Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം താമസിച്ചത് സാഹിർ റസിഡൻസിയിലെ 603-ാം നമ്പർ മുറിയിൽ; അടുത്തുള്ള ചായക്കടയിൽ നിന്നും ചായയും മൈത്രി ഹോട്ടലിൽ നിന്ന് ഭക്ഷണവും; ഓട്ടോയിൽ റയിൽവെ സ്‌റ്റേഷനിലെത്തി ട്രെയിനിൽ കാസർകോട്ടേക്കും; എട്ട് ദിവസം കൊണ്ട് സന്ദർശിച്ചത് ബന്ധുവീടുകളും ക്ലബും പള്ളിയും കല്യാണവീടും ഉൾപ്പെടെ; കാസർകോട്ടെ കോവിഡ് ബാധിതന്റെ അപൂർണമായ റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം താമസിച്ചത് സാഹിർ റസിഡൻസിയിലെ 603-ാം നമ്പർ മുറിയിൽ; അടുത്തുള്ള ചായക്കടയിൽ നിന്നും ചായയും മൈത്രി ഹോട്ടലിൽ നിന്ന് ഭക്ഷണവും; ഓട്ടോയിൽ റയിൽവെ സ്‌റ്റേഷനിലെത്തി ട്രെയിനിൽ കാസർകോട്ടേക്കും; എട്ട് ദിവസം കൊണ്ട് സന്ദർശിച്ചത് ബന്ധുവീടുകളും ക്ലബും പള്ളിയും കല്യാണവീടും ഉൾപ്പെടെ; കാസർകോട്ടെ കോവിഡ് ബാധിതന്റെ അപൂർണമായ റൂട്ട് മാപ്പ് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് എരിയാൽ സ്വദേശിയുടെ മാർച്ച് 11 മുതൽ 19 വരെയുള്ള യാത്രാവിവരങ്ങൾ പുറത്ത് വിട്ടു. ചില സ്ഥലങ്ങൾ സന്ദർശിച്ച വിവരങ്ങൾ രോഗി വെളിപ്പെടുത്താൻ തയ്യാറാകാത്ത പശ്ചാത്തലത്തിൽ അപൂർണമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മുപ്പതിലധികം സ്ഥലങ്ങളിൽ കൊവിഡ് ബാധിതൻ സന്ദർശിച്ചതായി റൂട്ട് മാപ്പ് പറയുന്നു.

മാർച്ച് 11ന് ഉച്ചയ്ക്ക് 2.45ന് എയർ ഇന്ത്യയുടെ ഐഎക്സ് 344 വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. ഇതിന് ശേഷം ഓട്ടോയിൽ മലപ്പുറം എയർപ്പോർട്ട് ജംഗ്ഷനിലെ റൂം സാഹിർ റസിഡൻസിയിലേക്ക് പോയി. അവിടെ 603-ാം നമ്പർ മുറിയിൽ താമസിച്ചു. അടുത്തുള്ള ചായക്കടയിൽ നിന്ന് അന്ന് ചായകുടിക്കുകയും തിരിച്ച് ബാഗേജ് പ്രശ്നം പരിഹരിക്കാനായി വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്തു.

അതിന് ശേഷം മൈത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സാഹിർ റസിഡൻസിയിൽ തിരിച്ചെത്തി. പിന്നീട് വീണ്ടും എയർപോർട്ടിലെത്തി. അവിടെ നിന്ന് തിരിച്ചും പോയി. അടുത്ത ദിവസം ഓട്ടോയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുകയും മാവേലി എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ 7.30നാണ് ഇയാൾ വീട്ടിലെത്തിയത്. കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ഓട്ടോയിലാണ് വീട്ടിലെത്തിയത്. അതിന് ശേഷം മൈപ്പാടിയിലെ സഹോദരന്റെ വീട്ടിലേക്ക് പോയി, വൈകിട്ട് ഗ്രീൻ സ്റ്റാർ ക്ലബ്ബിൽ ചെന്നു.

13ന് ഇയാൾ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. ഏരിയാലിലെ ബാർബർ ഷോപ്പിലെത്തി മുടി മുറിച്ചു. ആസാദ് നഗറിലെ സുഹൃത്തിന്റെ വീട്ടിലും സന്ദർശനം നടത്തി. ഉച്ചയ്ക്ക് ഏരിയാൽ ജുമാ മസ്ജിദിൽ നിസ്‌കരിച്ച ശേഷം സിപിസിആർഐക്ക് എതിർവശത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. എസ്‌ബിഐ ബാങ്കിലും പോയി. വൈകിട്ട് വീണ്ടും ഗ്രീൻസ്റ്റാർ ക്ലബ്ബിലെത്തി. 14-ാം തീയതി മഞ്ഞത്തടുക്കയിലെ ഒരു കല്യാണത്തിൽ പങ്കെടുത്തു. രാത്രി പെട്രോൾ പമ്പിൽ പോയി. അതിന് ശേഷം അടൂരിലെ ഒരു വീട്ടിൽ വിവാഹ ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുത്തു. 15-ാം തീയതി മഞ്ഞത്തടുക്കയിൽ വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിലും ഇയാൾ പങ്കെടുത്തു. 16ന് ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു. അതിന് ശേഷം കുളങ്ങരയിൽ തൊട്ടിൽ കെട്ടൽ ചടങ്ങിലും പങ്കെടുത്തു. 19-ാം തീയതിയാണ് ഇയാൾ ആശുപത്രിയിൽ അഡ്‌മിറ്റാവുന്നത്.

ചില വിവരങ്ങൾ തുറന്ന് പറയാൻ ഇയാൾ തയ്യാറാകാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. അതേസമയം, താൻ കാസർഗോഡ് വിട്ട് മറ്റൊരിടത്തേക്കും പോയിട്ടില്ലെന്നും രോഗവിവരം ആരിൽ നിന്നും മറച്ചുവെച്ചിട്ടില്ലെന്നും രോഗബാധിതൻ പറയുന്നു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.വിമാനം ഇറങ്ങുമ്പോൾ തനിക്ക് പനി ഉണ്ടായിരുന്നില്ലെന്നും ഗൾഫിൽ നിന്ന് വന്ന് കുറച്ചുദിവസത്തിനകം ചെറിയ ചുമ വന്നിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP