Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ ഉറക്കം കെടുത്തി മഹാരാഷ്ടയിൽ കോവിഡ് പോസിറ്റീവ് കേസുകൾ 6000 കവിഞ്ഞു; മുംബൈയിൽ മാത്രം 4000 ത്തിലേറെ കേസുകൾ; ഹോട്ട് സ്‌പോട്ടായ ധാരാവിയിൽ 214 കേസുകൾ; സംസ്ഥാനത്ത് മന്ത്രിക്കും കോവിഡ്; ഡൽഹിയിൽ 128 ഉം ഗുജറാത്തിൽ 217 ഉം കേസുകൾ കൂടി; രാജ്യത്താകെ 21,797 കേസുകൾ; മരണസംഖ്യ 686 ആയി ഉയർന്നു

രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ ഉറക്കം കെടുത്തി മഹാരാഷ്ടയിൽ കോവിഡ് പോസിറ്റീവ് കേസുകൾ 6000 കവിഞ്ഞു; മുംബൈയിൽ മാത്രം 4000 ത്തിലേറെ കേസുകൾ; ഹോട്ട് സ്‌പോട്ടായ ധാരാവിയിൽ 214 കേസുകൾ; സംസ്ഥാനത്ത് മന്ത്രിക്കും കോവിഡ്; ഡൽഹിയിൽ 128 ഉം ഗുജറാത്തിൽ 217 ഉം കേസുകൾ കൂടി; രാജ്യത്താകെ 21,797 കേസുകൾ; മരണസംഖ്യ 686 ആയി ഉയർന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 6000 കവിഞ്ഞതോടെ സഥിതിഗതികൾ ആശങ്കാജനകമായി തുടരുന്നു. മുംബൈയിൽ മാത്രം 4000 ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു .മഹാരാഷ്ട്രയിൽ 778 പുതിയ കേസുകൾ വന്നതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 6,427 ആയി. 14 പേർ മരിച്ചതോടെ മൊത്തം മരണസംഖ്യ 283 ആയി ഉയർന്നു. 552 പേർ കൂടി പോസിറ്റീവായതോടെ മുംബൈയിൽ മാത്രം 4,025 കളുണ്ട്. ധാരാവിയിൽ കേസുകളുടെ എണ്ണം 214 ആയി ഉയർന്നു. മരണസംഖ്യ 13 ആണ്. 8 ലക്ഷത്തിലേറെ പേർ പാർക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി ഹോട്ട്‌സ്‌പോട്ടായാണ് കണക്കാക്കുന്നത്.

മഹാരാഷ്ട്രയിൽ മന്ത്രിക്കും കോവിഡ്

മഹാരാഷ്ട്രയിൽ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ഭവന നിർമ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 കാരനായ മന്ത്രിയെ താനെയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരിൽ ചിലർക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മന്ത്രി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 13 ന് മുമ്പ് നടത്തിയ പരിശോധനയിൽ മന്ത്രി നെഗറ്റീവ് ആയിരുന്നു. എൻസിപി നേതാവു കൂടിയായ ജിതേന്ദ്ര താനെ മുബ്ര-കാൽവ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ്.

ഡൽഹിയിൽ 128 കേസുകൾ കൂടി. രണ്ടുമരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 2376. 808 പേർ രോഗ മുക്തി നേടി. ഇതുവരെ 50 മരണങ്ങളാണുണ്ടായത്. ഗുജറാത്തിൽ 217 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 9 പേർ കൂടി മരിച്ചു. ആകെ കൊറോണ കേസുകൾ 2624. 258 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ-112.

രാജ്യത്ത് 21,797 കേസുക

രാജ്യത്ത് ആകെ കോവിഡ് കേസുകൾ 21,797 ആയി ഉയർന്നു. 16,735 ആക്റ്റീവ് കേസുകൾ. 427 പുതിയ കേസുകൾ. 4376 പേർ സുഖം പ്രാപിച്ചു. മരണസംഖ്യ 686. കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത 12 ജില്ലകളുണ്ട്. 14 ദിവസത്തിനിടെ, പുതിയ കേസുകൾ ഉണ്ടാകാത്ത 78 ജില്ലകളും. ലോക് ഡൗൺ ടെസ്റ്റുകൾ വ്യാപകമായി നടത്താനും, കോവിഡ് വ്യാപനം നിയന്ത്രിക്കാനും സഹായിച്ചു. വ്യാപനം പരിമിതമാക്കാനും രോഗികളുടെ എണ്ണത്തിലെ ഇരട്ടിപ്പ് കുറയ്ക്കാനും സാധിച്ചു. ഭാവിപ്രവർത്തനങ്ങൾത്ത് തയ്യാറെടുക്കാനാണ് നാം ഈ സമയം ഉപയോഗിച്ചത്, മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 23 ന് രാജ്യത്തുടനീളം 14,915 ടെസ്റ്റുകൾ നടത്തിയപ്പോൾ ഏപ്രിൽ 22 ന് അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്താൻ കഴിഞ്ഞു. 30 ദിവസത്തിനകം ഇത് 33 മടങ്ങാണ്. ഇത് പോരെന്നും കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെന്നും എംപവേഡ് ഗ്രൂപ്പ് ചെയർമാനും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുമായ സി.കെ.മിശ്ര അറിയിച്ചു.

അതേസമയം, മുതിർന്ന പൗരന്മാരെ നോക്കുന്ന ഹോംനഴ്‌സുമാർക്കും നഗരപ്രദേശങ്ങളിലെ പ്രീപെയ്ഡ് മൊബൈൽ റീച്ചാർജ് കടകൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ എന്നിവയ്ക്കും ലോക് ഡൗൺ ഇളവുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ അറിയിച്ചു.

കോവിഡ് ബാധിതരിൽ പകുതി മൂന്നു സംസ്ഥാനങ്ങളിൽ

രാജ്യത്തെ കോവിഡ് ബാധിതരിൽ പകുതിയും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. .ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ആയിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 

430 ജില്ലകളിലാണ് ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആറ് പ്രധാനനഗരങ്ങളിലാണ് കോവിഡ് ബാധിതർ ഏറെയും. ഇതിൽ മുംബൈയിൽ രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഡൽഹിയിൽ രണ്ടായിരവും അഹമ്മദാബാദിൽ ആയിരവും കടന്നു.

പഞ്ചാബിന് ചൈനീസ് കിറ്റുകൾ വേണ്ട

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പഞ്ചാവ് സർക്കാർ ഐസിഎംആറിന് തിരികെ നൽകുന്നു. അഞ്ച് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് സർക്കാരിന്റെ നടപടി.

ഫലങ്ങൾ തെറ്റായി വന്നതിനെ തുടർന്ന് ചൈനയിൽ നിന്നും കൊണ്ടുവന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് താത്ക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP