Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനയ്ക്കും കൊറിയക്കും പിന്നാലെ സിംഗപ്പൂരിലും കൊറോണയുടെ രണ്ടാം വരവ്; മഹാവ്യാധിയുടെ തളച്ചതിന് ലോകത്തിന്റെ കൈയടി നേടിയ അത്ഭുതരാജ്യത്ത് ഇപ്പോൾ കേൾക്കുന്നത് നിരാശയുടെ ശബ്ദം; 200 പുതിയ രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തതോടെ രോഗം അതിർത്തി കടക്കാതിരിക്കാൻ ഉറച്ച് ഏഷ്യൻ കടുവകൾ

ചൈനയ്ക്കും കൊറിയക്കും പിന്നാലെ സിംഗപ്പൂരിലും കൊറോണയുടെ രണ്ടാം വരവ്; മഹാവ്യാധിയുടെ തളച്ചതിന് ലോകത്തിന്റെ കൈയടി നേടിയ അത്ഭുതരാജ്യത്ത് ഇപ്പോൾ കേൾക്കുന്നത് നിരാശയുടെ ശബ്ദം; 200 പുതിയ രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തതോടെ രോഗം അതിർത്തി കടക്കാതിരിക്കാൻ ഉറച്ച് ഏഷ്യൻ കടുവകൾ

മറുനാടൻ ഡെസ്‌ക്‌

സിംഗപ്പൂർ: യുകെ, യുഎസ് , ഇറ്റലി പോലുള്ള യൂറോപ്യൻ ഭീമന്മാർ പരാജയപ്പെട്ടിടത്തുകൊറോണയെന്ന മഹാമാരിയെ തുടക്കത്തിൽ തന്നെ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂർ വീണ്ടും കൊറോണയുടെ പിടിയിലാവുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇക്കാര്യത്തിൽ ചൈനയ്ക്കും കൊറിയക്കും സംഭവിച്ചിരിക്കുന്ന കൊറോണയുടെ രണ്ടാംവരവെന്ന ദൗർഭാഗ്യം സിംഗപ്പൂരിനെയും ഇപ്പോൾ വേട്ടയാടിയിരിക്കുകയാണ്. 200 പുതിയ രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തതോടെ നിരാശയുടെ ശബ്ദമാണ് സിംഗപ്പൂരിൽ മുഴങ്ങുന്നത്. രണ്ടാം വരവെന്ന അപ്രതീക്ഷിത തിരിച്ച് വരവുണ്ടായെങ്കിലും കൊറോണ രോഗത്തെ എത്രയും വേഗം പിടിച്ച് കെട്ടുമെന്ന ദൃഢനിശ്ചയവുമായിട്ടാണ് സിംഗപ്പൂർ മുന്നോട്ട് പോകുന്നത്.

ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്ത ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു സിംഗപ്പൂർ . എന്നാൽ ചിട്ടയായയും കർക്കശമായതുമായ മാർഗങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും സിംഗപ്പൂർ ഈ രോഗത്തെ അതിവേഗം പിടിച്ച് കെട്ടി ലോകത്തിന് തന്നെ മാതൃകയായിത്തീരുകയായിരുന്നു. ടെസ്റ്റിംഗിലും കോൺട്രാക്ട് ട്രേസിംഗിലും മറ്റ് രാജ്യങ്ങൾക്ക് പിന്തുടരാവുന്ന രീതികളായിരുന്നു സിംഗപ്പൂർ അന്ന് പ്രയോഗിച്ച് വിജയിച്ചിരുന്നത്.എന്നാൽ രോഗത്തിന്റെ രണ്ടാവരവിൽ സിംഗപ്പൂർ കടുത്ത ആശങ്കയിലായിരിക്കുകയാണിപ്പോൾ.

എന്നാൽ കൊറോണയുടെ രണ്ടാംവരവിന്റെ ഈ വേളയിൽ സിംഗപ്പൂരിൽ പ്രാദേശികമായ രോഗപ്പകർച്ച ഈ മാസം ആദ്യം അതിവേഗമാണുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് വീണ്ടും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ രാജ്യം നിർബന്ധിതമായിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഹെൽത്ത് അഥോറിറ്റികൾ 198 പുതിയ കോവിഡ്-19 കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2108ഉം മൊത്തം മരമം ഏഴുമായി ഉയർന്നിരിക്കുകയാണ്. ആഗോള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് ഇപ്പോഴും കൊറോണ നിരക്ക് കുറവാണെങ്കിലും രോഗത്തെ നിയന്ത്രിച്ച അവസ്ഥയിൽ നിന്നും വീണ്ടും ശക്തമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത് കടുത്ത ആശങ്കയാണുയർത്തിയിരിക്കുന്നത്.

രോഗത്തെ പിടിച്ച്കെട്ടിയാലും അത് എപ്പോൾ വേണമെങ്കിലും തിരിച്ച് വരാമെന്ന മുന്നറിയിപ്പ് മറ്റ് രാജ്യങ്ങൾക്കേകുന്നതാണ് സിംഗപ്പൂരിന് ഇപ്പോഴുണ്ടായിരിക്കുന്ന ദുർഗതിയെന്നാണ് എക്സ്പർട്ടുകൾ പറയുന്നത്. സൗത്ത് ഏഷ്യൻ തൊഴിലാളികൾ തിങ്ങി നിറഞ്ഞ ്താമസിക്കുന്ന സിംഗപ്പൂരിലെ ഇടങ്ങളാണ് കൊറോണയുടെ മുഖ്യ ഹോട്ട്സ്പോട്ടുകളായി വർത്തിക്കുന്നത്. ഇത്തരം സൈറ്റുകളിൽ 500ൽ അധികം കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരം ഇടങ്ങളിലെ പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് സിംഗപ്പൂർഅധികൃതർ രോഗമുണ്ടെന്ന സംശയത്താൽ ക്വോറന്റീൻ ചെയ്തിരിക്കുന്നത്.

രോഗത്തിനെതിരെ കടുത്ത ജാഗ്രതയാണ് രാജ്യം പുലർത്തുന്നതെന്നാണ് പ്രധാനമന്ത്രി ലീ സിൻ ലൂൻഗ് പ്രതികരിച്ചിരിക്കുന്നത്. ഈ അവസരത്തിൽ സിംഗപ്പൂരിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനും കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP