Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിലെ പരിപാടി കഴിഞ്ഞ് രാത്രി വൈകി മടങ്ങുമ്പോൾ സോഫി ഗ്രിഗോറിക്ക് ചെറിയ ഫ്‌ളൂവിന്റെ ലക്ഷണം; ഭർത്താവിനും അങ്കലാപ്പ്; ഡോക്ടറെ കണ്ടപ്പോൾ സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദ്ദേശം; കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും കോവിഡ് 19 നിരീക്ഷണത്തിൽ; ട്രൂഡോയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി; ആശങ്ക കൂട്ടി ഡൊണൾഡ് ട്രംപിനൊപ്പം യാത്ര ചെയ്ത ബ്രസീലിലെ ഉന്നത ഉദ്യോഗസ്ഥനും വൈറസ് ബാധ

ലണ്ടനിലെ പരിപാടി കഴിഞ്ഞ് രാത്രി വൈകി മടങ്ങുമ്പോൾ സോഫി ഗ്രിഗോറിക്ക് ചെറിയ ഫ്‌ളൂവിന്റെ ലക്ഷണം; ഭർത്താവിനും അങ്കലാപ്പ്; ഡോക്ടറെ കണ്ടപ്പോൾ സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദ്ദേശം; കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും കോവിഡ് 19 നിരീക്ഷണത്തിൽ; ട്രൂഡോയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി; ആശങ്ക കൂട്ടി ഡൊണൾഡ് ട്രംപിനൊപ്പം യാത്ര ചെയ്ത ബ്രസീലിലെ ഉന്നത ഉദ്യോഗസ്ഥനും വൈറസ് ബാധ

മറുനാടൻ ഡെസ്‌ക്‌

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കോവിഡ് 19 നിരീക്ഷണത്തിൽ. ട്രൂഡോയും ഭാര്യയും ഐസൊലേഷനിലാണ്. ലണ്ടനിൽ ഒരുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങവേയാണ് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോറി ട്രൂഡോയ്ക്ക് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. ഇതോടെ ഡോക്ടറുടെ ഉപദേശപ്രകാരം ഇരുവരും സെൽഫ് ഐസൊലേഷനിൽ പോവുകയായിരുന്നു. ആരോഗ്യനില നിരീക്ഷിക്കുന്നതിനൊപ്പം ദൈനംദിന പ്രവർത്തനങ്ങൾ തുടരുന്നു. എന്നാൽ, ജോലി ചെയ്യുന്നത് വീട്ടിൽ നിന്നാണെന്ന് മാത്രം.

പ്രധാനമന്ത്രിയുടെ മീറ്റിങ്ങുകൾ എല്ലാം മാറ്റി വച്ചു. പ്രവിശ്യ തലവന്മാരുമായി രണ്ടുദിവസത്തിനകെ നടക്കേണ്ട കൂടിക്കാഴ്ചയാണ് മാറ്റി വച്ചത്. ഈ യോഗങ്ങൾ ഇനി ഫോണിലൂടെ നടത്തും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടിയായിരുന്നു യോഗം.

ബുധനാഴ്ച രാത്രി വൈകിയാണ് ചെറിയ ഫ്‌ളൂവിന്റെ ലക്ഷണങ്ങൾ ഗ്രിഗറി ട്രൂഡോ കാട്ടിയത്. ലക്ഷണങ്ങൾ പിന്നീട് കണ്ടില്ലെങ്കിലും, ഇരുവരും ജാഗ്രതിയലാണ്. ലോക നേതാക്കളുമായി ഇനി ഫോണിലൂടെയാവും പ്രധാനമന്ത്രി ബന്ധപ്പെടുക. അതുപോലെ തന്നെ പ്രത്യേക കോവിഡ് 19 മന്ത്രിസഭായോഗ കമ്മിറ്റിയും ചേരുന്നുണ്ട്. എല്ലാറ്റിലും ഫോൺവഴിയാലും ട്രൂഡോയുടെ പങ്കാളിത്തം.

കാനഡയിൽ 103 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് മൂന്നുദിവസം മുമ്പാണ്. ബ്രിട്ടീഷ് കൊളംബിയയിലെ ലിൻ വാലി കെയർ സെന്ററിലുള്ള ആളാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ 32 പേർക്കാണ് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 32 പേരിൽ 16 പേർക്ക് ഇറാനിൽ നിന്നുള്ളവരുമായും, അഞ്ച് പേർക്ക് ചൈനയിൽ നിന്നുള്ളവരുമായും സമ്പർക്കമുണ്ടായിരുന്നു. കാനഡയുടെ പ്രധാനമന്ത്രിയായി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.. നേരിയ ഭൂരിപക്ഷത്തിനായിരുന്നു, വിജയം.

അതിനിടെ യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീലിലെ ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ് കൂട്ടി. ബ്രസീൽ പ്രസിഡന്റ് ജയർ ബൊൽസാനാരോയുടെ കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വജ്ഗാർട്ടനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാർ ലാഗോയിൽ നടന്ന ഡിന്നർ പാർട്ടിയിൽ ഇയാൾ ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബ്രസീൽ പ്രസിഡന്റ് ബൊൽസാനാരോയും അത്താഴപാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ ബ്രസീൽ ഡിഫൻസ് മന്ത്രി അസെവെഡോ, വിദേശകാര്യ മന്ത്രി എണസ്റ്റോ അറൗജോ, വ്യവസായ സുരക്ഷ മന്ത്രി അഗസ്റ്റോ ഹെലോനോ എന്നിവരുമുണ്ടായിരുന്നു.ഫ്‌ളോറിഡ യാത്രയിൽ ഇയാൾ ട്രംപിനെ അനുഗമിച്ചിരുന്നു. ഇയാളോടൊപ്പം നിൽക്കുന്ന ട്രംപിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ബ്രസീൽ പ്രസിഡന്റ് ബൊൽസാനരോ ഔദ്യോഗിക യാത്രകളെല്ലാം ഒഴിവാക്കി വീട്ടിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP