Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

'90 മില്ലി റമ്മിൽ ഒരു ടീസ്പൂൺ കുരുമുളക്പൊടി ഇട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക; ഒപ്പം പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും'; കോവിഡിനെ തുരത്താൻ സ്വന്തം മരുന്നുമായി കോൺ​ഗ്രസ് നേതാവ്; മഹാമാരിക്ക് പ്രതിവിധിയായി മദ്യം നിർദ്ദേശിച്ച് മം​ഗളൂരുവിലെ കോൺ​ഗ്രസ് കൗൺസിലർ രവിചന്ദ്ര ഗാട്ടി

'90 മില്ലി റമ്മിൽ ഒരു ടീസ്പൂൺ കുരുമുളക്പൊടി ഇട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക; ഒപ്പം പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും'; കോവിഡിനെ തുരത്താൻ സ്വന്തം മരുന്നുമായി കോൺ​ഗ്രസ് നേതാവ്; മഹാമാരിക്ക് പ്രതിവിധിയായി മദ്യം നിർദ്ദേശിച്ച് മം​ഗളൂരുവിലെ കോൺ​ഗ്രസ് കൗൺസിലർ രവിചന്ദ്ര ഗാട്ടി

മറുനാടൻ മലയാളി ബ്യൂറോ

മം​ഗളൂരു:  കോവിഡ് മഹാമാരി പടർന്ന് പിടിച്ചത് പോലെ തന്നെ അതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളും സജീവമായിരുന്നു. മഞ്ഞൾ മുതൽ മദ്യം വരെ കൊറോണയെ തോൽപ്പിക്കും എന്ന പ്രചാരണവും ചൂടുള്ള അന്തരീക്ഷത്തിൽ വൈറസ് ജീവനോടെ ഇരിക്കില്ല എന്ന പ്രചാരണവുമെല്ലാം ആദ്യഘട്ടങ്ങളിൽ സജീവമായിരുന്നു. കൊവിഡിനെ മദ്യം പ്രതിരോധിക്കും എന്ന വ്യാജ വാർത്ത വിശ്വസിച്ച് ഇറാനിൽ വിഷമദ്യം കഴിച്ച് നിരവധി ആളുകൾ മരിക്കുകയും ചെയ്തു. ഇപ്പോഴിതാ, കോവിഡിനെ പ്രതിരോധിക്കാൻ മറ്റൊരു വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് മം​ഗളൂരുവിലെ കോൺ​ഗ്രസ് കൗൺസിലർ രവിചന്ദ്ര ഗാട്ടി.

റം കഴിച്ചാൽ കൊറോണ മാറുമെന്നാണ് ഉല്ലാല്ലിലെ കോൺഗ്രസ് കൗൺസിലറായ രവിചന്ദ്ര ഗാട്ടിയയുടെ നിർദ്ദേശം. ‌ഓംലെറ്റും റമ്മിൽ കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാൽ കൊറോണയെ പ്രതിരോധിക്കാൻ കഴിയുമെന്ന് രവിചന്ദ്ര പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. “ബെംഗളൂരുവിലും മഡിക്കേരിയിലും റം കുടിക്കുന്ന ധാരാളം പേരുണ്ട്, പക്ഷെ ഞാൻ കുടിക്കില്ല, മീനും കഴിക്കില്ല. നിങ്ങൾ ഒരു ടീസ്പൂൺ നിറയെ കുരുമുളക് പൊടി 90 മില്ലി റമ്മിൽ ഇട്ട്, നന്നായി ഇളക്കി കുടിക്കുക. പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും ഇതിനൊപ്പം കഴിക്കുക. ഞാൻ ധാരാളം മരുന്നുകൾ പരീക്ഷിച്ചു, പക്ഷേ ഇത് മാത്രമാണ് പ്രവർത്തിച്ചത്. ഞാൻ ഇത് നിർദ്ദേശിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ല, കൊറോണ കമ്മിറ്റി അംഗം എന്ന നിലയിലാണ്,“രവിചന്ദ്ര ഗാട്ടി പറഞ്ഞു. രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പരാമർശം.

കോവിഡ് 19നെ പ്രതിരോധിക്കാൻ മദ്യത്തിന് കഴിയും എന്ന പ്രചാരണം ആദ്യം മുതലേ വ്യാപകമായിരുന്നു. ഈ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച് ആൽക്കഹോൾ കഴിച്ച് ഇറാനിൽ 300ൽ അധികം ആളുകൾ മരിച്ചു എന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. വ്യാവസായികമായി ഉപയോഗിക്കുന്ന ആൽക്കഹോളായ മെഥനോൾ കുടിച്ചാണ് ഇവർ മരിച്ചത്. കോവിഡ് 19 ഭേദമാകാനും ബാധിക്കാതിരിക്കാനും ആൽക്കഹോൾ കുടിച്ചാൽ മതിയെന്ന പ്രചാരണത്തെ തുടർന്നാണ് നിരവധി പേർ മെഥനോൾ കുടിച്ചത്.

മതാപിതാക്കൾ മെഥനോൾ നൽകിയതിനെ തുടർന്ന് ചെറിയ കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വ്യാജമദ്യം കഴിച്ച് ഏകദേശം 1000ത്തിന് മുകളിൽ ആളുകൾ ചികിത്സയിലാണ്. ഇസ്ലാമിക രാജ്യമായ ഇറാനിൽ ആൽക്കഹോൾ നിരോധിത വസ്തുവാണ്. ചിലർ വ്യാജ മദ്യം നിർമ്മിച്ചും ചിലർ വ്യാവസായികാവശ്യത്തിനുള്ള ആൽക്കഹോളുമാണ് കുടിക്കാൻ ഉപയോഗിച്ചത്. കൊറോണവൈറസിന് മദ്യം ഫലപ്രദമാണെന്ന് സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നിരവധി പേർ വ്യാജമദ്യം ഉപയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP