Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; രാജ്യത്ത് ഇന്ന് മരിച്ചത് 354 കേവിഡ് രോ​ഗികൾ; ആകെ കോവിഡ് മരണങ്ങൾ 15,662; നിലവിൽ ചികിത്സയിലുള്ള 1,96,322 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഇന്ത്യയിൽ ശമനമില്ലാതെ വൈറസ് വ്യാപനം

ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; രാജ്യത്ത് ഇന്ന് മരിച്ചത് 354 കേവിഡ് രോ​ഗികൾ; ആകെ കോവിഡ് മരണങ്ങൾ 15,662; നിലവിൽ ചികിത്സയിലുള്ള 1,96,322 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഇന്ത്യയിൽ ശമനമില്ലാതെ വൈറസ് വ്യാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്ന് 15,802 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 5,06,972 ആയി. ഇന്ന് 354 കേവിഡ് രോ​ഗികൾ കൂടി മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 15,662 പേരാണ്. രോ​ഗം സ്ഥിരീകരിച്ചവരിൽ 2,94,988 ആളുകൾ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 1,96,322 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പുതുതായി 5,024 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 175 പേർക്കാണ് ഇന്ന് ജീവൻ നഷ്ടമായത്. ഇതിൽ 91 മരണങ്ങൾ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്. മറ്റ് 84 മരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതാണെങ്കിലും ഇന്നത്തെ തിയതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 65,829 ആക്ടീവ് കേസുകളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ 3,645 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതർ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 46 പേർകൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി. ചെന്നൈയിലാണ് വൈറസ് ബാധിതർ ഏറ്റവുമധികം. 1,956 പേർക്കാണ് ചെന്നൈയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി. 32,305 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. 1,358 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടിൽ ഇതുവരെ രോഗമുക്തി നേടിയത്.

ഡൽഹിയിൽ വെള്ളിയാഴ്ച 3,390 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 73,780 ആയി. 64 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത്. ഇതുവരെ ഡൽഹിയിൽ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം കോവിഡ് വന്ന് 2429 പേരാണ് മരിച്ചത്. ബംഗാളിൽ 542 പുതുതായി രോഗം ബാധിച്ചു. ആകെ രോഗികൾ 16,190. 

ലോകത്ത് 97,96,052 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,722കേസുകൾ റിപ്പോർട്ട് ചെയ്തു. 2,881മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 4,93,870 ആയി ഉയർന്നു. അമേരിക്കയിൽ 1,26,932 പേരും ബ്രസീലിൽ 55,304 പേരും റഷ്യയിൽ 8,781പേരും കോവിഡ് ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP