Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശമ്പള പരിഷ്‌ക്കരണ ഉത്തരവ് നടപ്പിലാക്കാമെന്ന് ഉറപ്പു ആശുപത്രി മാനേജ്‌മെന്റ്; കോസ്‌മോ പൊളിറ്റൻ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തു തീർപ്പാക്കി; സുപ്രിം കോടതി ഉത്തരവിനും വിലകൽപ്പിക്കാത്ത മാനേജ്‌മെന്റ് കടുംപിടുത്തത്തിനിടെ യുഎൻഎക്ക് ഒരു തിളങ്ങുന്ന സമര വിജയം കൂടി

ശമ്പള പരിഷ്‌ക്കരണ ഉത്തരവ് നടപ്പിലാക്കാമെന്ന് ഉറപ്പു ആശുപത്രി മാനേജ്‌മെന്റ്; കോസ്‌മോ പൊളിറ്റൻ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തു തീർപ്പാക്കി; സുപ്രിം കോടതി ഉത്തരവിനും വിലകൽപ്പിക്കാത്ത മാനേജ്‌മെന്റ് കടുംപിടുത്തത്തിനിടെ യുഎൻഎക്ക് ഒരു തിളങ്ങുന്ന സമര വിജയം കൂടി

അരുൺ ജയകുമാർ

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കോസ്‌മോപൊളിറ്റനിലെ ജീവനക്കാർ നടത്തി വന്നിരുന്ന പണിമുടക്ക് സമരം അവസാനിച്ചു. ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ജീവനക്കാരും ഇന്നലെ മുതൽ പണിമുടക്ക് സമരത്തിലായിരുന്നു. തൊഴിലാളി നേതാക്കളുമായി കോസ്മോപൊളിറ്റൻ മാനേജ്മെന്റ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ശമ്പള പരിഷ്‌കരണവും മുൻപ് ഇരുകൂട്ടരും സംയുക്തമായി ഉണ്ടാക്കിയ ഉടമ്പടിയിൽ പറയുന്ന ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെന്റ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചു ഉള്ള ശമ്പള പരിഷ്‌കരണം മുൻകാലങ്ങളിൽ നിലനിന്നിരുന്ന അനുകൂല്യങ്ങളോടൊപ്പം നടപ്പാക്കാത്തിൽ പ്രതിഷേധിച്ചു ആണ് കോസ്‌മോ ആശുപത്രിയിലെ നഴ്‌സുമാർ അടക്കമുള്ള മുഴുവൻ ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ പണിമുടക്ക് ആരംഭിച്ചിരുന്നത്. ജീവനക്കാരെല്ലാം തന്നെ സമരം ചെയ്തിട്ടും ഇന്നലെ മാനേജ്‌മെന്റിന് ഒരു കുലുക്കവുമുണ്ടായില്ല. ആശുപത്രിയിലെ കിടത്തി ചികിത്സിക്കുന്ന രോഗികളും ചില ബന്ധുക്കളും സമരം തങ്ങളെ ബാധിക്കുമെന്ന് മനസ്സിലാക്കി ആശുപത്രി അധികൃതരോട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇവരും പ്രക്ഷോഭത്തിലേക്ക് പോയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും അത് ആശുപത്രിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും മനസ്സിലായതോടെയാണ് മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായത് പോലും.

ആശുപത്രി ജീവനക്കാർക്ക് നൽകാമെന്ന് ഉറപ്പ് നൽകി കരാറിലേർപ്പെട്ട ഒരു ആനുകല്യങ്ങളും നൽകാതെ വ്യവസ്ഥ തെറ്റിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് പോയത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടികുറക്കാൻ ഉള്ള മാനേജ്മന്റ് തീരുമാനം പിൻവലിക്കുന്നത് വരെയും സമരം തുടരാനുള്ള സംയുക്ത സമരസമിതിയുടെ തീരുമാനം. സർക്കാർ വിജ്ഞാപനമിറക്കിയിട്ടും അതിൽ പറയുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇന്ന് ജില്ലാ ലേബർ ഓഫീസർ കൂടി പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.

2013ൽ സുപ്രീം കോടത് വിധിയിൽ നിഷ്‌കർഷിക്കുന്ന ശമ്പളം പോലും നഴ്‌സുമാർ ഉൾപ്പടെ ഒരു ജീവനക്കാർക്കും കോസ്‌മോപൊളിറ്റൻ മാനേജ്‌മെന്റ് പാലിക്കാറില്ല.ഈ സാഹചര്യത്തിലാണ് മുൻപ് ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ ചർച്ച നടത്തി ചില തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. ജീവനക്കാരുടെ പ്രമോഷനും, ഡ്യൂട്ടി ക്രമവും, ഇൻക്രിമെന്റും വർധിപ്പിക്കുന്നതിലും കൃത്യമായി വർഷാ വർഷം ശമ്പള വർധനവ് ഉൾപ്പടെ പരിശോധിക്കുന്നതിനുമാണ് കരാർ ഉണ്ടാക്കിയതെങ്കിലും അത് പാലിക്കാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.ആ വിഷയങ്ങൾ ഉൾപ്പടെ പരിഹരിക്കാമെന്നാണ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഉറപ്പ്

2013ൽ കോടതി വിധിച്ച ശമ്പളം പോലും എല്ലാ ജീവനക്കാർക്കും കൃത്യമായി ലഭിക്കാറില്ല.ഇപ്പോൾ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്ന ശമ്പളവും അതിന് പുറമെയുള്ള കിടക്കയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട തുകയും ചേർത്താൽ ഒരു നഴ്‌സിന് 22500 രൂപ കൊടുക്കണമെന്നിരിക്കെ അത് നൽകാൻ മാനേജ്‌മെന്റ് തയ്യാറല്ല. ഇതിന് പുറമെയാണ് നേരത്തെ ജീവനക്കാരുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളും മാനേജ്‌മെന്റ് കാറ്റിൽ പറത്തിയതോടെയാണ് സമരമല്ലാതെ മറ്റ് മാർഗമില്ലെന്ന അവസ്ഥയിൽ ജീവനക്കാർ എത്തിയിരിക്കുന്നത്.

ചികിത്സയ്‌ക്കെത്തുന്ന രോഗികളിൽ നിന്നും നഴ്‌സിങ് ഫീസ് ഇനത്തിൽ ദിവസേന വാങ്ങുന്നത് ആയിരകണക്കിന് രൂപയാണ്. ഈ ഇനത്തിൽ ഒരു രോഗിയിൽ നിന്നും വാങ്ങുന്ന പണം മാത്രം മതി ജീവനക്കാർക്ക് ശമ്പളം നൽകാൻ എന്നിരിക്കെയാണ് ആശുപത്രി അധികൃതർ ഇത്തരം നയം വെച്ച് പുലർത്തുന്നത്.അതേ സമയം കോസ്‌മോ പൊളിറ്റൻ മാനേജ്‌മെന്റുമായി സമരസമിതി പ്രതിനിധികൾ ചർച്ച നടത്തിയേക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP