Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവശ്യസാധന ലഭ്യതയ്ക്ക് കരുതലുമായി സംസ്ഥാന യുവജനക്ഷേമ ബോർഡ്; ഒറ്റ കോളിൽ മരുന്നും സാധനങ്ങളും വീടുകളിലെത്തും; ഹോം ഡെലിവറിയുമായി സംസ്ഥാനത്ത് 300ലധികം വോളണ്ടിയർമാർ; കൊറോണയിൽ കരുതലുമായി സർക്കാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇനി ഭക്ഷണവും അവശ്യസാധനങ്ങളുമില്ലാതെ സംസ്ഥാനത്തെ പൊതുജനങ്ങൾ ബുദ്ധിമുട്ടേണ്ട സാഹചര്യമൊരുക്കാതെ കൈപിടിച്ച് കൂടെയെത്തുകയാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ്. ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് സഹായവുമായി യുവജനക്ഷേമ ബോർഡിന്റെ 300ലധികം വോളണ്ടിയർമാരാണ് സഹായവുമായി മുന്നിട്ടിറങ്ങുന്നത്. ആദ്യഘട്ടപ്രവർത്തനങ്ങൾക്ക് തലസ്ഥാന നഗരി തുടക്കമിട്ടു കഴിഞ്ഞു. അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കാനായി മുന്നൂറിലേറെ വോളണ്ടിയർമാരാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

അവശ്യ സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങണ്ട. സാധനങ്ങളെത്തിക്കാൻ യുവാക്കൾ തയ്യാറാണ്. യുവജനക്ഷേമബോർഡിന്റെ കോർഡിനേറ്റർമാരെ ഫോണിൽ വിളിച്ച് സേവനം ആവശ്യപ്പെടാം. അവർ വോളണ്ടിയർമാർക്ക് വിവരം കൈമാറും.

ആദ്യം സാധനങ്ങളുടെ ലിസ്റ്റും പണവും വോളണ്ടിയർമാർ വീട്ടിലെത്തി കൈപ്പറ്റും. അത്യാവശ്യ മരുന്നുകളോ മറ്റോ ആണെങ്കിൽ പണം ആദ്യം നൽകുകയും വേണ്ട. അടുത്തുള്ള കടകളിൽ നിന്നും സാധനങ്ങൾ വാങ്ങും. പിന്നെ വീടുകളിലേക്ക്. കടകൾ 5 മണി വരെ മാത്രം പ്രവർത്തിക്കുന്നതിനാൽ സേവനവും ഈ സമയം ആയിരിക്കും.

ഓരോ മേഖഖലയിലും അതത് ഇടങ്ങളിലെ വോളണ്ടിയർമാരായിരിക്കും ഇറങ്ങുക. തിരുവനന്തപുരം ജില്ലയിൽ നഗരത്തിന് പുറമേ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP