Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വുഹാൻ മാർക്കറ്റിലെ വവ്വാലുകൾ അല്ല കൊറോണയുടെ സൃഷ്ടാക്കളെന്ന് പഠനറിപ്പോർട്ട്; വൈറസ് ബാധിച്ചയാരോ മാർക്കറ്റിൽ എത്തിയപ്പോൾ രോഗം പടർന്ന് തുടങ്ങി; കണ്ടത്തേണ്ടത് ആ ആൾ എത്തിയത് വുഹാൻ വൈറോളജി ലാബിൽ നിന്നാണോ എന്ന്; ആദ്യ സാമ്പിളുകൾ നശിപ്പിച്ചെന്ന ചൈനയുടെ കുറ്റസമ്മതവും ചർച്ചകളിൽ; ലോകത്തിന്റെ മുമ്പിൽ തല കുനിച്ച് ചൈന; കൊലയാളി വൈറസ് പുറത്തു ചാടിയതിന് കാരണം ലാബിലെ ശ്രദ്ധക്കുറവോ?

വുഹാൻ മാർക്കറ്റിലെ വവ്വാലുകൾ അല്ല കൊറോണയുടെ സൃഷ്ടാക്കളെന്ന് പഠനറിപ്പോർട്ട്; വൈറസ് ബാധിച്ചയാരോ മാർക്കറ്റിൽ എത്തിയപ്പോൾ രോഗം പടർന്ന് തുടങ്ങി; കണ്ടത്തേണ്ടത് ആ ആൾ എത്തിയത് വുഹാൻ വൈറോളജി ലാബിൽ നിന്നാണോ എന്ന്; ആദ്യ സാമ്പിളുകൾ നശിപ്പിച്ചെന്ന ചൈനയുടെ കുറ്റസമ്മതവും ചർച്ചകളിൽ; ലോകത്തിന്റെ മുമ്പിൽ തല കുനിച്ച് ചൈന; കൊലയാളി വൈറസ് പുറത്തു ചാടിയതിന് കാരണം ലാബിലെ ശ്രദ്ധക്കുറവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ ഉത്ഭവം ചൈനയിലെ വുഹാനിലെ മൃഗമാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന ആരോപണം തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. ഇവിടെ മാംസാവശ്യത്തിനായി കൊണ്ടു വന്ന വവ്വാലിൽ നിന്നും അത് മനുഷ്യരിലേക്ക് പടരുകയായിരുന്നുവെന്നായിരുന്നു നിരവധി ഗവേഷകർ അനുമാനിച്ചിരുന്നത്. വൈറസിന്റെ ഉത്ഭവം ഈ മാർക്കറ്റിൽ നിന്നാണെന്ന് ചൈനയും ആവർത്തിച്ച് വെളിപ്പെടുത്തിയിരുന്ന്. എന്നാൽ അതിനെ വെല്ലുവിളിച്ച് കൊണ്ട് പുതിയൊരു ശാസ്ത്രീയ പഠനഫലം പുറത്ത് വന്നിരിക്കുന്നത് ചൈനക്ക് കടുത്ത തിരിച്ചടിയാണേകിയിരിക്കുന്നത്.

ഇത് പ്രകാരം വുഹാൻ മാർക്കറ്റിലെ വവ്വാലുകൾ അല്ല കൊറോണയുടെ സൃഷ്ടാക്കളെന്ന് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ച സ്പെഷ്യലിസ്റ്റ് ബയോളജിസ്റ്റുകൾ സമർത്ഥിക്കുന്നു. പകരം വൈറസ് ബാധിച്ചയാരോ മാർക്കറ്റിൽ എത്തിയപ്പോൾ അവിടെ രോഗം പടർന്ന് തുടങ്ങിയെന്നാണ് പുതിയ പഠനം സമർത്ഥിക്കുന്നത്. ഇനി കണ്ടെത്തേണ്ടത് ആ ആൾ എത്തിയത് വുഹാൻ വൈറോളജി ലാബിൽ നിന്നാണോ എന്നത് മാത്രമാണ്. കൊറോണയുമായി ബന്ധപ്പെട്ട ആദ്യത്തെ സാമ്പിളുകൾ നശിപ്പിച്ചെന്ന ചൈനയുടെ കുറ്റസമ്മതം കൂടിയായതോടെ ലോകത്തിന്റെ മുമ്പിൽ ചൈനയ്ക്ക് തല കുനിച്ച് നിൽക്കേണ്ടി വന്നിരിക്കുകയാണ്.

കൊറോണ ബാധിച്ച ആരൊ ഒരാൾ വുഹാനിലെ മാർക്കറ്റിലേക്ക് വരുകയും അവിടെ രോഗപ്പകർച്ച ആരംഭിക്കുകയുമായിരുന്നുവെന്നാണ് ലഭ്യമായ ഡാറ്റകളെ വിശകലനം ചെയ്യുന്നതിലൂടെ മനസിലാകുന്നതെന്നാണ് പുതിയ പഠനം നടത്തിയ സ്പെഷ്യലിസ്റ്റ് ബയോളജിസ്റ്റുകൾ സമർത്ഥിക്കുന്നത്. കൊറോണ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന് സ്ഥാപിക്കാൻ നാളിതുവരെ ചൈന നടത്തിയ കടുത്ത ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചയിടാണ് പുതിയ പഠനത്തിലെ കണ്ടെത്തലുകളിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ വുഹാനിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത് മുതൽ അതിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ ചൈന മറച്ച് വയ്ക്കുകയാണെന്ന് അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങൾ ശക്തമായ ആരോപണം ഉന്നയിച്ച് വരുന്നുണ്ട്.

ചൈന കൊറോണയെ ഒരു ജൈവായുധമായി വുഹാനിലെ വൈറോളജി ലാബിൽ സൃഷ്ടിക്കുകയും അത് അബദ്ധത്തിൽ പുറത്ത് ചാടി ആ ലബോറട്ടറിയിലെ ജീവനക്കാരിലൂടെ മറ്റുള്ളവരിലേക്ക് പരക്കുകയായിരുന്നുവെന്നുമാണ് അമേരിക്കയടക്കമുള്ളവർ ആരോപിക്കുന്നത്.ഇത്തരത്തിൽ ഈ ലാബിൽ നിന്നും കൊറോണ പിടിപെട്ട ആരോ ഒരാൾ വുഹാനിലെ മാർക്കറ്റിലേക്ക് വന്നിട്ടാണോ അവിടെ രോഗം പടർന്ന് പിടിച്ചിരിക്കുന്നതെന്ന അതി നിർണായകമായ കാര്യമാണ് ഇനി സ്ഥിരീകരിക്കാനുള്ളത്. പുതിയ പഠനം അതിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് നിരവധി സയന്റിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.

മാർക്കറ്റിലെ വവ്വാലിൽ നിന്നും കൊറോണ മനുഷ്യരിലേക്ക് പകർന്നുവെന്നത് തെളിയിക്കാൻ നിലവിൽ ലഭ്യമായ ജനറ്റിക് ഡാറ്റക്ക് സാധിക്കുന്നില്ലെന്ന് പുതിയ പഠനത്തിലൂടെ സാധിച്ചിരിക്കുന്നുവെന്ന് മൊളിക്യൂലാർ ബയോളജിസ്റ്റായ അലിന ചാനും ഇവല്യൂഷണറി ബയോളജിസ്റ്റായ ഷിൻഗ് സാനും അഭിപ്രായപ്പെടുന്നു.വവ്വാലുകളെ കുറിച്ചടക്കം നിർണായക ഗവേഷണങ്ങൾ നടത്തുന്ന വുഹാനിലെ വൈറോളജി ലാബിൽ നിന്നാണ് കൊറോണ പുറത്ത് ചാടി മനുഷ്യരിലേക്ക് പടർന്നതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ ചൈനക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. പുതിയ പഠന ഫലം അവരുടെ ആരോപണങ്ങൾക്ക് പിന്തുണയേകുന്ന തരത്തിലുള്ളതാണ്.

കോവിഡ്-19 മായി ബന്ധപ്പെട്ട ആദ്യത്തെ സാമ്പിളുകൾ നശിപ്പിച്ചെന്ന് ചൈനയുടെ കുറ്റസമ്മതം

കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൈന ലോകത്തിന് മുന്നിൽ നിന്നും തുടക്കം മുതൽ മറച്ച് വച്ചുവെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ആരോപണങ്ങളെ ശരി വയ്ക്കുന്ന വെളിപ്പെടുത്തലാണ് ചൈന ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം കോവിഡ് 19 മായി ബന്ധപ്പെട്ട ആദ്യത്തെ സാമ്പിളുകൾ തങ്ങൾ നശിപ്പിച്ചിരുന്നുവെന്നാണ് ചൈന ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ചൈനയിലെ ചില ലാബുകളിൽ സൂക്ഷിച്ചിരുന്ന കൊറോണ വൈറസ് സാമ്പിളുകൾ നശിപ്പിക്കാൻ ചൈന ജനുവരി മൂന്നിന് കൽപന പുറപ്പെടുവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനിലെ സയൻസ് ആൻഡ് എഡ്യുക്കേഷൻ വിഭാഗം സൂപ്പർവൈസറായ ലിയു ഡെങ്ഫെങ് ആണ്. ബീജിംഗിൽ വിളിച്ച് കൂട്ടിയ ഒരു പ്രസ്‌കോൺഫറൻസിലാണ് അദ്ദേഹം ഈ വിവാദ വെലിപ്പെടുത്തൽ നടത്തിയത്.

വിനാശകാരിയായ കൊറോണ വൈറസിനെ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രാപ്തിയില്ലാത്ത വിവിധ ലബോറട്ടറികളിൽ കരുതിയിരുന്ന വൈറസ് സാമ്പിളുകളെ നശിപ്പിക്കാൻ ഉത്തരവിട്ടത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും ലിയു വിശദീകരിക്കുന്നു. ഇതിലൂടെ ലാബുകളുടെ സുരക്ഷ ഉറപ്പാക്കുകയും അജ്ഞാതമായ രോഗാണുക്കൾ മൂലമുള്ള രോഗപ്പകർച്ചയുടെ സാധ്യത ഇല്ലാതാക്കുകയുമായിരുന്നു ലക്ഷ്യമെന്നും ലിയു വെളിപ്പെടുത്തുന്നു.കൊറോണ വൈറസ് അപകടകാരിയാണെന്ന എക്സ്പർട്ടുകളുടെ മുന്നറിയിപ്പിനെ കണക്കിലെടുത്തായിരുന്നു ഇവയുടെ സാമ്പിളുകൾ നശിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

ഇത്തരം വൈറസ് സാമ്പിളുകൾ കൈകാര്യം ചെയ്യാനാവാത്ത ലാബുകൾ അവ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ നശിപ്പിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്നും അമേരിക്ക ആരോപിക്കുന്നത് പോലെ തെളിവ് നശിപ്പിക്കാനല്ല തങ്ങൾ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും ലിയു വിശദീകരിക്കുന്നു.കോവിഡ് 19 വ്യാപനത്തിന്റെ രൂക്ഷതക്ക് മറയിടാനാണ് ചൈന ഈ വിധത്തിൽ കൊറോണ സാമ്പിളുകൾ നശിപ്പിച്ചതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കുറ്റപ്പെടുത്തിയിരുന്നു. കൊറോണയെ സംബന്ധിച്ചുള്ള റിസർച്ചുകൾക്ക് ബീജിങ് സെൻസറിങ് നടപ്പാക്കിയിരുന്നുവെന്നും പോംപിയോ ആരോപിച്ചിരുന്നു.

കൊറോണയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിടാതിരിക്കാൻ ചൈന കുതന്ത്രങ്ങൾ മെനഞ്ഞിരുന്നുവെന്നും വൈറസിന്റെ ഉത്ഭവം, അവ എത്തരത്തിലാണ് മനുഷ്യർക്കിടയിൽ പകർന്നത്, തുടങ്ങിയ നിർണായക വിവരങ്ങൾ വെളിപ്പെടുത്താൻ ചൈന തയ്യാറായില്ലെന്നും പോംപിയോ വിമർശനമുന്നയിച്ചിരുന്നു. കൊറോണയുടെ പൊട്ടിപ്പുറപ്പെടലുമായി ബന്ധപ്പെട്ട് ചൈന-യുഎസ് വാഗ്വാദം മൂർധന്യത്തിലെത്തിയ വേളയിലാണ് കൊറോണയുടെ ആദ്യ സാമ്പിളുകൾ തങ്ങൾ നശിപ്പിച്ചുവെന്ന് സമ്മതിച്ച് ചൈന രംഗത്തെത്തിയിരിക്കുന്നതെന്നത് നിർണായകമാണ്.

ഇത് യുഎസിന്റെ വിമർശനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നുറപ്പാണ്.വുഹാനിലെ വൈറോളജി ലാബിലാണ് കൊറോണയുടെ ഉത്ഭവമെന്ന് ട്രംപ് ആവർത്തിച്ച് വാദിക്കുന്നുണ്ട്. പക്ഷേ വുഹാനിലേക്ക് ഈ കൊലയാളി വൈറസിനെ കൊണ്ടു വന്നത് യുഎസ് പട്ടാളക്കാരാണെന്നാണ് ബീജിങ് പ്രത്യാരോപണം ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP