Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാട്ടിലെത്തി ഒരാഴ്‌ച്ച ചെലവഴിച്ച ശേഷവും ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ല; ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോൾ ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നു; യുവാവും മാതാപിതാക്കളും റാന്നിയിലെ ആശുപത്രിയിൽ പോയി പനിക്കുള്ള മരുന്ന് വാങ്ങിയപ്പോഴും രോഗബാധ മറച്ചു വെച്ചു; രോഗബാധിതർ സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തും; രോഗബാധ മറച്ചുവച്ചു; ഇറ്റലിയിൽ നിന്നെത്തിയ യുവാവിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്

നാട്ടിലെത്തി ഒരാഴ്‌ച്ച ചെലവഴിച്ച ശേഷവും ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ല; ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോൾ ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നു; യുവാവും മാതാപിതാക്കളും റാന്നിയിലെ ആശുപത്രിയിൽ പോയി പനിക്കുള്ള മരുന്ന് വാങ്ങിയപ്പോഴും രോഗബാധ മറച്ചു വെച്ചു; രോഗബാധിതർ സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തും; രോഗബാധ മറച്ചുവച്ചു; ഇറ്റലിയിൽ നിന്നെത്തിയ യുവാവിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും കൊറോണ ബാധിതനായി നാട്ടിലെത്തിയ റാന്നിയിലെ യുവാവിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ്. നാട്ടിലെത്തി ഒരാഴ്ച ചെലവഴിച്ച ശേഷവും ആരോഗ്യവകുപ്പിന് വിവരം അറിയിച്ചില്ല. ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോൾ ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഇറ്റലിയിൽ നിന്നെത്തിയ യുവാവും മാതാപിതാക്കളും റാന്നിയിലെ ആശുപത്രിയിൽ പോയി പനിക്കുള്ള മരുന്ന് വാങ്ങിയിരുന്നു. എന്നാൽ രോഗബാധ മറച്ചു വെക്കുകയാണ് ചെയ്തത്. മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോൾ മാത്രമാണ് പനിയുടെ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. രോഗബാധിതർ സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

നിലവിൽ ജില്ലയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് പത്ത് പേരാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കളെ മുൻകരുതൽ എന്ന നിലയ്ക്കാണ് കോട്ടയത്തേക്ക് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ അടഞ്ഞു കിടക്കുന്ന രണ്ട് ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ ക്രമീകരിക്കും. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാനാണ് ക്രമീകരണം.

മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിലെത്തിയശേഷമോ ഒരു നിർദേശവും ലഭിച്ചില്ലെന്നായിരുന്നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോപണം. ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സതേടി എത്തിയതിനെ തുടർന്ന് മാർച്ച് ആറിനാണ് ആരോഗ്യവകുപ്പധികൃതർ വീട്ടിലെത്തുന്നത്. ഇവരുടെ നിർദേശത്തെ തുടർന്ന് സ്വയം കാറോടിച്ച് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലെത്തുകയായിരുന്നെന്നും യുവാവ് പറഞ്ഞിരുന്നു. എറണാകുളത്ത് ഭക്ഷണം കഴിച്ചശേഷം റാന്നിയിലേക്ക് പോകുകയായിരുന്നു. എന്നാൽ പള്ളിയിലോ സിനിമ തിയറ്ററിലോ കല്ല്യാണത്തിനോ പോയിട്ടില്ലെന്നും യുവാവ് വിശദീകരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

എസ്‌പി ഓഫിസിൽ ഔദ്യോഗിക ആവശ്യത്തിന് പോയിരുന്നു. നാട്ടിലെത്തിയിട്ടും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. മാതാവിന് രക്തസമ്മർദം കൂടിയപ്പോഴാണ് ആശുപത്രിയിൽ പോയതെന്നും യുവാവ് പറഞ്ഞിരുന്നു. അതേസമയം ഇറ്റലിയിൽ നിന്ന് നാട്ടിലെത്തി കോവിഡ് 19 രോഗം സ്ഥിതീകരിച്ച മൂന്നുപേരുമായി ബന്ധപ്പെടാൻ സാധ്യതയുള്ള മുഴുവൻ പേരെയും തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല കളക്ടർ വ്യക്തമാക്കി. നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂർണ്ണമാണ്. മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവൻ സ്ഥലങ്ങളിലേയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് മെഡിക്കൽ സംഘം പ്രവർത്തിക്കുന്നത്. ആദ്യ വിഭാഗത്തിൽപ്പെട്ട 150 പേരിൽ 58 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ മെഡിക്കൽ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവർക്ക് നിലവിൽ ലക്ഷണങ്ങൾ കാണിക്കുന്നില്ല. എല്ലാവരും വീടുകളിലാണുള്ളത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുമെന്നും ജില്ല കളക്ടർ പറഞ്ഞു.

രോഗം സ്ഥിതീകരിച്ച അഞ്ചുപേർ ഉൾപ്പെടെ പത്തുപേരാണ് ഐസോലേഷൻ വാർഡിൽ കഴിയുന്നത്. ഇതിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ ഉണ്ടായിരുന്ന ഒമ്പത് പേരിൽ രണ്ടുപേരെ പ്രായക്കൂടുതൽ ആയതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ജനറൽ ആശുപത്രിയിൽ ഐസോലേഷനായി 15 റൂമുകൾ കൂടി സജ്ജമാക്കും. ആരോഗ്യ വിഭാഗം നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണം. ആഘോഷപരിപാടികൾ കഴിവതും മാറ്റിവയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും യാത്രകൾ പരാമാധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണമെന്നും കൈകൾ ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP