Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർക്കലയിൽ എത്തിയ ഇറ്റാലിയൻ പൗരൻ മാർച്ച് 1 മുതൽ 9 വരെ എവിടെ എല്ലാം പോയി? മാർച്ച് 9ലെ ആറ്റുകാൽ പൊങ്കാല നാളിൽ നഗരത്തിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച ഇറ്റലിക്കാരനും വർക്കലയിലെ വിനോദസഞ്ചാരിയും ഒരാൾ തന്നെയോ? ഒരുയുവതിക്കൊപ്പം ആയുർവേദ കോളേജിന് മുന്നിൽ സ്‌കൂട്ടറിലെത്തി പാസ്‌പോർട്ട് പൊലീസുകാരെ കാട്ടുന്ന ദൃശ്യം പകർത്തിയത് ഫ്രീലാൻസ് ഫോട്ടോഗ്രാഫർ; വർക്കലയിലെ ഇറ്റാലിയൻ പൗരനുമായി ഇടപഴകിയത് 103 പേരെന്ന് വിവരം; പരിശോധനയ്ക്ക് അയച്ചത് 30 പേരുടെ സാമ്പിളുകൾ

വർക്കലയിൽ എത്തിയ ഇറ്റാലിയൻ പൗരൻ മാർച്ച് 1 മുതൽ 9 വരെ എവിടെ എല്ലാം പോയി? മാർച്ച് 9ലെ ആറ്റുകാൽ പൊങ്കാല നാളിൽ നഗരത്തിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച ഇറ്റലിക്കാരനും വർക്കലയിലെ വിനോദസഞ്ചാരിയും ഒരാൾ തന്നെയോ? ഒരുയുവതിക്കൊപ്പം ആയുർവേദ കോളേജിന് മുന്നിൽ സ്‌കൂട്ടറിലെത്തി പാസ്‌പോർട്ട് പൊലീസുകാരെ കാട്ടുന്ന ദൃശ്യം പകർത്തിയത് ഫ്രീലാൻസ് ഫോട്ടോഗ്രാഫർ; വർക്കലയിലെ ഇറ്റാലിയൻ പൗരനുമായി ഇടപഴകിയത് 103 പേരെന്ന് വിവരം; പരിശോധനയ്ക്ക് അയച്ചത് 30 പേരുടെ സാമ്പിളുകൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വർക്കലയിൽ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ 103 പേരുമായി സമ്പർക്കം പുലർത്തിയതായി വ്യക്തമായതോടെ കൂടുതൽ ജാഗ്രതയിലായി. അടുത്തിടപഴകിയ 30 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെ, ആറ്റുകാൽ പൊങ്കാല നടന്ന മാർച്ച് ഒൻപതിന് തലസ്ഥാനത്ത് ഒരു ഇറ്റാലിയൻ പൗരൻ സ്‌കൂട്ടറിൽ സഞ്ചരിച്ചുവെന്ന വാർത്ത മനോരമ ഓൺലൈൻ പുറത്തുവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാർച്ച് 13 ന് കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം പുറത്തുവന്നിരുന്നു.

പൊങ്കാല നാളിൽ ഒരുയുവതിക്കൊപ്പം ആയുർവേദ കോളജ് ആശുപത്രിക്കു മുന്നിൽ ഇയാൾ സ്‌കൂട്ടറിലെത്തി. പാസ്‌പോർട്ട് പൊലീസുകാരെ കാണിക്കുകയും പിന്നീട് കിഴക്കേക്കോട്ട ഭാഗത്തേക്ക് സ്‌കൂട്ടറോടിച്ചു പോവുകയും ചെയ്തു.ഫ്രീലാൻസ് ഫോട്ടോഗ്രാഫർ വി.വി.ബിജു
ഇത് ചിത്രീകരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റലിക്കാരനും പൊങ്കാല ദിവസം സ്‌കൂട്ടർ ഓടിച്ചുവന്ന ആളും ഒന്നുതന്നെയോ എന്നണ് ഇനി അറിയേണ്ടത്. രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ ചിത്രവുമായി ഇത് ഒത്തുനോക്കി സ്ഥിരീകരിക്കേണ്ടതുണ്ട്. മാർച്ച് 1 മുതൽ 9 വരെ വർക്കലയിൽ എത്തിയ ഇറ്റാലിയൻ പൗരൻ എവിടെയെല്ലാം പോയെന്ന വിവരം സർക്കാർ പുറത്തുവിട്ട ഫ്‌ളോ ചാർട്ടിൽ ഇല്ലാത്തതുകൊണ്ട് കൂടുതൽ വ്യക്തത ആവശ്യമണ്ട്.

മാർച്ച് 9ന് പൊങ്കാല ദിവസം രാവിലെ 10.30നാണ് ഇറ്റാലിയൻ പൗരനും യുവതിയും നഗരത്തിലെത്തിയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. വർക്കല സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് സ്‌കൂട്ടർ. ഈ സ്‌കൂട്ടറിന്റെ റജിസ്‌ട്രേഷന് ആർടിഒയിൽ നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും നമ്പർ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചില്ലെന്നും ഉല്ലാസ് ഇലങ്കത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇറ്റാലിയൻ പൗരനുമായി അടുത്തിടപഴകിയ ജർമൻ യുവതിയെയും മറ്റൊരു റിസോർട്ടിലെ താമസക്കാരനായ അമേരിക്കൻ യുവാവിനെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി. പനിയും തൊണ്ടവേദനയുമുള്ള ഇരുവരും നിരീക്ഷണത്തിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ജനുവരി ആദ്യം പാപനാശത്ത് എത്തിയ നാല് ഇറ്റലിക്കാർ സ്വമേധയാ ആശുപത്രിയിൽ പോകാൻ തയ്യാറായി. ഇവരെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് പരിശോധന നടത്തി. മാതാപിതാക്കളും പെൺകുട്ടിയും മറ്റൊരു യുവതിയുമാണ് സംഘത്തിലുണ്ടായത്. ഇവർക്ക് അസ്വസ്ഥതകളോ രോഗലക്ഷണമോ ഇല്ല. വർക്കല ഹെലിപ്പാഡ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അതിഥിസംസ്ഥാന തൊഴിലാളികൾ തങ്ങുന്ന സ്ഥലങ്ങളിൽ അവരുടെ യാത്രാ വിവരങ്ങളടക്കം പ്രത്യേക സ്‌ക്വാഡ് വഴി ശേഖരിക്കുന്നു. റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.

ഇവിടങ്ങൾ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. വിദേശ ടൂറിസ്റ്റുകളുടെ യാത്രാവിവരങ്ങൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വിദേശത്ത് നിന്നും നാട്ടിലെത്തിയവർ രോഗലക്ഷണമില്ലെങ്കിലും വീടുകളിൽ തന്നെ കഴിയണം.

മുൻകരുതലിന്റെ ഭാഗമായി തീരത്തെ ലൈഫ് ഗാർഡുകൾക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നൽകിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ ബാനറുകൾ സ്ഥാപിക്കുകയും ടൂറിസം മേഖലയിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ 0471- 2552056, 0471- 2309250,0471- 2309251 നമ്പറുകളിൽ ബന്ധപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP