറിയത്.

മകൾക്ക് നിലവിൽ സ്‌കൂൾ അവധിയാണ്. വീട്ടിലുള്ളവരും ബന്ധുക്കളുമെല്ലാം കോവിഡിനെ ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ എന്തുചെയ്യണമെന്ന കാര്യങ്ങൾ പോലും പലർക്കും അറിയില്ല. ഇതിനിടയിൽതന്നെ പല വ്യാജപ്രചാരണങ്ങളും പ്രചരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നത്. ഇതോടെയാണ് തന്നാൽ കഴിയുന്ന രീതിയിൽ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായത്. ഇക്കാര്യം ചിലസുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്തതെന്നും ഡാറ്റസ് പറയുന്നു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൽപറയുന്ന മുഖ്യവിഷയം തന്നെയാണ് വിഡിയോയിൽ പങ്കുവെക്കുന്നത്.

https://m.facebook.com/story.php?story_fbid=10220378287594479&id=1448994752

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP