Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണമടഞ്ഞത് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി റുഖ്യാബി; 57 കാരിയുടെ മരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെ; ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു; റുഖ്യാബിയെ കൂടാതെ വ്യാഴാഴ്ച മാത്രം അനൗദ്യോഗികമായി സ്ഥിരീകരിച്ചത് അഞ്ച് കോവിഡ് മരണങ്ങൾ; സർക്കാർ കണക്കിൽ മരണസംഖ്യ 50

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണമടഞ്ഞത് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി റുഖ്യാബി;  57 കാരിയുടെ മരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെ; ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു; റുഖ്യാബിയെ കൂടാതെ വ്യാഴാഴ്ച മാത്രം അനൗദ്യോഗികമായി സ്ഥിരീകരിച്ചത് അഞ്ച് കോവിഡ് മരണങ്ങൾ; സർക്കാർ കണക്കിൽ മരണസംഖ്യ 50

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി റുഖ്യാബി (57) ആണ് മരിച്ചത്. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയാണ് മരണം.

കോവിഡ് ബാധിച്ച് കാസർഗോഡ് ജില്ലയിൽ ഒരു മരണം വ്യാഴാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്തിരുന്നു. രാവണേശ്വരം സ്വദേശി മാധവൻ (67) ആണ് മരണപ്പെട്ടത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഗുരുതര കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരം പുല്ലുവിള ട്രീസ വർഗീസിന്റെ മരണം ഉച്ചയ്ക്ക് റിപ്പോർട്ട് ചെയ്തു. 60 വയസ്സുള്ള ട്രീസ വർഗീസ് കിടപ്പുരോഗിയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുംമുമ്പേയാണ് മരണം സംഭവിച്ചത്.

നേരത്തെ പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണവും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ആശുപത്രിയിൽ ചികിൽസയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഏറെക്കാലമായി തിരുവല്ലയിലെ കവിയൂരിലായിരുന്നു തങ്കമ്മയുടെ താമസം. അടുത്തിടെ അസുഖത്തെ തുടർന്ന് ഇവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ചാണ് മരണം സംഭവിച്ചത്. തുടർന്നാണ് ഇവരുടെ സാമ്പിൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാളികാവ് ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൽഗഫൂറിന്റെ മകൻ ഇർഷാദലി (26) ആണ് ബുധനാഴ്ച മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇർഷാദലിക്ക് വീണ്ടും കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

അതിനിടെ, കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെല്ലാം നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മുഹമ്മദ് കോയ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണകാരണം കോവിഡ് ആണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

സർക്കാർ അറിയിപ്പ് ഇങ്ങനെ:

സർക്കാരിന്റെ ഔദോഗിക കണക്ക് പ്രകാരം മരണസംഖ്യ 50 ആണ്. ജൂലൈ 21ന് മരണമടഞ്ഞ കൊല്ലം ജില്ലയിലെ റഹിയാനത്ത് (58), കണ്ണൂർ ജില്ലയിലെ സദാനന്ദൻ (60), എന്നീ വ്യക്തികൾക്ക് രോഗം സ്ഥിരീകരിച്ചതായി ഇന്ന് അറിയിപ്പുണ്ടായി. കൂടാതെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രൻ (73), കോഴിക്കോട് ജില്ലയിലെ കോയൂട്ടി (57), എറണാകുളം ജില്ലയിലെ ലക്ഷ്മി കുഞ്ഞൻപിള്ള (79) എന്നീ വ്യക്തികളും മരണമടഞ്ഞതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 106 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 100 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 89 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 82 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 80 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 67 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 51 പേർക്ക് വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 47 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 65 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 206 പേർക്കും, കൊല്ലം ജില്ലയിലെ 103 പേർക്കും, എറണാകുളം ജില്ലയിലെ 98 പേർക്കും, കോഴിക്കോട് ജില്ലയിലെ 56 പേർക്കും, കോട്ടയം ജില്ലയിലെ 52 പേർക്കും, ഇടുക്കി ജില്ലയിലെ 49 പേർക്കും, ആലപ്പുഴ ജില്ലയിലെ 46 പേർക്കും, കാസർഗോഡ് ജില്ലയിലെ 41 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിലെ 40 പേർക്ക് വീതവും, മലപ്പുറം ജില്ലയിലെ 29 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, കണ്ണൂർ ജില്ലയിലെ 12 പേർക്കും, വയനാട് ജില്ലയിലെ 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 7 വീതം, ഇടുക്കി ജില്ലയിലെ 6, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, പത്തനംതിട്ട, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി. ജവാന്മാർക്കും, തൃശൂർ ജില്ലയിലെ 12 ഫയർഫോഴ്സ് ജീവനക്കാർക്കും, 9 കെ.എസ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 95 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 60 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കൊല്ലം ജില്ലയിൽ 31 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 9458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6596 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP