Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയിൽ കോവിഡ് ബാധിതരായ രണ്ടു യുവതികൾ മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി; നവജാത ശിശുക്കളുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസം പകരുന്നു; രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇൻഡോറിലും അനിന്ത്രിതമായി കോവിഡ് പടരുന്നു; മരണസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും കോവിഡ് മുക്ത മേഖലകളിൽ ഇന്നുമുതൽ ലോക്ഡൗൺ ഇളവ്; മറ്റിടങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോതു കുറയുമ്പോഴും മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു

മുംബൈയിൽ കോവിഡ് ബാധിതരായ രണ്ടു യുവതികൾ മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി; നവജാത ശിശുക്കളുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസം പകരുന്നു; രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇൻഡോറിലും അനിന്ത്രിതമായി കോവിഡ് പടരുന്നു; മരണസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും കോവിഡ് മുക്ത മേഖലകളിൽ ഇന്നുമുതൽ ലോക്ഡൗൺ ഇളവ്; മറ്റിടങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോതു കുറയുമ്പോഴും മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് ഭീതി ഇനിയും അകലുന്നില്ല. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിവസം ചെല്ലും തോറും വർദ്ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,615 ആയപ്പോൾ മരിച്ചവരുടെ എണ്ണം 559ൽ എത്തി. മഹാരാഷ്ട്രയിലാണ് കോവിഡ് അതിവേഗം ഉയരുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നിരിക്കയാണ്. ഇന്നലെ മാത്രം 552 പേർക്കാണു രോഗബാധ റിപ്പോർട്ടു ചെയ്ത്ത്. ആകെ രോഗികൾ 4200. മരിച്ചതു 12 പേർ.ആകെ മരണം 223. രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി ഒരു വിഭാഗം വ്യവസായങ്ങൾ ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. സാമ്പത്തിക സേവന മേഖലയിലും ഒരു വിഭാഗം സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കും.

കോവിഡ് ബാധിതരായ രണ്ടു യുവതികൾ ബി.എൽ. നായർ സർക്കാർ മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. കുഞ്ഞുങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള 52 പേരുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.രോഗം സ്ഥിരീകരിച്ച 75 ശതമാനം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 66,000ൽ അധികം സാംപിളുകൾ പരിശോധിച്ചു. 95 ശതമാനം പേരുടെയും ഫലം നെഗറ്റീവാണ്. ധാരാവി ചേരിയിൽ 20േപർക്കു കൂടി രോഗം. ഇവിടെ രോഗബാധിതരുടെ എണ്ണം 138. മരിച്ചതു 11 പേർ. അതിനിടെ, മുംബൈയിൽ 135 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ രോഗികളുടെ എണ്ണം 2798. 6 പേർ കൂടി മരിച്ചതോടെ മുംബൈയിലെ മരണസംഖ്യ 131.

അതിനിടെ കോവിഡ് ബാധിച്ച് ചെന്നൈയിൽ ഡോക്ടർ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ, തമിഴ്‌നാട്ടിലെ മരണസംഖ്യ 16. പുതുതായി രോഗം സ്ഥിരീകരിച്ചത് 105 പേർക്ക്. ഏപ്രിൽ ആദ്യവാരത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ആശ്വസിച്ചിരിക്കെയാണ് എണ്ണം ഇന്നലെ വീണ്ടും 100 കടന്നത്.

ആകെ രോഗികൾ 1477. ചെന്നൈയിൽ മാത്രം ഇന്നലെ 50 പേർക്കു കൂടി കോവിഡ്. ആകെ രോഗികൾ 285. ഇന്നലെ രോഗം ബാധിച്ചവരിൽ 4 ഡോക്ടർമാർ, 2 മാധ്യമ പ്രവർത്തകർ, 2 പൊലീസുകാർ എന്നിവരുൾപ്പെടുന്നു. കോയമ്പത്തൂരിൽ 2 ദിവസം പ്രായമായ നവജാത ശിശുവിനും കോവിഡ്. കർണാടകയിൽ 2 സ്ത്രീകൾ കൂടി മരിച്ചു. ബെംഗളൂരുവിലും ദക്ഷിണ കന്നഡയിലുമാണ് മരണങ്ങൾ. പുതിയ രോഗികൾ 6 പേർ മാത്രം. ചികിത്സയിലുള്ളവർ 263. ബാഗൽകോട്ടിലെ ജമഖണ്ഡിയിൽ മകനു കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് അമ്മ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രോഗബാധിതർ 390. മരണം 16.

കോവിഡ് പടർന്നു പിടിച്ചു ഇൻഡോറും

മധ്യപ്രദേശിനെ വലച്ചു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പെരുമയുള്ള ഇൻഡോറിൽ അനിയന്ത്രിതമായി കോവിഡ് പടർന്നുപിടിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നു. ജില്ലയിൽ ഇതുവരെ 49 പേരാണു മരിച്ചത്. ആകെ 892 പേർ രോഗബാധിതരായി. കോവിഡ് മൂലമുള്ള മരണനിരക്കിൽ ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് ഇൻഡോർ. കേന്ദ്ര സർക്കാർ തയാറാക്കിയ ദേശീയ ശുചിത്വ നിലവാര സൂചികയിൽ കഴിഞ്ഞ 4 വർഷമായി ഒന്നാം സ്ഥാനത്താണ് ഇൻഡോർ.

മന്ത്രിസഭ രൂപീകരിക്കാത്ത മധ്യപ്രദേശിൽ ഭരണസംവിധാനം പ്രതിസന്ധിയിലായതോടെ, രോഗവ്യാപനം കണ്ടെത്താനുള്ള നടപടികളും അവതാളത്തിലായി. കോവിഡ് പ്രതിരോധത്തിൽ സർക്കാരിനു മാർഗനിർദ്ദേശങ്ങൾ നൽകാൻ 13 അംഗ സമിതിക്കു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രൂപം നൽകി. ആരോഗ്യ വകുപ്പിലെ 93 പേർ രോഗബാധിതരായതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ സ്തംഭിച്ച സാഹചര്യത്തിലാണു സമിതി രൂപീകരിച്ചത്. നൊബേൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർഥി, വിദഗ്ധ ഡോക്ടർമാർ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ടതാണു സമിതി. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1407 ആയി; മരണം 72.

ബുധനാഴ്ച മുതലാണ് ഇൻഡോറിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിത്തുടങ്ങിയത്. ഇതിന്റെ കാരണം കണ്ടെത്താൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ഹോട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച നഗരത്തിൽ ജനങ്ങളെല്ലാം വീടുകളിൽ കഴിയണമെന്ന് കർശന നിർദ്ദേശം നൽകി. ഇതിനിടെ, ഐസലേഷൻ കേന്ദ്രത്തിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിലെ ഹോട്ടലിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ നിന്നാണ് ഇവർ ട്രക്കിൽ കയറി യുപിയിലേക്കു കടക്കാൻ ശ്രമിച്ചത്.

കോവിഡ് മുക്ത മേഖലകളിൽ ഇന്നുമുതൽ ലോക്ഡൗൺ ഇളവ്

രാജ്യത്തെ കോവിഡ് മുക്ത മേഖലകളിൽ ഇന്ന് മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചു തുടങ്ങും. ഹോട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണ മേഖലകളിലും ലോക്ഡൗണിന് ഇളവില്ല. കോവിഡ് പ്രശ്‌നമില്ലാത്ത ജില്ലകളിലും ഗ്രാമീണ മേഖലയിലും ജനജീവിതം ഇന്നു മുതൽ വീണ്ടും സജീവമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണിന്റെ നിയന്ത്രണങ്ങൾ അടുത്ത മാസം 3 വരെ തുടരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. രോഗപ്രതിരോധ നടപടി ജനജീവിതത്തെയും സമ്പദ്വ്യവസ്ഥയെയും സ്തംഭിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഗുരുതര പ്രശ്‌നമില്ലാത്ത സ്ഥലങ്ങളിൽ ഇളവുകൾ നടപ്പാക്കുന്നത്.

കഴിഞ്ഞ 14ന് ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു മുൻപേ, ചില സംസ്ഥാനങ്ങൾ ഈ മാസം 30വരെ ലോക്ഡൗൺ തുടരുമെന്ന് അറിയിച്ചിരുന്നു. ഇതിൽ, ഡൽഹിയും പഞ്ചാബും ഇളവുകൾ ഒഴിവാക്കി, ലോക്ഡൗൺ പൂർണതോതിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയോടെയാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത്. നിബന്ധനകൾ ലംഘിച്ച് രോഗം പടരുന്ന സ്ഥിതി വന്നാൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തുമെന്നു പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ, രാജ്യത്തെ 56% ജില്ലകളിലും കോവിഡ് ബാധിതരുണ്ട്. എന്നാൽ, രോഗബാധിതരിൽ പകുതിയും 15 ജില്ലകളിലാണ്. മൂന്നിലൊന്നു രോഗികളും മുംൈബ, ഇൻഡോർ, ജയ്പുർ, പുണെ, അഹമ്മദാബാദ് ജില്ലകളിലാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നു നിർണായക ദിനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർശന നിയന്ത്രണ മേഖലകളിൽ അവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഈ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഇളവുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങൾ പതിവു ചടങ്ങുകൾക്കായി തുറക്കാനാവില്ല. കാർഷിക പ്രവർത്തനങ്ങൾ പൂർണമായി നടക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ:

പൊതുനിയന്ത്രണം

പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധം; തുപ്പുന്നത് കുറ്റം.

മദ്യം, ഗുഡ്ക, പുകയില വിൽപനയ്ക്ക് കർശന നിരോധനം

പൊതുസ്ഥലങ്ങളിൽ 5ൽ അധികം പേർ കൂടരുത്. വിവാഹം, സംസ്‌കാരം തുടങ്ങിയവയ്ക്ക് ജില്ലാ മജിസ്‌ട്രേട്ടിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. സംസ്‌കാരച്ചടങ്ങുകൾക്ക് 20 പേരിൽ കൂടുതൽ പാടില്ല.

ഗതാഗതം, വിനോദം

വിമാന സർവീസ്, യാത്രാ ട്രെയിൻ, മെട്രോ റെയിൽ, ബസ് സർവീസ് ഉണ്ടായിരിക്കില്ല. ഓട്ടോയും സൈക്കിൾ റിക്ഷയുമുൾപ്പെടെ ടാക്‌സി സർവീസുമില്ല.

അതിഥിത്തൊഴിലാളികൾക്ക് ഇന്നു മുതൽ ജോലി

സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്‌സ്, സ്വിമ്മിങ് പൂൾ, എന്റർടെയ്ന്മെന്റ് പാർക്ക്, ബാർ, ഓഡിറ്റോറിയം തുടങ്ങിയവ പ്രവർത്തിക്കില്ല.

ഓഫിസ്, തൊഴിൽ സ്ഥലങ്ങൾ

ശരീരോഷ്മാവ് അളക്കാൻ സംവിധാനം, സാനിറ്റൈസർ നിർബന്ധം.

ഷിഫ്റ്റുകൾക്കിടയിൽ 1 മണിക്കൂർ ഇടവേള.

65 വയസ്സിൽ കൂടുതലുള്ളവർക്കും 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും വർക് ഫ്രം ഹോം സൗകര്യം.

10ൽ കൂടുതൽ േപരുള്ള യോഗങ്ങൾ ഒഴിവാക്കണം. 6 അടി അകലത്തിൽ ഇരിപ്പിടം ക്രമീകരിക്കണം.

ഷിഫ്റ്റുകൾക്കിടയിൽ തൊഴിൽസ്ഥലം, കന്റീൻ, ഭിത്തികൾ, ഉപകരണങ്ങൾ, മീറ്റിങ് മുറികൾ, ശുചിമുറി തുടങ്ങിയവ അണുവിമുക്തമാക്കുക.

തൊഴിൽ സ്ഥലത്തേക്ക് ജീവനക്കാരെ എത്തിക്കാൻ വാഹനം. വാഹനത്തിന്റെ ആൾശേഷിയിൽ 3040% മാത്രം.

തൊഴിൽ സ്ഥലത്തേക്കു വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുക.

എല്ലാ ജീവനക്കാർക്കും മെഡിക്കൽ ഇൻഷുറൻസ്.

വർക് സൈറ്റുകളിൽ അത്യാവശ്യമില്ലാത്ത സന്ദർശകരെ ഒഴിവാക്കുക.

ലിഫ്റ്റുകളിൽ പരമാവധി 24 പേർ മാത്രം.

കോവിഡ് ചികിത്സയുള്ള ആശുപത്രികളുടെ പട്ടിക സൂക്ഷിക്കുക.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, ഓഫിസുകൾ പ്രവർത്തനം

പ്രതിരോധം, പൊലീസ് സേന, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദുരന്ത മാനേജ്‌മെന്റ്, കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങൾ, ഫുഡ് കോർപറേഷൻ, നാഷനൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ, എൻസിസി, നെഹ്‌റു യുവ കേന്ദ്ര, കസ്റ്റംസ് എന്നിവ പൂർണമായി പ്രവർത്തിക്കും. മറ്റു മന്ത്രാലയങ്ങൾ, വകുപ്പുകൾ, അവയ്ക്കു കീഴിലുള്ള ഓഫിസുകൾ എന്നിവയിൽ ഡപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടി. മറ്റു ജീവനക്കാരിൽ മൂന്നിലൊന്ന് എത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP