Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയത് പത്ത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയവും യോഗ്യതയുമുണ്ടായിരുന്ന സഹീറിനെ മറികടന്ന്; എംഡി നടത്തിയ അഴിമതിയും ധൂര്‍ത്തും പരാതിയാക്കിയതോടെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വെച്ച് പീഡനം; പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍ക്കോ ടെക്‌സില്‍ നിന്നും അക്കൗണ്ട്‌സ് മാനേജര്‍ രാജിവെച്ചത് കൊടും പീഡനത്തിന് പുറമേ ജീവിതവും വഴി മുട്ടിയതോടെ

മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയത് പത്ത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയവും യോഗ്യതയുമുണ്ടായിരുന്ന സഹീറിനെ മറികടന്ന്; എംഡി നടത്തിയ അഴിമതിയും ധൂര്‍ത്തും പരാതിയാക്കിയതോടെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞു വെച്ച് പീഡനം; പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍ക്കോ ടെക്‌സില്‍ നിന്നും അക്കൗണ്ട്‌സ് മാനേജര്‍ രാജിവെച്ചത് കൊടും പീഡനത്തിന് പുറമേ ജീവിതവും വഴി മുട്ടിയതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാൽക്കോ ടെക്‌സിൽ അഴിമതിയും, ധൂർത്തും കൊടികുത്തി വാഴുന്നതായി ആക്ഷേപം. എം.ഡിയുടെ തൊഴിൽ പീഡനമൂലം അക്കൗണ്ട്‌സ് മാനേജർ സഹീർ രാജിവെച്ചു. അക്കൗണ്ടസ് മാനേജരുടെ ചുമതല വഹിക്കുന്ന താൻ എം.ഡിയുടെ അഴിമതിയും ധൂർത്തും സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം വെച്ച് ലീവ് നിഷേധിച്ചും ശമ്പളം തടഞ്ഞുവെച്ചും പീഡിപ്പിക്കുകയാണെന്നും ജീവിക്കാൻ മാർഗമില്ലാത്തതിനാൽ തടഞ്ഞുവെച്ച ശമ്പളവും ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്‌മെന്റ് എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ജോലിയിൽ നിന്ന് രാജിവെച്ചുകൊണ്ട് അക്കൗണ്ട്‌സ് മാനേജർ സഹീർ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാറുടെ ചുമതലയുള്ള ഹാന്റ്‌ലൂം ഡയറക്ടർ എന്നിവർക്ക് കത്തയച്ചത്. 

വ്യവസായ വകുപ്പിന് കീഴിയിൽ പൊതു മേഖലയിൽ പ്രവർത്തിക്കുന്ന കുറ്റിപ്പുറം മാൽകോ ടെക്‌സിൽ 13 വർഷമായി അക്കൗണ്ട്‌സ് വിഭാഗത്തിൽ സ്ഥിരം ജോലിക്കാരനാണ് സഹീർ. 2013 മുതൽ അക്കൗണ്ട്‌സ് മാനേജരുമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട് ഇടതു സർക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയ സ്ഥാപനത്തിൽ എം.ഡി നടത്തുന്ന അഴിമതി സംബന്ധിച്ച് തെളിവുകൾ സഹിതം സഹീർ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹീർ പരാതിയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി 16 നാണ് എം.ഡി സി.ആർ രമേശിനെതിരെ പരാതി നൽകിയിരുന്നത്. ഇതിന് ശേഷം 29 മുതൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സഹീർ മെഡിക്കൽ ലീവിലായിരുന്നു.

ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് രണ്ട് വർഷത്തേക്ക് ശൂന്യവേതന അവധിക്കായി സഹീർ കത്ത് നൽകിയെങ്കിലും ഉന്നതങ്ങളിലുള്ള എം.ഡിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി ലീവ് അനുവദിക്കുന്നത് തടയുകയാണ് എം.ഡി ചെയ്തത്. മെഡിക്കൽ ലീവ് റദ്ദ് ചെയ്യുന്നതിനായി ഡി.എം.ഒക്ക് നിരന്തരം കത്തെഴുതുകയും ചെയ്തു. എന്നാൽ ജില്ലാ ആശുപത്രി മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 2019 ജൂലൈ നാലു വരെ മെഡിക്കൽ ലീവ് നിർദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലീവ് അപേക്ഷ വൈരാഗ്യ ബുദ്ധിയോടെ നിരസിക്കുകയും ശമ്പളമടക്കമുള്ളവ തടഞ്ഞുവെക്കുകയുമായിരുന്നു.

ഇടതുപക്ഷവുമായി അടുപ്പം പുലർത്തുന്ന എം.ഡി അക്കൗണ്ട്‌സ് മാനേജരായ സഹീറിനെ പീഡിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ വിരോധവുമുണ്ട്. അടുത്തകാലത്തായി സർക്കാറിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനമാണ് പീഡനം കനപ്പിക്കാൻ എം.ഡിക്ക് സർക്കാർ പിന്തുണ ലഭിക്കാൻ കാരണം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ മന്ത്രി ബന്ധുവിനെ ജനറൽ മാനേജരായി ഡെപ്യൂട്ടേഷൻ നിയമനം നടത്തിയത് പത്ത് വർഷത്തിലേറെ പ്രവൃത്തി പരിചയവും യോഗ്യതയുമുണ്ടായിരുന്ന സഹീറിനെ മറികടന്നാണ്. എം.കോം ഫിനാൻസ്, എം.ബി.എ മാർക്കറ്റിങ് ബിരുദാന്തര ബിരുദം നേടിയ സഹീറിനെ മറികടന്നാണ് നിയമനം നടത്തിയതെന്ന് പുറത്തുവന്നതോടെ മന്ത്രിയും സർക്കാറും പ്രതിരോധത്തിലായിരുന്നു.

ഇത് സംബന്ധിച്ച് പ്രതികാരവുമായി സഹീർ രംഗത്തെത്തുകയും ചെയ്തിരുന്നു. വ്യവസായ മന്ത്രിയുടെ ഓഫീസ് നേരിട്ട് സഹീറിനെ വിളിച്ച് എം.ഡിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങാതിരുന്നതും സഹീറിനെതിരെ മന്ത്രിതല നീക്കവും ശക്തമായി. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് എം.ഡി നിരന്തരം തൊഴിൽ പീഡനത്തിന് ശ്രമിച്ചത്. മന്ത്രിയുടെ ബന്ധു രാജിവെച്ചതിനെ തുടർന്ന് വീണ്ടും ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലേക്ക് നടന്ന അഭിമുഖത്തിനും സഹീർ അപേക്ഷ നൽകിയിരുന്നെങ്കിലും മാൽക്കോടെക്‌സ് എം.ഡി എൻഒസി നൽകാത്തതിനാൽ ഈ അഭിമുഖത്തിന് സഹീറിന് പങ്കെടുക്കാനും സാധിച്ചിട്ടില്ല. ഇത്തരം പീഡനങ്ങൾ സഹിക്കവയ്യാതെയാണ് സഹീർ പുറത്തേക്ക് പോകുന്നത്.

ജോലിയിലെ പ്രവർത്തന മികവ് പരിഗണിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതല, കണക്ക് പരിശോധന ,പദ്ധതി തയ്യാറാക്കൽ നടത്തുന്ന റിയാബിന്റെ ഫിനാൻസ് പാനലിലേക്ക് 2013 ൽ നാമനിർദ്ദേശം, മാൽകോടെക്‌സിന്റെ ഐ.എസ്.ഒ നോഡൽ ഓഫീസർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇ ടെൻണ്ടർ പ്രെഫഷണൽ ട്രെയിനി സൗജന്യ സേവനം, സ്പിന്നിങ് മില്ലുകളിൽ ജി.എസ്.ടി ടാക്‌സ് സംവധാനം ഗൈഡൻസ് നൽകിയതിലും മുഖ്യ പങ്കുവഹിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനും രാഷ്ട്രീയ വിരോധം വെച്ചും പുകച്ച് പുറത്താക്കിയിരിക്കുന്നത്. മികച്ച സേവനം ചെയ്തിരുന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയതിൽ ജീവനക്കാരിൽ കടുത്ത അമർഷമുണ്ട്. സ്പിന്നിങ്മിൽ ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സഹീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP