രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു; ധാരാവിയിൽ ഒരുമരണം കൂടി; 576 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 20 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അടച്ചു; ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല; മഹാരാഷ്ട്രയ്ക്ക് പുറമേ ഡൽഹിയിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധം; സർക്കാർ-സ്വകാര്യ ലാബുകളിൽ കോവിഡ് 19 ടെസ്റ്റ് സൗജന്യമായി നടത്തണമെന്ന ആശ്വാസവിധിയുമായി സുപ്രീം കോടതി; പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാൻ ആവില്ലെന്നും കോടതി

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു. 24 മണിക്കൂറിനിനിടെ 485 കേസുകളാണ് വർദ്ധിച്ചത്. മരണസംഖ്യ 149 എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഡൽഹിയിൽ 20 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അടച്ചു. ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ, പുറത്തുപോകാനോ കഴിയില്ല. പുറത്തിറങ്ങുന്നവർക്ക് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
സദാർ ബസാർ ഉൾപ്പെടെയുള്ള മേഖലകളെയാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഹോട്ട്സ്പോട്ട് മേഖലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും.സംസ്ഥാനത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു. നേരത്തെ മഹാരാഷ്ട്രയിലും മാസ്ക് നിർബന്ധമാക്കിയിരുന്നു.
മാസ്ക് ധരിക്കുന്നതുകൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറയ്ക്കുമെന്നും ഉന്നതതല യോഗത്തിന് ശേഷം കെജരിവാൾ അറിയിച്ചു. തുണികൊണ്ടുള്ള മാസ്ക്കായാലും ഉപയോഗിച്ചാൽ മതിയെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിൽ 576 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർ മരിക്കുകയും 21 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്
ധാരാവിയിൽ വീണ്ടും കോവിഡ് മരണം
ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ മുംബൈ ധാരാവിയിൽ വീണ്ടും കോവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയിൽ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 13 ആകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരൻ മരിച്ചിരുന്നു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15 ലക്ഷം പേരാണു ധാരാവിയിൽ പാർക്കുന്നത്.
ധാരാവിയിലെ ഡോ. ബലിഗനഗർ, വൈഭവ് അപ്പാർട്ട്മെന്റ്, മുകുന്ദ് നഗർ, മദീന നഗർ എന്നിവിടങ്ങൾ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് മുംബൈയിലാണ്
ആശ്വാസവവിധിയുമായി സുപ്രീം കോടതി
രാജ്യത്തെ സർക്കാർ/സ്വകാര്യ ലാബുകളിൽ കോവിഡ്-19 പരിശോധന സൗജന്യമായി നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി.
സർക്കാർ മേൽനോട്ടത്തിലുള്ള ലാബുകളിൽ പരിശോധന സൗജന്യമായി നടക്കുമ്പോൽ സ്വകാര്യ ലാബുകളിൽ ഇതേ പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധനയ്ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചതിനു ശേഷമാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
സ്വകാര്യ ലാബുകൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ ഇടപെട്ട് നികത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് ജസ്റ്റിസുമാരായ അശോക ഭൂഷൺ എസ് രവീന്ദ്രൻ ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേട്ടുകൊണ്ട് പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തിയായത്. രാജ്യം കോവിഡ്-19 എന്ന ദേശീയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ 4500 രൂപ വരെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ കഴിവിന്റെ പരിധിയിൽ വരില്ലെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പരിശോധനയിൽ നിന്നും ഒരാളും ഒഴിവാക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മഹാമാരി പ്രതിരോധത്തിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ലാബുകൾക്കും പങ്കുചേരാമെന്നും കോടതി പറഞ്ഞു. എൻ.എ.ബി.എൽ അംഗീകാരമുള്ളതോ ഡബ്ലൂ.എച്ച്.ഓ അല്ലെങ്കിൽ ഐ.സി.എം.ആർ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളിൽ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീം കോടതി നിഷ്കർഷിച്ചു. നിലവിൽ രാജ്യത്ത് 48 സ്വകാര്യ ലാബുകൾക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്.
ലോക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ല
പ്രിൽ 14 ന് ലോക ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ വിവിധ കക്ഷി നേതാക്കളുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ബിജെഡിയുടെ പിനാകി മിശ്രയാണ് പിടിഐയെ ഇതറിയിച്ചത്. കൊറോണയ്ക്ക് മുമ്പും ശേഷവുമുള്ള ജീവിതം ഒരുപോലെയായിരിക്കില്ലെന്ന് മോദി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കേന്ദ്രത്തിനൊപ്പം കൊറോണയെ നേരിടാൻ യോജിച്ച്പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ അദ്ദേഹം വാഴ്ത്തി. ജനതാ കർഫ്യൂ ആയാലും ലോക് ഡൗൺ ആയാലും, സാമൂഹിക അകലം പാലിക്കലായാലും ഓരോ പൗരനും കാട്ടുന്ന അച്ചടക്കവും അർപ്പണബോധവും അഭിനന്ദനാർഹമാണെന്നും മോദി യോഗത്തിൽ പറഞ്ഞു. ലോക്ക് ഡൗൺ മെയ് 15 വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാസമിതിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുഇടങ്ങൾ മെയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ബാധകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമിതി റിപ്പോർട്ട് നൽകി. 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തിയ ശേഷമായിരിക്കും തീരുമാനം.
അതേസമയം, രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 5,194 ആയി ഉയർന്നു. മരണസംഖ്യ ബുധനാഴ്ച വരെ 165 ആയും ഉയർന്നു.
15 ജില്ലകൾ അടച്ചിടാൻ യുപി
കൊറോണയെ നേരിടാൻ 15 ജില്ലകൾ അടച്ചിടാൻ യുപി സർക്കാർ ഉത്തരവ്. ഹോട്ട്സ്പോട്ടുകളാണ് അടയ്ക്കുന്നത്. ആറ് പോസിറ്റീവ് കേസുകളിൽ കൂടുതലുള്ള ജില്ലകളാണ് സമ്പൂർണ ലോക് ഡൗണിലാകുന്നത്. ഈ ജില്ലകളിൽ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. വീട്ടുപടിക്കൽ സാധനം എത്തിക്കും.
ഏപ്രിൽ 13 വരെ അഞ്ച് ദിവസത്തേക്ക് പൂർണമായും അടച്ചിടാനാണ് ഉത്തരവ്. ബുധനാഴ്ച അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ലക്നോ, ആഗ്ര, ഗസ്സിയാബാദ്, നോയിഡ, കാൺപുർ, വരാണസി, ശ്യാമ്ലി, മീററ്റ്, ബരേലി, ബുലന്ദഷർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, ഷഹാരൻപുർ, ബസ്തി എന്നീ ജില്ലകളിലാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു തരത്തിലുള്ള കടകളും തുറന്നു പ്രവർത്തിക്കില്ല. അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും. ആരെയും വീടുവിട്ട് പുറത്തേക്കിറങ്ങാൻ അനുവദിക്കില്ല. ഏപ്രിൽ 13 ന് സ്ഥിതിഗതികൾ വീണ്ടും പരിശോധിക്കും. ആവശ്യമായി വന്നാൽ കർഫ്യൂ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ 37 ജില്ലകളിൽ കൊറോണ റിപ്പോർട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 326 ആയി ഉയർന്നു. ഇതിൽ 166 പേരും തബ്ലിഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവിൽ സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിൽ കൊറോണ വ്യാപനം കണക്കിലെടുത്ത് എസ്മ പ്രയോഗിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് 327 പേർക്കാണ് ടെസ്റ്റ് പോസിറ്റീവായത്. ഇന്് 13 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ മഹാരാഷ്ട്ര
അതേസമയം, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിലും പൂണെയിലും ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടണമോയെന്ന ആലോചനയിലാണ് മഹരാഷ്ട്ര സർക്കാർ. ഏപ്രിൽ 15 ന്േേ ലാക് ഡൗൺ നീക്കില്ലെന്ന് സൂചനകൾ നൽകി കൊണ്ട് മന്ത്രിസഭായോഗം രണ്ട് ശുപാർശകൾക്ക് അംഗീകാരം നൽകി. 15,000 മുതൽ ഒരുലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് കൂടി സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകും. പ്ലേറ്റിന് അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന ശിവ താലി പദ്ധതി താലൂക്ക് തലത്തിൽ നടപ്പാക്കും, നേരത്തെ ഇത് പ്ലേറ്റിന് 10 രൂപയായിരുന്നു. ഇതാദ്യമായി മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്. ലോക് ഡൗണിൽ ഇളവുകൾ അനുവദിച്ചാലും അന്തർ ജില്ലാ ഗതാഗതം അനുവദിക്കേണ്ടതില്ലെന്നാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ ധാരണ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്