Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കോവിഡ് വാക്‌സിന് പുറമെ മരുന്നും അവതരിപ്പിച്ച് ഇന്ത്യ; ഫലപ്രാപ്തി കണ്ടതോടെ 2-ഡി.ജിക്ക് അടിയന്തരാനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ; പൊടിരൂപത്തിലുള്ള മരുന്ന് കഴിക്കേണ്ടത് വെള്ളത്തിൽ അലിയിച്ച്; മരുന്ന് വികസിപ്പിച്ചത് ഡി ആർ ഡി ഒ കൂട്ടായ്മയിൽ

കോവിഡ് വാക്‌സിന് പുറമെ മരുന്നും അവതരിപ്പിച്ച് ഇന്ത്യ; ഫലപ്രാപ്തി കണ്ടതോടെ  2-ഡി.ജിക്ക് അടിയന്തരാനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ; പൊടിരൂപത്തിലുള്ള മരുന്ന് കഴിക്കേണ്ടത് വെള്ളത്തിൽ അലിയിച്ച്; മരുന്ന് വികസിപ്പിച്ചത് ഡി ആർ ഡി ഒ കൂട്ടായ്മയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോവിഡ് രണ്ടാം തരംഗം അതിഭീകരമായി രാജ്യത്ത് വ്യാപിക്കുമ്പോൾ ദുഃഖവാർത്തകൾക്കിടയിൽ ഒരു ആശ്വാസവാർത്ത കൂടി. കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിൻ ഉപയോഗിച്ച് കൈയടി നേടിയ ഇന്ത്യ ഇപ്പോഴിത കോവിഡിന് മരുന്നും കണ്ടെത്തിയിരിക്കുകയാണ്.ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെ സഹായത്തോടെ, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി. ആർ. ഡി. ഒയുടെ ഡൽഹിയിലെ ലബോറട്ടറിയായ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഇൻസറ്റിറ്റിയൂട്ടും (ഇന്മാസ്) ഹൈദരാബാദിലെ ഡോ.റെഡ്ഢീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

2020 എപ്രിലോടെ പരീക്ഷണം ആരംഭിച്ച മരുന്ന് നവംബർ മാസത്തോടെയാണ് ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിച്ചത്.ഐ.സി.എം.ആർ നിർദ്ദേശിച്ചിട്ടുള്ള ചികിത്സയ്ക്കൊപ്പം 2 - ഡി ജി മരുന്നു കൂടി നൽകുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്. രോഗികളിൽ വൈറസ് പെരുകുന്നത് തടയുമെന്നും രണ്ടര ദിവസം നേരത്തേ രോഗമുക്തി ഉണ്ടാകുമെന്നും ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്‌സിജൻ ചികിത്സ കുറയ്ക്കാമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുമ്പോൾ ഇത് ജീവൻ രക്ഷാ മരുന്നാകും.പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.വിവിധ സംസ്ഥാനങ്ങളിലായി 27 ആശുപത്രികളിൽ 220 രോഗികൾക്ക് മരുന്ന് നൽകി അതിവേഗം രോഗമുക്തി കണ്ടതോടെയാണ് അടിയന്ത ഉപയോഗത്തിന് അനുമതി നൽകിയത്.

കഴിക്കേണ്ട വിധം

പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ അലിയിച്ച് കഴിക്കണം

പ്രവർത്തനം

മരുന്നിലെ സംയുക്തങ്ങൾ രോഗം ബാധിച്ച കോശങ്ങളിൽ നിറഞ്ഞ് വൈറസുകളെ നശിപ്പിക്കുന്നു. വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞു പിടിച്ച് പ്രവർത്തിക്കും

ലഭ്യത ഉറപ്പാക്കാം

ജനറിക് തന്മാത്രയും ഗ്ലൂക്കോസിന്റെ വകഭേദവുമായതിനാൽ അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ സുലഭം. വൻ തോതിൽ മരുന്ന് ഉൽപാദിപ്പിക്കാം. നിലവിൽ ചികിത്സയ്ക്കുള്ള റെംഡിസിവിർ മരുന്നും മറ്റും ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ടുന്നു.

മെച്ചങ്ങൾ

മിതമായും ഗുരുതരമായും രോഗം ബാധിച്ചവർക്ക് ഫലപ്രദം
ശ്വാസംമുട്ടൽ ഉൾപ്പെടെ വേഗത്തിൽ കുറയും
ആർ.ടി. പി.സി.ആർ പരിശോധനാഫലം വേഗത്തിൽ
ആശുപത്രി വാസം കുറയും. ഓക്‌സിജൻ ആവശ്യം കുറയും
മരുന്ന് നൽകിയ രോഗികളിൽ 42% പേർക്ക് മൂന്നാം ദിവസം ഓക്‌സിജൻ ആവശ്യമില്ലാതെ വന്നു
ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും

മരുന്ന് വന്ന വഴി

2020 ഏപ്രിൽ

മരുന്ന് വികസിപ്പിക്കാൻ തുടങ്ങി. സി.സി.എം.ബിയിലെയും ഇന്മാസിലെയും ഡി.ആർ.ഡി.ഒയിലെയും ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിൽ മുഴുകി. 2- ഡി ഓക്സി -ഡി-ഗ്ലൂക്കോസ് കൊറോണ വൈറസ് പെരുകുന്നത് തടയുമെന്ന് തെളിഞ്ഞു

2020 മെയ്‌

ഒന്നാം ക്ലിനിക്കൽ ട്രയലിന് അനുമതി. ഡോ. റെഡ്ഡീസ് ലാബുമായി ചേർന്ന് ക്ലിനിക്കൽ പരീക്ഷണം. മരുന്നിന്റെ സുരക്ഷിത്വവും ഫലപ്രാപ്തിയും പരീക്ഷിക്കാൻ രോഗികൾക്ക് മരുന്ന് നൽകി

2020 മെയ്‌ - ഒക്ടോബർ

രണ്ടാം ക്ലിനിക്കൽ ട്രയൽ. രാജ്യത്തെ 11 ആശുപത്രികളിലെ 110 രോഗികൾക്ക് മരുന്ന് നൽകി. വേഗത്തിൽ രോഗലക്ഷണങ്ങൾ കുറഞ്ഞു. രണ്ടര ദിവസം നേരത്തേ സുഖം പ്രാപിച്ചു. സുരക്ഷിതമെന്നും വൈറസിനെതിരെ ഫലപ്രദമാണെന്നും വ്യക്തമായി

2020 നവംബർ - മൂന്നാം ക്ലിനിക്കൽ ട്രയലിന് അനുമതി

2020 ഡിസംബർ - 2021മാർച്ച് ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ, ഗുജാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 27 ആശുപത്രികളിൽ 220 രോഗികൾക്ക് മരുന്ന് നൽകി. അതിവേഗം രോഗമുക്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP