Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ  പരീക്ഷാസെന്ററുകളിൽ നാളെമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള സർവകലാശാല മാറ്റിവെച്ചു; പിഎസ്‌സി ആസ്ഥാന ഓഫീസിൽ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഇന്റർവ്യൂവും മാറ്റി; തീരുമാനം ന​ഗരത്തിലെ ട്രിപ്പിൾ ലോക് ഡൗണിൻ‌െറ പശ്ചാത്തലത്തിൽ

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ  പരീക്ഷാസെന്ററുകളിൽ നാളെമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള സർവകലാശാല മാറ്റിവെച്ചു; പിഎസ്‌സി ആസ്ഥാന ഓഫീസിൽ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഇന്റർവ്യൂവും മാറ്റി; തീരുമാനം ന​ഗരത്തിലെ ട്രിപ്പിൾ ലോക് ഡൗണിൻ‌െറ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ കേരള സർവകലാശാല പരീക്ഷാസെന്ററുകളിൽ നാളെമുതൽ നടത്താനിരുന്ന സി.ബി.സി.എസ്, സി.എസ്. എസ്, എൽ.എൽ.ബി, വിദൂരവിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാർത്ഥികൾക്ക് കോവിഡ് മൂലം പരീക്ഷ എഴുതാൻ പറ്റാത്തവർക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എംജി സർവകലാശാലയും തിരുവനന്തപുരം ന​ഗരപരിധിയിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പിഎസ്‌സി ആസ്ഥാന ഓഫീസിൽ തിങ്കളാഴ്ച മുതൽ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതൽ തുടങ്ങാനിരുന്ന ഇന്റർവ്യൂവും മാറ്റിവച്ചു. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റർവ്യൂന് മാറ്റമില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരപരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ആറുമുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ഒരു റോഡിലും വാഹന ഗതാഗതം അനുവദിക്കില്ല. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക.

ലോക് ഡൗൺ നിലനിൽക്കുന്ന പരിധിയിൽ അടുത്ത ഏഴ് ദിവസം പൊതു ഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും ഓടില്ല. അതേസമയം, എല്ലാ ആശുപത്രികളും പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP