Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; മാളുകളും ജിമ്മുകളും നീന്തൽക്കുളങ്ങളും തുറക്കരുത്; സ്ഥാപനങ്ങൾ ജീവനക്കാരെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അനുവദിക്കണം; യൂറോപ്യൻ യൂണിയൻ തുർക്കി യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാർച്ച് 18 വരെ യാത്രാവിലക്ക്; യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചുരുങ്ങിയത് 14 ദിവസത്തേക്ക് നിർബന്ധിത നിരീക്ഷണം; കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 114 ആയി ഉയർന്നതോടെ, കൂടുതൽ കർശന നിയന്ത്രണങ്ങളോടെ കേന്ദ്ര സർക്കാർ. ഒഡിഷ, ജമ്മു-കശ്മീർ, ലഡാക്ക്, കേരളം എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള കണക്കാണിത്. 13 പേർക്ക് സുഖമായി. യൂറോപ്യൻ യൂണിയൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാർച്ച് 18 വരെ നിരോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് പിന്നീട് പുനഃപരിശോധിക്കും. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ചുരുങ്ങിയത് 14 ദിവസത്തേക്ക് നിർബന്ധിത നിരീക്ഷണത്തിൽ ഏർപ്പെടുത്തി.

ഇറാനിൽ നിന്ന് നാലാമത്തെ ബാച്ചിൽ 53 പേരെ കൂടി മടക്കി കൊണ്ടുവന്നു. ഇവരെ ജയ്‌സാൽമറിലെ സൈനികകേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആർക്കും തന്നെ അസുഖത്തിന്റെ ലക്ഷണങ്ങളില്ല. സ്‌കൂളുകളും മാളുകളും നീന്തൽക്കുളങ്ങളും അടയ്ക്കുക, വീട്ടിൽ നവിന്ന് ജോലി ചെയ്യാൻ അനുവദിക്കുക, പൊതുഗതാഗതം അധികം ഉപയോഗിക്കാതിരിക്കുക, ആളുകൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കുക എന്നിവ മാർച്ച് 31 വരെ തുടരണം. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് കർശന നിയന്ത്രണങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

വർക്ക് ഫ്രം ഹോം സമ്പ്രദായം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ സാധ്യമായിടത്തെല്ലാം അനുവദിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം, ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ ഇവയെല്ലാം പരമാവധി ഒഴിവാക്കുക. മന്ത്രിതല ഉപസമിതി യോഗത്തിന് ശേഷമാണ് മാർത്ത് 31 വരെ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP