Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോവിഡ് രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു; ഒരു സബ് ഇൻസ്‌പെക്ടറും മൂന്ന് പൊലീസുകാരും സംഘത്തിൽ; ഏതു നിമിഷവും അപ്രതീക്ഷിതമായി എത്താൻ മോട്ടോർ സൈക്കിൾ ബ്രിഡേഗ്; കണ്ടെയ്ന്മെന്റ് സോൺ അല്ലാത്തിടത്തും വാഹന പരിശോധന കർക്കശം; തുറമുഖം, പച്ചക്കറി - മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ തുടങ്ങിയ ഇടങ്ങളിൽ കർശന പരിശോധന; ജില്ലാതല ഏകോപന ചുമതല ഐപിഎസുകാർക്ക്; കോവിഡിനെ പിടിച്ചുകെട്ടാൻ കർശന പൊലീസ് നിയന്ത്രണങ്ങൾ

കോവിഡ് രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു; ഒരു സബ് ഇൻസ്‌പെക്ടറും മൂന്ന് പൊലീസുകാരും സംഘത്തിൽ; ഏതു നിമിഷവും അപ്രതീക്ഷിതമായി എത്താൻ മോട്ടോർ സൈക്കിൾ ബ്രിഡേഗ്; കണ്ടെയ്ന്മെന്റ് സോൺ അല്ലാത്തിടത്തും വാഹന പരിശോധന കർക്കശം; തുറമുഖം, പച്ചക്കറി - മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ തുടങ്ങിയ ഇടങ്ങളിൽ കർശന പരിശോധന; ജില്ലാതല ഏകോപന ചുമതല ഐപിഎസുകാർക്ക്; കോവിഡിനെ പിടിച്ചുകെട്ടാൻ കർശന പൊലീസ് നിയന്ത്രണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം അതിവേഗമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ തീരുമാനം. ഇതനുസരിച്ച് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ സർക്കുലർ പുറത്തിറങ്ങി. കോവിഡ് രോഗം ബാധിച്ചവരുടെ കോൺടാക്ട് ട്രേസിങ് അടക്കമുള്ള കാര്യങ്ങൽ ഇനി മുതൽ പൊലീസാണ് ചെയ്യുക. കണ്ടെയ്ന്മെന്റ് സോണുകളിലാകും കർശന പരിശോധന നടക്കുക. കോൺടാക്റ്റ് ട്രേസിങിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്‌പെക്റ്ററുടെ നേതൃത്വത്തിൽ മൂന്നു പൊലീസുകാർ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം പുറപ്പെടുവിച്ചു. വിജയ് സാഖറെയാകും സംസ്ഥാന തല മേൽനോട്ടം വഹിക്കുക.

കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങൾ പൊലീസ് കർശനമായി നടപ്പാക്കും. ഇതിനായി മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. കണ്ടെയിന്മെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി - മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാന്റ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.

Stories you may Like

നിർദ്ദേശങ്ങൾ നടപ്പാക്കാനായി ഓരോ ജില്ലയുടെയും ചുമതല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി. ഡി.ഐ.ജി പി. പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാന്റന്റ് നവനീത് ശർമ്മ (തിരുവനന്തപുരം റൂറൽ), ഐ.ജി ഹർഷിത അത്തലൂരി (കൊല്ലം സിറ്റി), ഡി.ഐജി സഞ്ജയ് കുമാർ ഗുരുദിൻ (പത്തനംതിട്ട, കൊല്ലം റൂറൽ), ഡി.ഐ.ഡി കാളിരാജി മഹേഷ് കുമാർ (ആലപ്പുഴ), ഡി.ഐ.ജി അനൂപ് കുരുവിള ജോൺ (എറണാകുളം റൂറൽ), ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത (തൃശൂർ സിറ്റി, റൂറൽ), ഡി.ഐ.ജി എസ്. സുരേന്ദ്രൻ (മലപ്പുറം), ഐ.ജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറൽ), ഡി.ഐ.ജി കെ. സേതുരാമൻ (കാസർകോട്). കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ ഇതിന്റെ മേൽനോട്ടം വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

രോഗികളുമായി പ്രാഥമിക, രണ്ടാംനിര സമ്പർക്കമുള്ളവരെ കണ്ടെത്തി ആശുപത്രിയിലേക്കോ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കോ മാറ്റാൻ പൊലീസായിരിക്കും ഇടപെടുക. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും എസ്‌ഐ.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാകും. നിലവിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണിത് തയ്യാറാക്കുന്നത്. 24 മണിക്കൂറിനുള്ളിൽത്തന്നെ സമ്പർക്കത്തിലുള്ളവരെ പൊലീസ് കണ്ടെത്തും. ക്വാറന്റീനിൽ കഴിയേണ്ടവർ അവിടെത്തന്നെ ഉണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. പുറത്തിറങ്ങിയാൽ കടുത്ത നടപടി, മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ശാരീരിക അകലം പാലിക്കൽ ഉറപ്പാക്കും, ക്വാറന്റീനിലുള്ളവർ കടന്നുകളഞ്ഞാൽ പൊലീസ് അന്വേഷണം നടത്തും തുടങ്ങിയവ എല്ലാം ഇനി പൊലീസ് ചെയ്യും.

അത് കൂടാതെ കൺടെയ്ന്മെന്റ് സോണുകളിലുള്ളവരെ പുറത്തേക്കോ മറ്റുള്ളവരെ അകത്തേക്കോ പോകാൻ അനുവദിക്കില്ല, കൺടെയ്ന്മെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ സംവിധാനം ഒരുക്കും. ഇത് സാധ്യമാകാത്ത കേന്ദ്രങ്ങളിൽ പൊലീസോ വൊളന്റിയർമാരോ സാധനങ്ങൾ വീട്ടിലെത്തിക്കും.
പ്രാഥമിക, രണ്ടാംനിര സമ്പർക്കത്തിലുള്ളവർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കുംവരെ കൺടെയ്ന്മെന്റ് തുടരും.

കാസർകോട്ടെ വിജയ് സാഖറെ മോഡൽ

കാസർകോട് വിജയ് സാഖനെ നടത്തി വിജയിച്ച മോഡലാണ് കേരളം പരിശീലിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവരുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തി ആപ് തയ്യാറാക്കിയിട്ടുണ്ട്. ആൾ വീടിനു പുറത്തിറങ്ങിയാൽ പൊലീസിനു വിവരം കിട്ടും. ഇതറിയാതെ പുറത്തിറങ്ങിയവർ പിടിയിലാകുകയും ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. കേസ് കൂടിയ ഇടങ്ങളിൽ പ്രധാന വഴികളും ഇടവഴികളും അടച്ച് ട്രിപ്പിൾ ലോക്ഡൗൺ കർശനമായി നടപ്പാക്കി. ആരെയും പുറത്തിറങ്ങാൻ അനുവദിച്ചില്ല.
ട്രിപ്പിൾ ലോക്ഡൗൺ മേഖലകളിൽ പത്തുമിനിറ്റിൽ പൊലീസ് റോന്തുചുറ്റി. നാലോ അഞ്ചോ വീടുകൾക്കായി രണ്ടു പൊലീസുകാരെ ചുമതലപ്പെടുത്തി. ത്യാവശ്യ സാധനങ്ങൾ വേണ്ടവർക്ക് എത്തിച്ചുകൊടുക്കാൻ പൊലീസ് വാട്സാപ്പ് സംവിധാനമൊരുക്കി.

രോഗവ്യാപനവും ജീവഹാനിയും ഒഴിവാക്കാൻ തത്കാലം അല്പം പ്രയാസം അനുഭവിക്കേണ്ടിവരുമെന്ന് മുഖ്യമന്തരി തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഓഫീസിൽ പോകാത്ത സർക്കാർ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ പ്രത്യേക നടപടി സ്വീകരിക്കും. ഇതിനായി കളക്ടർമാർക്ക് പ്രത്യേക അധികാരം നൽകിയെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP