Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഇനി ജലദോഷപ്പനിയുമായി എത്തുന്നവർക്കും കോവിഡ് പരിശോധന; ഇനി ദിവസേന നടത്തുക 3000 ടെസ്റ്റുകൾ; കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കു പോയ 10 പേരിലും കർണാടകയിലേക്കുപോയ 2 പേരിലും രോഗം സ്ഥിരീകരിച്ചതും സൂചിപ്പിക്കുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനകൾ; വിദഗ്ധ സമിതിയുടെ നിർദ്ദേശം ഗൗരവത്തോടെ എടുത്ത് സംസ്ഥാന സർക്കാർ

ഇനി ജലദോഷപ്പനിയുമായി എത്തുന്നവർക്കും കോവിഡ് പരിശോധന; ഇനി ദിവസേന നടത്തുക 3000 ടെസ്റ്റുകൾ; കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കു പോയ 10 പേരിലും കർണാടകയിലേക്കുപോയ 2 പേരിലും രോഗം സ്ഥിരീകരിച്ചതും സൂചിപ്പിക്കുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനകൾ; വിദഗ്ധ സമിതിയുടെ നിർദ്ദേശം ഗൗരവത്തോടെ എടുത്ത് സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്നു ഉറപ്പാക്കാൻ ഇനി കർശന നടപടികൾ. സമൂഹിക വ്യാപനം നടന്നില്ലെന്ന് പൂർണമായി പറയാൻ സാധിക്കില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജലദോഷപ്പനിയുമായി എത്തുന്നവരെയും പരിശോധിക്കും. ദിവസം 3000 പരിശോധനകൾ നടത്താനും നിർദ്ദേശം നൽകി.

കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കു പോയ 10 പേരിലും കർണാടകയിലേക്കുപോയ 2 പേരിലും രോഗം സ്ഥിരീകരിച്ചു. കേരളത്തിലുള്ള 27 പേർക്കു വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമല്ല. ഇതെല്ലാം സാമൂഹിക വ്യാപനത്തിന്റെ ലക്ഷണങ്ങളായാണു വിദഗ്ധസമിതി കാണുന്നത്. കണ്ണൂരിൽ ഗർഭിണിയടക്കം ആറോളം പേർക്ക് കോവിഡ് പിടികൂടിയത് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ഇടപെടലുകൾ.

Stories you may Like

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു സമിതി ചെയർമാൻ ഡോ.ബി.ഇക്‌ബാൽ രോഗ വ്യാപനത്തെക്കുറിച്ചു വിശദീകരിച്ചത്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് ആശങ്കപ്പെടാതെ അതു സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം. കോവിഡ് ബാധിതരിൽ പലരുടെയും സമ്പർക്കം കണ്ടെത്താൻ സാധിച്ചിട്ടില്ല. ലോക്ഡൗണിൽ ഇളവുകൾ നൽകുകയും പുറത്തുനിന്ന് ആളുകൾ എത്തുകയും ചെയ്തതോടെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വർധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കു കൂടുതൽ വിദഗ്ധ ഡോക്ടർമാരെ ലഭ്യമാക്കാൻ മെഡിക്കൽ കോളജുകളിലെ പിജി വിദ്യാർത്ഥികളുടെ പരീക്ഷ ഉടൻ നടത്തും. കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നെത്തുന്നവർക്കു പ്രത്യേക പ്രോട്ടോക്കോൾ വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശം നടപ്പാക്കാനും പിണറായി ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിയവരിൽ 50% പേർ 5 ജില്ലകളിലുള്ളവർ. തൃശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു കൂടുതൽപേർ. ഈ ജില്ലകളിൽ നിയന്ത്രണം ശക്തമാക്കും. സംസ്ഥാനത്തേക്കു പാസില്ലാതെ 5278 പേർ എത്തിയതു വലിയ ഭീഷണിയായേക്കുമെന്നാണു സർക്കാർ വിലയിരുത്തൽ.

ഡൽഹിയിൽ നിന്നെത്തി ക്വാറന്റീൻ നിർദേശങ്ങൾ പാലിക്കാതെ അലഞ്ഞു തിരിഞ്ഞു നടന്ന കോട്ടയം കുറിച്ചിത്താനം സ്വദേശി അത്താണിയിൽ ഭീതി പരത്തി. വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. ഇയാൾ ചെന്ന ബസ് കാത്തിരിപ്പു കേന്ദ്രവും എടിഎം കൗണ്ടറുകളും ഹോട്ടലും നഗരസഭാ അധികൃതരും അഗ്‌നിരക്ഷാ വിഭാഗവും അണുവിമുക്തമാക്കി. ഇത്തരം രീതികൾ ഇനി അനുവദിക്കാൻ അനുവദിക്കില്ല.

രാജധാനി എക്സ്പ്രസിൽ എറണാകുളത്തെത്തുകയും അവിടെ ക്വാറന്റീൻ സൗകര്യമില്ലാത്തതിനാൽ, നേരത്തെ സെക്യൂരിറ്റിയായി ജോലിചെയ്ത സ്ഥാപനത്തിൽ തങ്ങുന്നതിന് അത്താണിയിൽ വന്നെന്നുമാണു പൊലീസിനു നൽകിയ വിശദീകരണം. ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോൾ നാട്ടുകാരാണു വിവരം തിരക്കിയത്. കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ച് ഡൽഹി ഡിഎംഒ നൽകിയ സർട്ടിഫിക്കറ്റ് ദേഹപരിശോധനാ വേളയിൽ ഹാജരാക്കിയതോടെ ആശുപത്രിയിൽ കിടത്താൻ ഡോക്ടർമാർ വിസമ്മതിച്ചു.

ദേശമംഗലം കൊട്ടിപ്പാറക്കലുള്ള ആശ്രമത്തിൽ ക്വാറന്റീനിലാക്കാൻ ശ്രമിച്ചെങ്കിലും ആശ്രമം അധികൃതർ തയാറായില്ല. തുടർന്ന് പാഞ്ഞാളിലുള്ള ജ്യോതി എൻജിനീയറിങ് കോളജിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP