Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുപ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവന്നു; തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്; ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്; ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി ബന്ധപ്പെട്ടവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു; കോവിഡ് സ്ഥിരീകരിച്ചതോടെ സ്വയം വെളിപ്പെടുത്തി ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാന്റെ അഭ്യർത്ഥന

പൊതുപ്രവർത്തകൻ എന്ന നിലയിൽ പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവന്നു; തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്; ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്; ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി ബന്ധപ്പെട്ടവർ  ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു; കോവിഡ് സ്ഥിരീകരിച്ചതോടെ സ്വയം വെളിപ്പെടുത്തി ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാന്റെ അഭ്യർത്ഥന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും നിയമസഭാ മന്ദിരത്തിലും വരെ
വരെ എത്തിയതായി പറയുന്ന കോവിഡ് ബാധിതനായ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാൻ താനുമായി ബന്ധപ്പെട്ടവർ എല്ലാം ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ടണമെന്ന അഭ്യർത്ഥനയുമായി രംഗത്ത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ഉസ്മാൻ ചികിത്സയിലുള്ളത്. സ്വന്തം പേരു വെളിപ്പെടുത്തണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഒരുപാട് പേരുമായി ബന്ധപ്പെട്ടുവെന്നും എല്ലാവരെയും തനിക്ക് ഓർമ്മയില്ലെന്നും ഉസ്മാൻ പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാൾ ഉപരി പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ടെന്നും അദ്ദേഹം അഭ്യർത്ഥനയിൽ അറിയിച്ചു.ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകൾ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുൻകരുതലെടുക്കാനും തയാറാകണമെന്നു വിനയപൂർവം അഭ്യർത്ഥിക്കുന്നു. ഞാൻ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.

പലപ്പോഴും ദിവസം 150-200 കിലോമീറ്റർ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന നിലയിൽ എന്നെ സ്‌നേഹിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകൾ ഇതിലുൾപ്പെടുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെ കോൺഗ്രസ് നേതാവിന്റെ വിമർശിച്ചിരുന്നു. 'പൊതുപ്രവർത്തകനായ ഇയാൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു. സന്ദർശിച്ച സ്ഥലങ്ങൾ തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂർ, പാലക്കാട്ടെ ഷോളയൂർ, മൂവാറ്റുപുഴ, മൂന്നാർ എന്നിങ്ങനെ നീളുകയാണ്. മെഡിക്കൽ കോളജുകൾ, സ്‌കൂൾ, പൊതുസ്ഥാപനങ്ങൾ, സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം... സന്ദർശിച്ച സ്ഥാപനങ്ങളുടെ പട്ടികയും ഇങ്ങനെ നീളുന്നു' - മുഖ്യമന്ത്രി പറഞ്ഞു.'ഭരണാധികാരികളുമായും ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായും ഇയാൾ സമ്പർക്കം പുലർത്തി. സഞ്ചരിച്ച ചിത്രങ്ങളെടുത്ത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ ചെയ്യേണ്ടത്? ഇത് നമ്മൾ ഓരോരുത്തർക്കുമുള്ള മുന്നറിയിപ്പാണ്. കോറോണ വൈറസ് ഏറെയൊന്നും അകലെയല്ല. ബാധിക്കാതിരിക്കാൻ നമ്മൾ സ്വയം ശ്രദ്ധിക്കണം' - മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP