Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് രണ്ടു സ്ത്രീകൾക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവജാഗ്രത; ഉംറ കഴിഞ്ഞെത്തിയ സ്ത്രീകൾ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാർട്ട് പുറത്തുവിട്ടു; ഉംറ കഴിഞ്ഞ് മടങ്ങിയ യാത്രക്കാരുടെ വിവരങ്ങൾ ട്രാവൽ ഏജൻസികൾ ജില്ലാ കൺട്രോൾ റൂമിൽ കൈമാറണമെന്ന് കളക്ടർ

മലപ്പുറത്ത് രണ്ടു സ്ത്രീകൾക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവജാഗ്രത; ഉംറ കഴിഞ്ഞെത്തിയ സ്ത്രീകൾ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാർട്ട് പുറത്തുവിട്ടു; ഉംറ കഴിഞ്ഞ് മടങ്ങിയ യാത്രക്കാരുടെ വിവരങ്ങൾ ട്രാവൽ ഏജൻസികൾ ജില്ലാ കൺട്രോൾ റൂമിൽ കൈമാറണമെന്ന് കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ടുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം കൂടുതൽ ജാഗരൂകരായി. ഉംറ കഴിഞ്ഞെത്തിയ രണ്ടു സ്ത്രീകളും സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാർട്ട് അധികൃതർ പുറത്തുവിട്ടു. ആദ്യത്തെ വ്യക്തി മാർച്ച് ഒൻപതാം തീയതി മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ാം തീയതി വരെയും രണ്ടാമത്തെ വ്യക്തി 12, 13 ദിവസങ്ങളിലും യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങൾ, അവിടെ അവർ ചെലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്ളോ ചാർട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്‌ളോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ ഫ്‌ളോചാർട്ടിൽ പരാമർശിച്ചിരിക്കുന്ന ഇടങ്ങളിൽ ഉണ്ടായിരിക്കുകയും എന്നാൽ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവർ അധികൃതരെ ബന്ധപ്പെടണം.

അതേസമയം, ഉംറ തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരുടെ വിവരങ്ങൾ ട്രാവൽ ഏജൻസികൾ ജില്ലാ കൺട്രോൾ റൂമിൽ കൈമാറണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർച്ച് ഒന്നു മുതൽ ഉംറ തീർത്ഥാടനം കഴിഞ്ഞു മലപ്പുറം ജില്ലയിൽ തിരിച്ചെത്തിയവർ ജില്ലാതല കൺട്രോൾ സെല്ലിൽ രജിസ്റ്റർ ചെയ്യണം. [email protected] എന്ന ഇ-മെയിലിൽ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ്, പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നൽകേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരിട്ട് സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പോകരുത്. കൺട്രോൾ സെല്ലിൽ ഫോൺ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ജില്ലയിലെ ട്രാവൽ ഏജൻസികൾ വിദേശ യാത്രക്കാരുടെ വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമിൽ അടിയന്തരമായി കൈമാറണം. [email protected] എന്ന ഇ-മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഇതിൽ വീഴ്ച വരുത്തരുത്. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൺട്രോൾ റൂം - 0483 2733257, - 0483 2733258

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP