Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അനുസരിക്കാതെ പാർക്കിലും ബീച്ചിലുമായി കറങ്ങുന്ന യുവജനങ്ങൾ; ചൈനയിൽ വൈറസ് ബാധിച്ചതോടെ മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് സർക്കാർ; കോവിഡ് വ്യാപിക്കുമ്പോളും രാജ്യം അടച്ചിടാൻ വൈകി; രൂക്ഷമായി വെന്റിലേറ്റർ ക്ഷാമവും; മലയാളി നഴ്സുമാരും ആശങ്കയിൽ; ചാൾസ് രാജകുമാരൻ മുതൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വരെ കോവിഡ് ബാധിതരായതോടെ എങ്ങും ഭീതി; ബ്രിട്ടൻ അനുഭവിക്കുന്നത് അനാസ്ഥയുടെ വില

ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അനുസരിക്കാതെ പാർക്കിലും ബീച്ചിലുമായി കറങ്ങുന്ന യുവജനങ്ങൾ; ചൈനയിൽ വൈറസ് ബാധിച്ചതോടെ മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് സർക്കാർ; കോവിഡ് വ്യാപിക്കുമ്പോളും രാജ്യം അടച്ചിടാൻ വൈകി; രൂക്ഷമായി വെന്റിലേറ്റർ ക്ഷാമവും; മലയാളി നഴ്സുമാരും ആശങ്കയിൽ; ചാൾസ് രാജകുമാരൻ മുതൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വരെ കോവിഡ് ബാധിതരായതോടെ എങ്ങും ഭീതി; ബ്രിട്ടൻ അനുഭവിക്കുന്നത് അനാസ്ഥയുടെ വില

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചാൾസ് രാജകുമാരൻ തൊട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻവരെ അസുഖ ബാധിതർ. രോഗം സ്ഥിരീകരിക്കപ്പെട്ടത് മൊത്തം 12,000 പേർക്ക്. മരണം 578. നൂറുകണക്കിന് രോഗികൾ ഐസിയുവിൽ. വ്യാഴാഴ്ച ഒറ്റദിവസം കൊണ്ട് പുതുതായി ഉണ്ടായത് 113 രോഗികൾ. കോവിഡിൽ ബ്രിട്ടൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു പരിധിവരെ ഇത് അനാസ്ഥക്ക് കൊടുത്ത വിലയാണെന്നാണ് ബിബിസിയും ഡെയിലിമെയിലും പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കാരണം ചൈനയിൽ രോഗം വഷളായ അന്നുതൊട്ട് ആരോഗ്യ പ്രവർത്തകർ നിരന്തരം മുന്നറിയിപ്പു കൊടുത്തിട്ടും അത് ബ്രിട്ടീഷ് ഭരണകൂടം അവഗണിക്കയായിരുന്നു. ലണ്ടൻ വിമാനത്താവളത്തിൽ ഒരാഴ്ച മുമ്പുവരെയും പരിശോധന കർശനമാക്കിയിരുന്നില്ല. ആർക്കും എങ്ങനെയും കടന്നുവരാവുന്ന അവസ്ഥ.

സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ കുറിച്ച് ലോകമെമ്പാടും ബോധവത്ക്കരണം നടക്കുമ്പോൾ അതും ബ്രിട്ടനിൽ ഏശിയില്ല. ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും നാലുദിവസം മുമ്പുവരെയും പാർക്കിലും ബീച്ചിലുമായി കറങ്ങി നടക്കുകയായിരുന്നു ചെറുപ്പക്കാർ. ലോകം മുഴവൻ കൊറോണയെ നേരിടുമ്പോഴുള്ള ഈ നടപടി തീക്കളിയാണെന്ന് ആരോഗ്യ പ്രവർത്തകരും പ്രമുഖ മാധ്യമങ്ങളുമൊക്കെ മുന്നറിയിപ്പ് നൽകിയിട്ടും ബ്രിട്ടീഷ് ഭരണകുടം അനങ്ങിയിരുന്നില്ല. ഒടുവിൽ കാര്യങ്ങൾ എല്ലാം കൈവിട്ട നിലയിലാണ് നടപടികൾ ശക്്തമാക്കുന്നത്. ഓരോ മരണത്തിനും ആനുപാതികമായി 1000 രോഗികളെങ്കിലും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന കാണക്ക്. അങ്ങനെയാണെങ്കിൽ യഥാർത്ഥത്തിലെ രോഗബാധിതരുടെ എണ്ണം ഇപ്പോൾ തന്നെ 600,000 ആകാനാണ് സാധ്യത. ആശുപത്രികളിൽ വരുന്നവരെ മാത്രം പരിശോധനക്ക് വിധേയരാക്കിയാൽ മതി എന്ന നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ തീരുമാനം വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇത് രോഗബാധിതരുടെ യഥാർത്ഥ എണ്ണം കണ്ടുപിടിക്കാൻ സഹായിക്കുകയില്ല എന്നായിരുന്നു വിമർശകരുടെ വാദം ഇപ്പോൾ ശരിയായിരിക്കയാണ്. യഥാർത്ഥ രോഗികളുടെ എണ്ണം സർക്കാർ കണക്കുകളുടെ പതിന്മടങ്ങായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

കാര്യങ്ങൾ കൈവിട്ടുപോവുമെന്ന അവസ്ഥ വന്നതോടെ ഇപ്പോൾ ബ്രിട്ടൻ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്.ആളുകളെ വീട്ടിലിരിക്കുന്നതിന് നിർബന്ധിക്കുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മേൽ 960 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. ഇപ്പോൾ സകല വഴികളിലും പരിശോധന കർക്കശമാക്കി പൊലീസ് രംഗത്തിറങ്ങിയിട്ടുമുണ്ട്.ലോക ഡൗൺ പ്രഖ്യാപിച്ചിട്ടും സാമൂഹിക അകല നിയമങ്ങൾ പാലിക്കാതെ നിരവധി പേർ ബീച്ചുകളിലും പാർക്കുകളിലും സാധാരണ പോലെ കൂട്ടം കൂടി അർമാദിക്കുന്നത് പെരുകി വന്നതിനെ തുടർന്നാണ് പൊലീസ് വിട്ട് വീഴ്ചയില്ലാത്ത വിധത്തിൽ ഇവർക്കെതിരെ നിയമം നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നത്.

അതേസമയം, സമാനതകൾ ഇല്ലാത്ത അന്തരീക്ഷമാണ് എൻഎച്ച്എസ് ( നാഷണൽ ഹെൽത്ത് സർവീസ് ) ആശുപത്രികൾ നേരിടുന്നത്. എന്നാൽ കോവിഡ് രോഗികളെ പരിചരിക്കുമ്പോൾ തങ്ങൾ കൂടി രോഗികളായി മാറാൻ സാധ്യതയുണ്ട് എന്ന സത്യം പുറത്തു വന്നുതുടങ്ങിയതോടെ ഭൂരിഭാഗം പേരും ജീവഭയത്തോടെയാണ് ജോലിക്കെത്തുന്നതും രോഗികളെ കൈകാര്യം ചെയ്യുന്നതും.
എന്നാൽ ഇതൊരു പോരാട്ടമാണ്, ഇവിടെ തളരാൻ പാടില്ല എന്ന സന്ദേശം പകർന്നു തല ഉയർത്തി ജോലി ചെയ്യുമ്പോഴും അകാരണമായ ഭയം പിടികൂടുന്നത് മറച്ചു വയ്ക്കാൻ കഴിയില്ലെന്നാണ് മലയാളി ഡോക്ട്ടർമാരും നഴ്സുമാരും പറയുന്നത്. തങ്ങൾ സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴും സർക്കാരും ജനങ്ങളും രോഗ വ്യാപനം തടയാൻ ആവശ്യമായ ഇടപെടൽ നടത്തുന്നില്ല എന്നതും എൻഎച്ച്എസ് ജീവനക്കാർക്കിടയിൽ അമർഷം കത്തിക്കാൻ കാരണമായി മാറുന്നു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്‌സുമാർ പലരും ഷിഫ്റ്റ് കഴിഞ്ഞു വീടുകളിൽ മടങ്ങി പോകാൻ പോലും ഭയക്കുകയാണ്. നാലും അഞ്ചും പേർ ചേർന്ന് ഓരോ വീടുകളിൽ തങ്ങി അവിടെ നിന്നുമാണ് ജോലിക്കു എത്തുന്നത്. തങ്ങൾ രോഗവാഹകരായി മാറുമോ എന്ന ഭയം മൂലമാണ് ഇത്തരം സഹാസത്തിനു പലരും മുതിരുന്നത്. കൊച്ചുകുട്ടികൾ ഉള്ളവർ പ്രത്യേകിച്ചും വീടുകളിൽ മടങ്ങി എത്താൻ മടിക്കുകയാണ്.തങ്ങൾ വഴി വീട്ടിലാർക്കും രോഗം വരാതിരിക്കട്ടെ എന്നാണ് ഈ നഴ്‌സുമാർ കരുതുന്നത്. രോഗികളെ ചികിത്സിക്കുമ്പോൾ കൃത്യമായ സംരക്ഷണ വസ്ത്രങ്ങളും മറ്റും ഉണ്ടെങ്കിൽ പോലും നൂറു ശതമാനം സുരക്ഷിതത്വം തങ്ങൾക്ക് ഉറപ്പില്ലെന്നാണ് ഇവരുടെ മറുപടി.

വെന്റിലേറ്റർ ക്ഷാമം രൂക്ഷം

ആവശ്യമുള്ളത് 30000, കയ്യിലുള്ളത് വെറും 8000, ബാക്കി വെന്റിലേറ്ററുകൾ എവിടെനിന്നും ഒപ്പിക്കും? .ഓരോ ദിവസവും ആയിരങ്ങൾ പോസിറ്റീവ് കേസുകളായി മാറിക്കൊണ്ടിരിക്കുന്ന യുകെയിലെ ആരോഗ്യ പ്രവർത്തകർ ചോദിക്കുന്നത് അങ്ങനെയാണ്. ഇപ്പോൾ എൻഎച്ച്എസിന്റെ കയ്യിൽ ഉള്ള എണ്ണായിരം വെന്റിലേറ്റർ കൊണ്ടുവേണം 11000 ലധികം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ.കോവിഡ് രോഗികളിൽ നല്ല പങ്കിനും വെന്റിലേറ്റർ സഹായത്തോടെ മാത്രമേ ജീവൻ നിലനിർത്താനാകൂ എന്ന സത്യത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബ്രിട്ടൻ. ഇതു തിരിച്ചറിഞ്ഞ് അതിവേഗം പതിനായിരം വെന്റിലേറ്ററുകൾക്കു ഓർഡർ നൽകിയിരിക്കുകയാണ് സർക്കാർ. എത്രയും വേഗം ഇവ എൻഎച്ച്എസിൽ എത്തിക്കാനാണ് നിർമ്മാതാക്കളായ ഡൈസൻ കമ്പനി ശ്രമിക്കുന്നത്.അടിയന്തിരമായി പതിനായിരം വെന്റിലേറ്റർ കൈമാറാൻ സർക്കാർ നിർദ്ദേശം നൽകിയതോടെ രാവും പകലും ഒഴിവില്ലാതെ ഡൈസൻ കമ്പനിയുടെ എൻജിനിയർമാർ വെന്റിലേറ്റർ നിർമ്മാണം പൂർത്തിയാക്കുകയാണ്. എത്രയും വേഗം ഉപകരണം ആശുപത്രികളിൽ എത്തിക്കുന്നതിന് കൂടുതൽ മികവുറ്റ മെഷീനുകളാണ് കമ്പനി തയാറാക്കുന്നത്. ഒരാഴ്ചക്കകം ഇവ ആശുപത്രികളിൽ എത്തിത്തുടങ്ങും.സമാനമായ തരത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെന്റിലേറ്റർ സഹായം തേടുന്നതിനാൽ മറ്റിടങ്ങളിൽ നിന്നും ഇവ എത്തിക്കുക എന്നതും അത്ര എളുപ്പമല്ല. ഇറ്റലിയടക്കമുള്ള രാജ്യങ്ങളിൽ അനേകം പേര് മരണത്തിലേക്ക് ഇഴഞ്ഞെത്തിയത് ആവശ്യത്തിന് വെന്റിലേറ്ററുകൾ ലഭ്യമല്ലാതെ വന്നതോടെയാണ്, കോവിഡ് രോഗികൾക്ക് ശ്വാസം എടുക്കാൻ പ്രയാസം ഉണ്ടാകുന്നതുകൊണ്ടാണ് വെന്റിലേറ്റർ സഹായത്തെ ആശ്രയിക്കേണ്ടി വരുന്നത്.

എന്നാൽ ഈ പതിനായിരം വെന്റിലേറ്റർ കിട്ടിയാൽ തന്നെ ബ്രിട്ടൻ ഏറ്റവും വേഗത്തിൽ 30000 കോവിഡ് രോഗികളെ എങ്കിലും ചികിൽസിക്കേണ്ടി വരും എന്ന കണക്കുകൾ കൂടിയാകുമ്പോളാണ് ബ്രിട്ടനിലെ മരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായി മാറുമോ എന്ന ആശങ്ക ഉയർത്തുന്നത്. വെന്റിലേറ്റർ എണ്ണം ഏറെ കുറവുള്ളതിനാൽ കഴിവതും രോഗികളായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് എൻഎച്ച്എസിന്റെ മുന്നിൽ ഉള്ള ഏക വഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP