Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയെ പേടിക്കേണ്ടത് രാത്രിയിൽ മാത്രമെന്ന് വിശ്വാസം! ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ; പകൽ എല്ലാവരും ഇടകലർന്ന് ജോലി; താമസസ്ഥലത്ത് എത്തിയാൽ റൂമിൽ 50 പേരോളം; വൃത്തി കണി കാണാൻ പോലും കിട്ടില്ല; ആശുപത്രിയൊക്കെ വെറും സങ്കല്പം; നാഷണൽ സിമന്റ് കമ്പനിയിൽ കൊറോണ ഭീതിയിൽ ജോലി ചെയ്യുമ്പോഴും മോഹം എങ്ങനെയെങ്കിലും നാട്ടിലെത്താൻ; കെനിയയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ മറുനാടനോട് പങ്കുവച്ച ആശങ്കകൾ

കൊറോണയെ പേടിക്കേണ്ടത് രാത്രിയിൽ മാത്രമെന്ന് വിശ്വാസം! ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ; പകൽ എല്ലാവരും ഇടകലർന്ന് ജോലി; താമസസ്ഥലത്ത് എത്തിയാൽ റൂമിൽ 50 പേരോളം; വൃത്തി കണി കാണാൻ പോലും കിട്ടില്ല; ആശുപത്രിയൊക്കെ വെറും സങ്കല്പം; നാഷണൽ സിമന്റ് കമ്പനിയിൽ കൊറോണ ഭീതിയിൽ ജോലി ചെയ്യുമ്പോഴും മോഹം എങ്ങനെയെങ്കിലും നാട്ടിലെത്താൻ; കെനിയയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ മറുനാടനോട് പങ്കുവച്ച ആശങ്കകൾ

എം മനോജ് കുമാർ

കെനിയ: കെനിയയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ കൊറോണാ ഭീതിയിൽ. ആഫ്രിക്കൻ രാജ്യങ്ങളിൽപ്പെട്ട കെനിയയിൽ കൊറോണ വന്നാൽ യാതൊരു രക്ഷയും ലഭിക്കില്ലാ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വൃത്തിയും ശുചിത്വവും പേരിനു മാത്രം. ആശുപത്രി സൗകര്യങ്ങളുമില്ല ഇതാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വന്നാൽ സ്ഥിതി അപകടം എന്ന വിലയിരുത്തലിന് പിന്നിൽ. അതുകൊണ്ട് തന്നെ കെനിയയിൽ നാഷണൽ സിമന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള മലയാളികൾ ആശങ്കയിലാണ്.

കൊറോണ കാലം ആയതിനാൽ ജോലി നിർത്തിവയ്ക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇവർ ജോലി ചെയ്യുന്ന നാഷണൽ സിമന്റ് കമ്പനി കൊറോണ കാലത്തും ജോലി നിർത്തിവയ്ക്കാൻ തയ്യാറല്ല. ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്ത മലയാളി കമ്പനി വേണമെങ്കിൽ ജോലി നിർത്താം എന്ന അഭിപ്രായമുള്ളവരാണ്. പക്ഷെ സിമന്റ് കമ്പനി ജോലി നിർത്തിവയ്ക്കാൻ തയ്യാറല്ല. എന്ത് വന്നാലും ജോലി തുടർന്നേ തീരൂ എന്നാണ് ഇവർക്ക് സിമന്റ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കുന്നത്. കൊറോണ ലോകമാകെ പടരുമ്പോൾ ഭീതി തൊഴിലാളികൾക്കിടയിൽ അമർഷമായി പുകയുകയാണ്. ഒരു റൂമിൽ പത്തമ്പത് പേരാണ് താമസിക്കുന്നത്. ഇങ്ങനെ വിവിധ റൂമുകളിലാണ് ജീവനക്കാർ താമസിക്കുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ് ഇവിടെ പ്രായോഗികവുമില്ല. അതുകൊണ്ട് തന്നെ ആശങ്ക ഇവർക്കിടയിൽ ശക്തമാവുകയുമാണ്.

കെനിയയിലെ ഇമാലിയിൽ നാഷണൽ സിമന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളാണ് ആശങ്കയിൽ തുടരുന്നത്. കൊറോണ വന്നാൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് ഈ കമ്പനിയിലുള്ളവർക്ക്. നാല്പത് മലയാളികൾ അടക്കം 250 ഓളം ഇന്ത്യക്കാർ ഈ സിമന്റ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഗുജറാത്തികളുടെ കമ്പനിയാണിത്. മലയാളികളുടെ കോൺട്രാക്റ്റ് കമ്പനിയാണ് ആളുകളെ റിക്രൂട്ട് ചെയ്തത്. കൊറോണ ലോകമാകെ പടർന്ന അവസ്ഥയിൽ കെനിയൻ മലയാളികളും അസ്വസ്ഥരാണ്. എങ്ങനെയെങ്കിലും ഇന്ത്യയിൽ എത്തിയാൽ മതി എന്നാണ് മലയാളികൾ അടക്കമുള്ളവരുടെ ചിന്ത. കൊറോണ കാരണം വേണമെങ്കിൽ ജോലി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറാണെങ്കിലും കോൺട്രാക്റ്റ് കമ്പനി അതിനു തയ്യാറല്ല. എങ്ങിനെയും ജോലി മുന്നോട്ടു കൊണ്ട് പോകണമെന്നാണ് ഇവർക്ക് നൽകിയ നിർദ്ദേശം. ലോക്ക് ഡൗൺ ആയതിനാൽ ഇന്ത്യയിലേക്ക് വരാൻ നിവൃത്തിയില്ല. പക്ഷെ തത്ക്കാലം വർക്ക് അവസാനിപ്പിക്കണം. കാരണം കൊറോണ വന്നാൽ ഇവിടെ ആശുപത്രി സൗകര്യങ്ങളില്ല.

കെനിയയിൽ ആശുപത്രികൾ വളരെ കുറവ്. നിലവിലെ ആശുപത്രിയിൽ ഉള്ളത് നാല്പത് അമ്പത് പേർക്ക് മാത്രമുള്ള സൗകര്യങ്ങളും. കെനിയയിൽ കൊറോണ വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിനു കമ്പനി അധികൃതർക്ക് മറുപടിയില്ല. ജീവനക്കാരിൽ നിന്നും എതിർപ്പ് ഉള്ളതിനാൽ ആളുകളെ ഭീഷണിപ്പെടുത്തി സൈറ്റിൽ എത്തിക്കുകയാണ്. കൊറോണ കാരണമുള്ള ലോക്ക് ഡൗൺ കെനിയയിലുമുണ്ട്. അത് പക്ഷെ രാത്രി ആറു മണിമുതൽ രാവിലെ ആറു മണിവരെ മാത്രമാണ്. രാത്രിയിലാണ് കൊറോണ സ്‌പ്രെഡ് ആകുന്നത് എന്നാണ് കെനിയക്കാരുടെ ധാരണ. അതുകൊണ്ട് വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെയാണ് ലോക്ക് ഡൗൺ. പകൽ സമയം ആളുകൾ ഇടകലർന്നു ജോലി ചെയ്യുന്നു. താമസ സ്ഥലത്ത് എത്തിയാലും ഇത് തന്നെ അവസ്ഥ. ഈ രീതിയാണ് ഭീതി ജനിപ്പിക്കുന്നത്.

മാർച്ച് അവസാന വാരമാണ് കൊറോണ സംശയിച്ച് തദ്ദേശവാസിയായ യുവാവിനെ കെനിയയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്. കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കപ്പെട്ട് ഇയാൾക്ക് നേരെ ആളുകൾ കല്ലെറിയുകയും മർദ്ദിക്കുകയും ചെയ്തു. പരുക്ക് പറ്റിയ ജോർജ്ജ് കോട്ടിനി ഹെസ്റോൺ ആശുപത്രിയിൽ വച്ച് മരിച്ചു. ഒരു സംഘം യുവാക്കളാണ് ഇയാളെ ആക്രമിച്ചത്. കെനിയയിലെ ക്വാലെ കൗണ്ടിയിലെ എംസാംവേനി ഗ്രാമത്തിലെ ഒരു ബാറിൽ കയറിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു ജോർജ്ജ് കോട്ടിനി ഹെസ്റോൺ. ഇതാണ് കെനിയയിലെ അവസ്ഥ. ഇതേ കെനിയയിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ തുടരുന്നത്.

കൊറോണ കാരണം ആഫ്രിക്കയിലാകെ നൂറിൽ താഴെ മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭൂഖണ്ഡത്തിലാകെ 3,200 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഫ്രിക്കൻ യൂണിയൻ അറിയിച്ചിരുന്നു. കൊറോണാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പല ആഫ്രിക്കൻ രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, കെനിയ, ഘാന, ഗബോൺ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. റവാൻഡയും മാലിയും കോംഗോയും യാത്രക്കാർക്ക് ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധിച്ചവർ സിംബാബ്വെയിൽനിന്ന് രാജ്യത്തേക്കു കടക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിതുയർത്താൻ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ചൈനയിലെ കൊറോണ ബാധയെത്തുടർന്ന് കെനിയയുടെ സമ്പദ്വ്യവസ്ഥ ഉലഞ്ഞിട്ടുണ്ട്. ഇതേ പ്രതിസന്ധി അംഗോള, ദക്ഷിണാഫ്രിക്ക, കോംഗോ, തെക്കൻ സുഡാൻ, നമീബിയ, റുവാൻഡ തുടങ്ങിയ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ചൈനയിലേക്ക് നേരിട്ട് എണ്ണയും മറ്റ് ചരക്കുകളും കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളാണിവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP