Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ 4.0: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ ഒരുലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും ഡൽഹിയിലും കേസുകളുടെ എണ്ണമേറുന്നു; മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ എണ്ണം 35,000 കവിഞ്ഞു; തമിഴ്‌നാട്ടിൽ ഇന്നും കേസുകൾ 500 കടന്നു; കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചതിൽ വിജയിച്ചുവെന്ന് മന്ത്രി ഹർഷവർദ്ധൻ

ലോക് ഡൗൺ 4.0: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ ഒരുലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും ഡൽഹിയിലും കേസുകളുടെ എണ്ണമേറുന്നു; മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ എണ്ണം 35,000 കവിഞ്ഞു; തമിഴ്‌നാട്ടിൽ ഇന്നും കേസുകൾ 500 കടന്നു; കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചതിൽ വിജയിച്ചുവെന്ന് മന്ത്രി ഹർഷവർദ്ധൻ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ നാലാം ഘട്ടം തുടങ്ങിയ തിങ്കളാഴ്ച കോവിഡ് പോസിറ്റീവ് കേസുകൾ ഒരുലക്ഷം കവിഞ്ഞു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 1,00,340 കേസുകൾ. മരണസംഖ്യ 3155. രോഗമുക്തരായവർ-39231. വൈറസ് ബാധയിൽ മുന്നിലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി ഗുരുതരമായി തുടരുന്നു. കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യസമയത്ത് തന്നെ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചു. വരും മാസങ്ങളിൽ കൂടുതൽ നന്നായി രോഗത്തെ നേരിടാമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജസ്ഥാനിൽ തിങ്കളാഴ്ച മാത്രം 305 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏഴു പേർ മരിച്ചു. ഇതോടെ രാജസ്ഥാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 5,507 ആയി. 138 മരണങ്ങൾ. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 2,033 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 51 പേർ മരിച്ചു. ആകെ രോഗം ബാധിച്ചത് 35,058 പേർക്ക്. തലസ്ഥാനമായ മുംബൈയിൽ മാത്രം ഇന്ന് 1,185 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പുതുതായി 99 പേരിൽ രോഗബാധയുണ്ടായി.

ലോകമാകെ കോവിഡ് രോഗികളുടെ എണ്ണം 48,55,066 ആയി. 3,18,358 മരണങ്ങൾ. വിവിധ രാജ്യങ്ങളിലെ മരണ നിരക്ക് ഇങ്ങനെ യുഎസ് 91,306, യുകെ 34,796 ഇറ്റലി 32,007, ഫ്രാൻസ് 28,108, സ്‌പെയിൻ 27,709

മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ എണ്ണം 35,000 കവിഞ്ഞു

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 2,033 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 35,508 ആയി. 25,392 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 1,249 പേർ മരിച്ചതായാണ് കണക്കുകൾ.

മുംബൈയിൽ ഇന്ന് 1,185 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേർ മരിച്ചു. മുംബൈയിൽ മാത്രം 21,152 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 757 പേർക്ക് ജീവൻ നഷ്ടമായിട്ടുള്ളതായും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സാധിക്കാത്തതിന് കാരണം കൊറോണ വൈറസ് കേസുകളിലെ വർധനയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു. ഗ്രീൻ സോണുകളിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ സോണുകളെ അങ്ങനെ തന്നെ നിലനിർത്തുന്നത് വെല്ലുവിളിയാണ്. എന്നിരുന്നാലും അമ്പതിനായിരത്തോളം വ്യവസായ ശാലകൾ തുറക്കാൻ അനുമതി നൽകിയതായും ഉദ്ധവ് കൂട്ടിച്ചേർത്തു. കുടിയേറ്റത്തൊഴിലാളികൾ മടങ്ങിയ സാഹചര്യത്തിൽ ആ ഒഴിവുകൾ നികത്താൻ പ്രദേശവാസികളോട് മുന്നോട്ടുവരാനും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിൽ ഇന്നും കേസുകൾ 500 കടന്നു

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ഇന്നും 500 കടന്നു. 536 ആളുകളിൽ ഇന്ന് വൈറസ് ബാധ കണ്ടെത്തിയതിൽ 364 ആളുകളും ചെന്നൈയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൂന്ന് പേർ കൂടി മരിച്ചു. എല്ലാവരും ചെന്നൈ സ്വദേശികൾ. മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നവരാണ് ഇന്നും മരണത്തിന് കീഴടങ്ങിയത്. കോയമ്പേട് നിന്നുള്ള രോഗവ്യാപനമാണ് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുൾപ്പെടെ ആളുകൾ കോയമ്പേട് മാർക്കറ്റിൽ എല്ലാ ദിവസവും വന്ന പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം കണ്ട തരത്തിലുള്ള കൊറോണ വൈറസിന്റെ വ്യാപനമാണ് കോയമ്പേട് ഉറവിടമായി നടക്കുന്നത് എന്ന സംശയവുമുണ്ട്. ചെന്നൈ എംജിആർ നഗർ മാർക്കറ്റിലും രണ്ട് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് 150 പേരെ നിരീക്ഷണത്തിലാക്കി. കോവിഡ് കാരണം അടച്ചിടുന്ന തമിഴ്‌നാട്ടിലെ നാലാമത്തെ മാർക്കറ്റാണിത്.

കർണാടകയിൽ ഇന്ന് 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണേന്ത്യയിലെ കോവിഡ് അതിവേഗം പടരുന്ന മറ്റൊരു സംസ്ഥാനമായി മാറുകയാണ് കർണാടക. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ അത് വ്യക്തമാക്കുന്നു. ഇന്നത്തെ ഭൂരിപക്ഷം വൈറസ് ബാധിതരും മുംബൈ ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ബംഗളൂരുവിൽ 24 പേർക്കാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. നഗരത്തിലെ ശിവാജി നഗർ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് കൂടി വൈറസ് പകർന്നു. രണ്ടു ദിവസം മുൻപ് കോവിഡ് മുക്തമായ മൈസൂരു ജില്ലയിൽ 17 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 530 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ആന്ധ്രാപ്രദേശിൽ ഇന്ന് 52 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതർ 2432 ആയി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP