Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ഗൾഫിൽ പോയപ്പോൾ പൊന്നു അടുത്തത് അയൽക്കാരനായ ബിടെക്കുകാരനുമായി; കണ്ടുമുട്ടൽ പ്രണയത്തിനു വഴിമാറിയപ്പോൾ ഒരുമിക്കാൻ കാമുകനുമൊത്ത് ഒളിച്ചോടി; വീട്ടുകാർ പൊലീസിൽ പരാതി നൽകിയപ്പോൾ എടുത്തത് മാൻ മിസ്സിങ് കേസ്; മംഗലാപുരത്തു എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് അറിഞ്ഞ് പൊലീസ് അങ്ങോട്ടു തിരിക്കാൻ ഒരുങ്ങിയപ്പോൾ വന്നത് പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജിൽ ജീവനൊടുക്കിയെന്ന കർണ്ണാടക പൊലീസിന്റെ അറിയിപ്പ്; കിളികൊല്ലൂരിൽ നിന്നും ഒരു ദുരന്തകഥ

ഭർത്താവ് ഗൾഫിൽ പോയപ്പോൾ പൊന്നു അടുത്തത് അയൽക്കാരനായ ബിടെക്കുകാരനുമായി; കണ്ടുമുട്ടൽ പ്രണയത്തിനു വഴിമാറിയപ്പോൾ ഒരുമിക്കാൻ കാമുകനുമൊത്ത് ഒളിച്ചോടി; വീട്ടുകാർ പൊലീസിൽ പരാതി നൽകിയപ്പോൾ എടുത്തത് മാൻ മിസ്സിങ് കേസ്; മംഗലാപുരത്തു എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് അറിഞ്ഞ് പൊലീസ് അങ്ങോട്ടു തിരിക്കാൻ ഒരുങ്ങിയപ്പോൾ വന്നത് പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജിൽ ജീവനൊടുക്കിയെന്ന കർണ്ണാടക പൊലീസിന്റെ അറിയിപ്പ്; കിളികൊല്ലൂരിൽ നിന്നും ഒരു ദുരന്തകഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രഹസ്യമായി സൂക്ഷിച്ച ഒരു പ്രണയ ബന്ധത്തിന്റെ വിവരങ്ങളാണ് ഒരുമിച്ച് ആത്മഹത്യ ചെയ്തപ്പോൾ പരസ്യമായത്. മംഗലാപുരത്തെ ലോഡ്ജ് മുറിയിലാണ് കൊല്ലം കിളികൊല്ലൂർ സ്വദേശികളായ പൊന്നുവും വിഷ്ണുരാജും(29) ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ശനിയാഴ്ച മുതൽ പൊന്നു(25)വിനെ കാണുന്നുണ്ടായിരുന്നില്ല. വിഷ്ണുരാജിനെ കൂടി കാണാതായപ്പോൾ ഇവർ ഒരുമിച്ച് പോയതാണ് എന്ന സൂചനകൾ ലഭിക്കുകയും ചെയ്തു. വിഷ്ണുരാജ് ബിടെക് ബിരുദധാരിയാണ്. പിതാവിനൊപ്പം എൻജിനീയറിങ് വർക്ക് ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു. പൊന്നു വിവാഹിതയാണ്. രണ്ടു വർഷം മുൻപാണ് പൊന്നുവിന്റെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ഗൾഫിലാണ്. ഒന്നര വയസുള്ള മകളുമുണ്ട്. പൊന്നുവും വീടിനടുത്തുള്ള വിഷ്ണുരാജും തമ്മിൽ അടുപ്പമാണ് എന്ന വിവരം ഇവരെ അറിയുന്ന ആരും അറിഞ്ഞില്ല. ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ ഇരുവരും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു.

മംഗലാപുരം പൊലീസാണ് ഇവർ ഇവിടുത്തെ ഒരു ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്തതായ വിവരം കിളികൊല്ലൂർ പൊലീസിനെ അറിയിക്കുന്നത്. പൊന്നുവിനെയും വിഷ്ണുരാജിനെയും തേടി കിളികൊല്ലൂർ പൊലീസ് ഇന്നു മംഗലാപുരത്തേക്ക് തിരിക്കാനിരിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് യാത്ര റദ്ദാക്കി. മംഗലാപുരത്തെ എടിഎമ്മിൽ നിന്നും പൊന്നു പണം പിൻവലിച്ചതായി അറിഞ്ഞതിനെ തുടർന്നാണ് ഇവരെ തേടി പൊലീസ് മംഗലാപുരം പോകാൻ തീരുമാനിച്ചിരുന്നത്.

ഈ അടുത്ത കാലത്താണ് അയൽക്കാരായ വിഷ്ണുരാജും പൊന്നുവും തമ്മിൽ അടുപ്പമായത്. അടുപ്പമായ കാര്യം ഇരുവരും രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഇരട്ട മരണത്തിന്റെ വിവരം വരുമ്പോഴാണ് ഇരുവരും തമ്മിൽ അടുപ്പമായ കാര്യം നാട്ടുകാർ അറിയുന്നത്. അതുകൊണ്ട് തന്നെ ഈ ദുരന്തം കിളികൊല്ലൂരിനെ കണ്ണീരിൽ ആഴ്‌ത്തുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പൊന്നുവിന്റെ വീട്ടുകാർ പൊന്നുവിനെ കാണുന്നില്ല എന്ന പരാതിയുമായി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. പൊന്നുവിന്റെ വീട്ടുകാരാണ് പരാതിയുമായി എത്തിയത്. മകളെ കാണുന്നില്ല എന്ന പരാതിയാണ് നൽകിയത്. എന്നാൽ വിഷ്ണുരാജിന്റെ ആളുകൾ പരാതി നൽകിയില്ല. ഇവർ ഒരുമിച്ച് തന്നെയാണ് പോയതെന്ന സൂചനകൾ ശക്തമായിരുന്നു. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ നിരീക്ഷിച്ചപ്പോൾ തന്നെ പൊലീസിനു ഈ കാര്യം ബോധ്യമായിരുന്നു. ഇവരെ കാണാനില്ല എന്ന അറിയില്ല പടം സഹിതം എല്ലാ സ്റ്റേഷനിലും നൽകിയിരുന്നു. പക്ഷെ ഇവർ ആത്മഹത്യ ചെയ്തു എന്നുള്ള വിവരമാണ് ലഭിച്ചത്.

കിളികൊല്ലൂർ പൊലീസിൽ പരാതി കിട്ടിയപ്പോൾ തന്നെ മിസ്സിംഗിനു കേസ് എടുത്തിരുന്നു. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇവർ ഒരുമിച്ചാണ് പോയത് എന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതോടെ പൊലീസ് വിഷ്ണുരാജിന്റെ വീട്ടിലെത്തി. പൊന്നുവും വിഷ്ണുരാജും ഒരുമിച്ചാണ് പോയത് എന്ന് അറിയിച്ചു. ഇതോടെ മകനെ കാണാനില്ല എന്ന പരാതിയിൽ നിന്നും മാതാപിതാക്കൾ പിൻവാങ്ങി. മകനെ കാണാനില്ല എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലാ എന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്.

യുവതിയുടെയും വിഷ്ണുരാജിന്റെയും കോൾ ഡീറ്റെയിൽസ് എടുത്താണ് ഇവർ ഒരുമിച്ചാണ് പോയിരിക്കുന്നത് എന്ന് മനസിലാക്കിയത്. ബാങ്ക് വിശദാംശങ്ങൾ എടുത്തപ്പോൾ മംഗലാപുരത്ത് നിന്നും എടിഎമ്മിൽ നിന്നും പൊന്നു 1500 രൂപ പിൻവലിച്ചതായി പൊലീസിനു മനസിലായി. ഇതോടെ പൊലീസ് സംഘം ഇവരെ തിരഞ്ഞ് മംഗലാപുരത്തിന് പോകാനുള്ള പരിപാടിയായിരുന്നു. സ്വർണം പണയപ്പെടുത്തി എങ്ങോട്ടോ പോകാനുള്ള നീക്കമാണ് പൊന്നുവിന്റെത് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. പക്ഷെ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് ഒപ്പം തന്നെ മരണവാർത്തയും എത്തുകയായിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP