Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തിന് ആശ്വാസം; കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്നുപേർക്ക് മാത്രം; കണ്ണൂരിൽ രണ്ടും പാലക്കാട് ഒരാൾക്കും; ആകെ രോഗികളുടെ എണ്ണം 378; ജാഗ്രതയിൽ തരിമ്പുപോലും കുറവ് പാടില്ലെന്ന് മുഖ്യമന്ത്രി; ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ചുവരുത്തും; വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും; പ്രവാസികൾക്കായി പ്രത്യേക വിമാനം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു; വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ആഹ്വാനം

സംസ്ഥാനത്തിന് ആശ്വാസം; കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്നുപേർക്ക് മാത്രം; കണ്ണൂരിൽ രണ്ടും പാലക്കാട് ഒരാൾക്കും; ആകെ രോഗികളുടെ എണ്ണം 378; ജാഗ്രതയിൽ തരിമ്പുപോലും കുറവ് പാടില്ലെന്ന് മുഖ്യമന്ത്രി; ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ചുവരുത്തും; വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും; പ്രവാസികൾക്കായി പ്രത്യേക വിമാനം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു; വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരീച്ചു. കണ്ണൂരിൽ രണ്ടും പാലക്കാട് ഒരാൾക്കുമാണ് കൊറോണ വൈറസ് പോസീറ്റിവായത്. എന്നാൽ, ജാഗ്രതയിൽ തരിമ്പുപോലും അളവ് പാടില്ലെന്നും വിട്ടുവീഴ്ചയില്ലാതെ സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ച് വരുത്തും, അതുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും.

രോഗം ബാധിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന വന്നയാളാണ്. രണ്ട പേർക്ക് രോഗം സമ്പർക്കം വഴിയാണ് പകർന്നത്. ആകെ രോഗികളുടെ എണ്ണം 378 ആയി. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേർക്ക് രോഗം ഭേദദമായി. കാസർകോടാണ് കൂടുതൽ പേർ(12) രോഗമുക്തരായത്.കാസർകോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശ്ശൂർ എന്നിവിടങ്ങളിൽ മൂന്നുപേരുടെയും കണ്ണൂരിൽ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതിനോടകം 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 178 പേർ ചികിത്സയിലുണ്ട്. ആകെ 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,11,468 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 715 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.

86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 15,683 സാമ്പിളുകൾ അയച്ചു. ഇതിൽ 14,829 രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഇതുകൊണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ എങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർ

അംബേദ്കർ ജയന്തിയും വിഷുവും ഒന്നിച്ച് വന്നതിന് ഔചിത്യ ഭംഗി

വിഷു ഐശ്വര്യത്തിന്റെയും തുല്യതയുടേയും പ്രതീകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അംബേദ്കറിനെ സ്മരിച്ച് മുഖ്യമന്ത്രി. അംബേദ്കർ ജയന്തിയും വിഷുവും ഒന്നിച്ച് വന്നതിന് ഔചിത്യ ഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി. വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയതു

നമ്മൾ അത്യസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുകൈനീട്ടം നാടിനുവേണ്ടി ആകട്ടെയെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈനീട്ടം മാറ്റാൻ എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികൾക്കാണ് മാതൃക സൃഷ്ടിക്കാൻ കഴിയുക. ഏപ്രിലിൽ തന്നെ വിശുദ്ധ റമദാൻ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കൽപവും ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയാക്കി മാറ്റണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്, മുഖ്യമന്ത്രി പറഞ്ഞു

ജനം ലോക് ഡൗൺ അവസാനിപ്പിച്ചുവോ?

ജനം ലോക്ക്ഡൗൺ അവസാനിപ്പിച്ചോ എന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ അവസാനിച്ചോ എന്ന പ്രതീതിയുണ്ടാകുന്നു. വിഷു തലേന്നായതുകൊണ്ടായിരിക്കാം ജനം പുറത്തിറങ്ങുന്നത്. വടക്കൻ കേരളത്തിൽ നിയന്ത്രണം ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം ഗൗരവമായി കാണണം. ഒരു കാരണവശാലും അനാവശ്യമായി ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കരുത്.

പൊതു സ്ഥലത്ത് കൂടുതൽ ആളുകൾ എത്തുന്നത് അനുവദിക്കില്ല. ഡയാലിസിസ് രോഗികളെ കൊണ്ടുപോകാൻ സർക്കാർ, സന്നദ്ധ സേവകരുണ്ട്. തമിഴ്‌നാട് അതിര്ത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലരും അതിർത്തി കടക്കുന്നു. കേരളത്തിനുള്ളിലേക്ക് ആളുകള് വരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP