Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് അടൂരിൽ എത്തിയ 46 കാരന്; ഇയാൾ പുറത്ത് കറങ്ങി നടന്നുവെന്ന് സംശയം; പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിൽ എടുക്കണമെന്നും ലക്ഷണം കാട്ടിയില്ലെങ്കിലും രോഗം വരാൻ സാധ്യതയെന്നും ജില്ലാ കളക്ടർ; രണ്ടു പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതർ 12 ആയി

പത്തനംതിട്ടയിൽ രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് കോവിഡ് 19; രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് അടൂരിൽ എത്തിയ 46 കാരന്;  ഇയാൾ പുറത്ത് കറങ്ങി നടന്നുവെന്ന് സംശയം; പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിൽ എടുക്കണമെന്നും ലക്ഷണം കാട്ടിയില്ലെങ്കിലും രോഗം വരാൻ സാധ്യതയെന്നും ജില്ലാ കളക്ടർ; രണ്ടു പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതർ 12 ആയി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇട നൽകുന്നു. കഴിഞ്ഞ 22 ന് ദുബായിൽ നിന്ന് അടൂരിൽ എത്തിയ 46 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറന്മുള എരുമക്കാടിന് സമീപം യുകെയിൽ നിന്ന് കഴിഞ്ഞ 12 ന് എത്തിയ വ്യക്തിക്ക് കോവിഡ് 19 പോസിറ്റീവ് ആയതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 12 ആയി. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ടു പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്.

ഇതിൽ ദുബായിൽ നിന്ന് എത്തിയ ആൾക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇതുവരെ കാണിച്ചിട്ടില്ലെന്നും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്രവങ്ങൾ എടുത്ത് സാമ്പിൾ പരിശോധനയ്ക്ക്അയക്കുകയായിരുന്നുവെന്നും ജില്ലാ കലക്ടർ പിബി നൂഹ് പറഞ്ഞു. ഇയാളുടെ പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും രോഗം വരുവാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു. രണ്ടുപേരിൽ ഒരാൾ യു.കെ യിൽ നിന്നു അബുദാബിക്കും അവിടെ നിന്നും കൊച്ചിക്കുമാണ് വിമാനത്തിൽ യാത്ര ചെയ്തത്. രണ്ടാമൻ ദുബായിൽ നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്നും തിരുവനന്തപുരത്തേക്കുമാണു വിമാനത്തിൽ യാത്ര ചെയ്തത്. ഇരുവരുടേയും റൂട്ട് മാപ്പ് അടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിടുമെന്നും കലക്ടർ അറിയിച്ചു.

ഭാര്യാപിതാവ് ഉൾപ്പെടെയുള്ളവരാണ് ഇയാളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ട് വന്നത്. പിറ്റേ ദിവസം ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം മാനിച്ച് അടൂർ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി. ഇതിന് ശേഷം സ്വന്തം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് പ്രശാന്തിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ ഇയാളെ വീട്ടിൽ നിന്നുംപത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റി.

സർവൈലൻസ് ആക്ടിവിറ്റികൾ വഴി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസിന്റെ ആറു സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തി. പ്രൈമറി കോൺടാക്ടുകളൊന്നും പുതിയതായി കണ്ടെത്തിയിട്ടില്ല. ജനറൽ ആശുപത്രിയിൽ ഒൻപതു പേരും ജില്ലാ ആശുപത്രിയിൽ ഏഴു പേരും, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്. ആകെ 21 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്നലെ പുതിയതായി ഒരാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.ഇതുവരെ 63 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീടുകളിൽ 376 പ്രൈമറി കോൺടാക്ടുകളും 29 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 4056 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 49 പേരെ നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 4138 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ജില്ലയുടെ അതിരുകളിൽ 96 ടീമുകൾ ഇന്നലെ ആകെ 10889 യാത്രികരെ സ്‌ക്രീൻ ചെയ്തു. ഇവരിൽ രോഗലക്ഷണങ്ങൾ ഉള്ള രണ്ടു പേരെ കണ്ടെത്തി. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തശേഷം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP