Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോളിമെർ ചെയിൻ റിയാക്ഷൻ ടെസ്റ്റിലൂടെ ഒരു ദിവസം ചെയ്യാനാകുന്നത് 400 പേരുടെ സ്രവ പരിശോധന; റാപ്പിഡ് ടെസ്റ്റിലൂടെ പ്രമേഹം തിരിച്ചറിയുന്ന വേഗത്തിൽ രക്ത പരിശോധനയിലൂടെ ആന്റിബോഡിയുടെ സാന്നിധ്യം ഉറപ്പിച്ച് വൈറസ് ശരീരത്തിലുണ്ടോ എന്ന് തിരിച്ചറിയാം; സമൂഹ വ്യാപനത്തെ ചെറുക്കാൻ ദക്ഷിണ കൊറിയയും സിംഗപ്പൂരും നടത്തിയ ടെസറ്റിലേക്ക് കേരളവും; ലക്ഷ്യം ദിവസവും ആയിരക്കണക്കിന് സാമ്പിളുകളുടെ പരിശോധന; ക്യൂബൻ മരുന്നും ഉടൻ എത്തും; കോവിഡ് 19നിൽ എല്ലാ സാധ്യതയും തേടി കേരളം

പോളിമെർ ചെയിൻ റിയാക്ഷൻ ടെസ്റ്റിലൂടെ ഒരു ദിവസം ചെയ്യാനാകുന്നത് 400 പേരുടെ സ്രവ പരിശോധന; റാപ്പിഡ് ടെസ്റ്റിലൂടെ പ്രമേഹം തിരിച്ചറിയുന്ന വേഗത്തിൽ രക്ത പരിശോധനയിലൂടെ ആന്റിബോഡിയുടെ സാന്നിധ്യം ഉറപ്പിച്ച് വൈറസ് ശരീരത്തിലുണ്ടോ എന്ന് തിരിച്ചറിയാം; സമൂഹ വ്യാപനത്തെ ചെറുക്കാൻ ദക്ഷിണ കൊറിയയും സിംഗപ്പൂരും നടത്തിയ ടെസറ്റിലേക്ക് കേരളവും; ലക്ഷ്യം ദിവസവും ആയിരക്കണക്കിന് സാമ്പിളുകളുടെ പരിശോധന; ക്യൂബൻ മരുന്നും ഉടൻ എത്തും; കോവിഡ് 19നിൽ എല്ലാ സാധ്യതയും തേടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം ഇനിയും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സർക്കാർ. വിദേശത്ത് നിന്ന് വന്നവരും അവരുമായി അടുത്തിടപെഴുകിയവർക്കും മാത്രമേ വൈറസ് പിടിപെട്ടിട്ടുള്ളൂവെന്നാണ് വിലയിരുത്തൽ. ഇടുക്കിയിലെ കോൺഗ്രസ് നേതാവായ ഉസ്മാനം യാത്രകൾക്കിടെ വൈറസ് ബാധിതരെ കണ്ടിട്ടുണ്ടെന്നും കരുതുന്നു. എങ്കിലും ഈ സംശയം അതിവേഗം നീക്കാനാണ് സർക്കാർ നീക്കം. കണ്ണൂരും കാസർഗോഡും ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇതിന് വേണ്ടിയാണ് കൊറോണ ബാധയുണ്ടോ എന്നറിയാൻ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള തീരുമാനം. ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്.

അതിവേഗം ഫലം അറിയാൻ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനെ ഇനി കേരളവും ആശ്രയിക്കും. നിലവിൽ പിസിആർ (പോളിമെർ ചെയിൻ റിയാക്ഷൻ) ടെസ്റ്റ് വഴിയാണ് ഇന്ത്യയിൽ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാലാണ് ഇത്. ഈ പരിശോധനയ്ക്ക് കൂടുതൽ സമയം വേണം. സാമൂഹ്യ വ്യാപനം നടന്നോ എന്ന് പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ടെസ്റ്റിലേക്ക് കേരളം നീങ്ങുന്നത്. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങൾ കണ്ടെത്തിയിരുന്നു.

വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ്്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമ്മിച്ച് തുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തും. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താം. എളുപ്പവുമാണ്. സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഇതുവഴി അധികൃതർക്ക് സാധിക്കും. ചെലവും കുറവാണ്.

വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് ഏതാനം ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാൻ സാധിക്കു. നിലവിൽ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവർ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാൻ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹവ്യപനം തടയാൻ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. രോഗികളിൽ ക്യൂബയിൽ നിന്നുള്ള മരുന്നു പരീക്ഷിക്കുന്നതിനും അനുമതി തേടിയിട്ടുണ്ട്.

എല്ലാജില്ലകളിലും വൈറസ്ബാധ സ്ഥിരീകരിച്ചതോടെ അതിനിർണായക ഘട്ടത്തിലാണ് സംസ്ഥാനം. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മുതൽ ആരോഗ്യ പ്രവർത്തകർ ഉന്നയിച്ചിരുന്ന ആവശ്യമാണ് റാപ്പിഡ് ടെസ്‌ററ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നോക്കുന്നതുപോലെ രക്തമെടുത്ത് ചെയ്യുന്ന പരിശോധനയാണിത്. നമ്മുടെ ശരീരത്തിൽ രോഗബാധയുണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ ശരീരം ഉല്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിലൂടെയാണ് വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കും.

കൂടുതൽ പേരിൽ പരിശോധന നടത്തണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ പേരിൽ പരിശോധന നടത്തിയാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറച്ചത്. ഈ രീതിയാണ് കേരളവും അവലംബിക്കാൻ പോകുന്നത്. നിലവിലുള്ള പരിശോധനവഴി നമ്മുടെ സംസ്ഥാനത്ത് 400 താഴെ സാംപിളുകൾ മാത്രമാണ് ഒരു ദിവസം പരിശോധിക്കാനാകുന്നത്. ഇതുവരെ 5769 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. റാപ്പിഡ് ടെസ്റ്റ് വരുന്നതോടെ ഇത് മാറും. ദിവസവും ആയിരക്കണക്കിന് സാമ്പിളുകൾ പരിശോധിക്കാനാകും.

ക്യൂബൻ ചൈനീസ് കമ്പനികളുടെ സംയുക്ത സംരംഭമായ ഇന്റർഫെറോൺ ആൽഫാ 2 ബി എന്ന മരുന്നു രോഗികളിൽ പരീക്ഷിക്കുന്നതിനും സംസ്ഥാനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP