Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ പ്രതിരോധം: മാർച്ച് 22ന് പബ്ലിക് കർഫ്യൂ പ്രഖ്യാപിച്ചു പ്രധാനമന്ത്രി; ജനകീയ കർഫ്യൂ പ്രഖ്യാപിച്ചത് ഞായറാഴ്‌ച്ച രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതു മണി വരെ; നമ്മുടെ സുരക്ഷയ്ക്കായി അധ്വാനിക്കുന്നവർക്ക് നന്ദി പറയണം;ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനമായി അഞ്ച് മിനിറ്റ് നേരം പ്‌ളേറ്റുകൾ കൂട്ടിയിടിച്ചോ കൈയടിച്ചോ അഭിനന്ദനം അറിയിക്കാനും മോദിയുടെ ആഹ്വാനം; രോഗ പ്രതിരോധത്തിനായി ജനങ്ങൾ പുറത്തിറങ്ങുന്നത് കുറയ്ക്കണം; ജനസംഖ്യാ ബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയെന്നും മോദി

കൊറോണ പ്രതിരോധം: മാർച്ച് 22ന് പബ്ലിക് കർഫ്യൂ പ്രഖ്യാപിച്ചു പ്രധാനമന്ത്രി; ജനകീയ കർഫ്യൂ പ്രഖ്യാപിച്ചത് ഞായറാഴ്‌ച്ച രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതു മണി വരെ; നമ്മുടെ സുരക്ഷയ്ക്കായി അധ്വാനിക്കുന്നവർക്ക് നന്ദി പറയണം;ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനമായി അഞ്ച് മിനിറ്റ് നേരം പ്‌ളേറ്റുകൾ കൂട്ടിയിടിച്ചോ കൈയടിച്ചോ അഭിനന്ദനം അറിയിക്കാനും മോദിയുടെ ആഹ്വാനം; രോഗ പ്രതിരോധത്തിനായി ജനങ്ങൾ പുറത്തിറങ്ങുന്നത് കുറയ്ക്കണം; ജനസംഖ്യാ ബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയെന്നും മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി എണ്ണിപ്പറഞ്ഞു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ കുറിച്ചു തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണയായി ഒരു ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി- അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാർച്ച് 22) രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ ജനകീയ കർഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്നു മുതൽ ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തിൽ ഓരോരുത്തരും ബോധവൽക്കരിക്കണം. ദിവസം 10 പേരെയെങ്കിലും ഫോൺ വഴിയും മറ്റും ഇക്കാര്യം അറിയിക്കണം. വരുംദിവസങ്ങളിൽ ഓരോരുത്തരും ജനതാ കർഫ്യൂവിന്റെ ഭാഗമായുള്ള ബോധവൽക്കരണം പരസ്പരം നടത്തണം. ഞായറാഴ്ച വൈകിട്ട് 5ന് അഞ്ചുമിനിറ്റ് നേരം കൊറോണക്കാലത്തു നമ്മുടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവർക്കു വേണ്ടി നന്ദി പറയാൻ സമയം കണ്ടെത്തണം. 5 മണിക്ക് ഇതിനായുള്ള സൈറൻ ലഭിക്കും. നന്ദി പ്രകടിപ്പിക്കാൻ ഏതുരീതി വേണമെങ്കിലും ഉപയോഗിക്കാം.

ഭക്ഷ്യധാന്യം, പാൽ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ട്. എന്നാൽ മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുത്. വരുംനാളുകളിൽ രാജ്യത്തെ ജനങ്ങളെല്ലാം തങ്ങളുടെ കർത്തവ്യങ്ങളെല്ലാം കൃത്യമായി പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പല പ്രശ്നങ്ങളും ഇക്കാലത്തുണ്ടാകാം. പക്ഷേ പൗരനെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ തയാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യ രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങൾ കുറച്ച് സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയെ നേരിടാൻ രാജ്യത്തെ 130 കോടി ജനങ്ങളും തയ്യാറെടുക്കണം. കോവിഡ് വൈറസ് ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത തെറ്റാണ്. കരുതലോടെ നേരിടണം. ലോക മഹായുദ്ധത്തേക്കാൾ വലിയ പ്രതിസന്ധിയാണിത്. കൊറോണയിൽനിന്ന് മുക്തി നേടാൻ ശാസ്ത്രം വഴികളൊന്നും കണ്ടെത്തിയിട്ടില്ല. ജനങ്ങൾ ഏതാനും ആഴ്ച കൊറോണയെ പ്രതിരോധിക്കാൻ മാറ്റിവെക്കണം. രോഗ പ്രതിരോധത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ തന്നെ ബാധിക്കുന്നില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, ഭയപ്പാടില്ലാതെ മാർക്കറ്റിലും മറ്റും ചുറ്റിയടിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യുന്ന അന്യായമാണ്. വരുന്ന ദിവസങ്ങളിൽ ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക. സാമൂഹിക അകലം പാലിക്കണം. രോഗം പടരുന്നില്ലെന്ന് ഓരോരുത്തരും സ്വയം ഉറപ്പുവരുത്തണം. 65 വയസിന് മുകളിലുള്ളവർ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. ഈ പ്രത്യേക സാഹചര്യത്തിലെ നിയന്ത്രണങ്ങളിൽപെടുന്നവരുടെ ശമ്പളം തടയരുതെന്നും രാജ്യത്തെ വ്യാപാരി-വ്യവസായികളോട് പ്രധാനമന്ത്രി പറഞ്ഞു.

ലോക മഹായുദ്ധത്തേക്കാൾ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ബാധ രാജ്യം കരുതലോടെ നേരിടണം. കൊറോണയിൽ നിന്നു രക്ഷനേടാൻ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ആശങ്ക സ്വാഭാവികമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ചില രാജ്യങ്ങളിൽ ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കകം പെട്ടെന്നു കുതിച്ചുകയറുകയാണ് കൊറോണ. ഈ മഹാമാരി പരക്കാതെ നോക്കുന്നതിൽ ഇന്ത്യയും ശ്രദ്ധാലുവാണ്.

ഈ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരായിരിക്കണം. രണ്ട് സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണം. സ്വയം രോഗം വരാതെ നോക്കും, മറ്റുള്ളവർക്കു രോഗം പകരാതെ നോക്കും. ഈ പ്രതിജ്ഞ മനസ്സിലുണ്ടാകണം. ഒപ്പം വീട്ടിൽ തുടരാനും ഐസലേഷൻ നിർദ്ദേശിക്കുമ്പോൾ അത് അനുസരിക്കാനുമുള്ള ക്ഷമ വേണം. ഒരാൾക്ക് രോഗമില്ലെങ്കിൽ അയാൾക്ക് എവിടേക്കു വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നൽ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണ്. ഈ സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശപ്രകാരം വീട്ടിൽ തുടരുക. വീട്ടിൽ നിന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കാനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി പാലിക്കണമെന്നും മോദി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വിലയിരുത്താനും പരിഹാര മാർഗങ്ങൾ കണ്ടെത്താനും ധനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP