Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനിക കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ എംപിമാർ ഏകാന്തവാസത്തിലേക്ക്: യാത്രാവിവരം മറച്ചുവച്ച് പരിശോധനയും നടത്താതെ പാർട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യം; എല്ലാ മുൻകരുതലുമെടുത്ത് സ്വയം ക്വാറന്റൈനിൽ കഴിഞ്ഞ് വസുന്ധര രാജെയും മകനും: വിരുന്നിന് ശേഷം ദുഷ്യന്ത് സിങ് പോയത് പാർലമെന്റിലേക്കും രാഷ്ട്രപതി ഭവനിലെ സത്ക്കാരത്തിലേക്കും; കനിക പണി കൊടുത്തപ്പോൾ ആശങ്കയിലായിരിക്കുന്നത് എംപിമാർ അടക്കം നിരവധി നേതാക്കൾ

കനിക കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ എംപിമാർ ഏകാന്തവാസത്തിലേക്ക്: യാത്രാവിവരം മറച്ചുവച്ച് പരിശോധനയും നടത്താതെ പാർട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യം; എല്ലാ മുൻകരുതലുമെടുത്ത് സ്വയം ക്വാറന്റൈനിൽ കഴിഞ്ഞ് വസുന്ധര രാജെയും മകനും: വിരുന്നിന് ശേഷം ദുഷ്യന്ത് സിങ് പോയത് പാർലമെന്റിലേക്കും രാഷ്ട്രപതി ഭവനിലെ സത്ക്കാരത്തിലേക്കും; കനിക പണി കൊടുത്തപ്പോൾ ആശങ്കയിലായിരിക്കുന്നത് എംപിമാർ അടക്കം നിരവധി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഹിന്ദിയിലെ ബേബി ഡോൾ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോൾആശങ്കയിലായിരിക്കുന്നത്. ഏറെ നാളുകളായി ലണ്ടനിൽ സ്ഥിരതാമസമാക്കിയിരുന്ന കണിക മാർച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാൽ രാജ്യത്തുകൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ വിദേശ യാത്രയുടെ വിവരങ്ങൾ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രവുമല്ല നാട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് സ്റ്റാർ പാർട്ടികളാണ് ഇവർ നടത്തിയതെന്ന് വിവരം. ഈ പാർട്ടികളിൽ രാജ്യത്തെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തതെന്ന് സൂചനയും ലഭിക്കുന്നത്.

അതേസമയം, ഗായികയുമായി അടുത്ത് ഇപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീൻ ചെയ്തതിനു പിന്നാലെ കൂടുതൽ എംപിമാർ ഏകാന്തവാസത്തിലേക്ക്. ദുഷ്യന്ത് സിങ് ഇന്നലെയാണ് അമ്മ വസുന്ധര രാജെയ്‌ക്കൊപ്പം സ്വയം നിരീക്ഷണത്തിലേക്ക് പോകുന്നതായി ട്വീറ്റ് ചെയ്തതും. രണ്ടു ദിവസം മുൻപു രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എംപിമാർ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ, ഹേമമാലിനി, കോൺഗ്രസ് എംപി കുമാരി സെൽജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരാണു പ്രഭാതഭക്ഷണത്തിനായി ഉണ്ടായിരുന്നത്.

ഇവരൊക്കെ സ്വയം ക്വാറന്റീൻ ചെയ്യാനുള്ള തീരുമാനത്തിലാണെന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നത്. തൃണമൂൽ എംപി ഡെറക് ഒബ്രയൻ, എഎപി നേതാവ് സഞ്ജയ് സിങ്, കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദാ എന്നിവർ ഐസലേഷനിലാണ്. ട്രാൻസ്‌പോർട്ട് സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടതിനാലാണ് ക്വാറന്റീൻ ചെയ്യാൻ തീരുമാനിച്ചതെന്നു ഡെറക് ഒബ്രയൻ വ്യക്തമാക്കി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. ലക്‌നൗവിലെ പാർട്ടിയിൽ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ലക്‌നൗ കിങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ കഴിയുന്ന ഗായിക കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ആദ്യം പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇപ്പോൾ കോവിഡ് 19 ആയി മാറിയിരിക്കുകയാണ്. എന്നും താൻ എയർപോർട്ടിൽ എത്തിയപ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയമായെന്നും താരം പറഞ്ഞിരുന്നു. എന്നാൽ, ദേശിയ മാധ്യമങ്ങളിലടക്കം വ്യക്തമാക്കുന്നത് കണിക വൈദ്യപരിശോധനയ്ക്ക് വിധേയമായില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എ്ന്നാൽ, ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം വ്യാപിപ്പിക്കുകയാണ്.

ഞായറാഴ്ച ലക്‌നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ കനിക പങ്കെടുത്തിരുന്നു. ഈ പാർട്ടിയിലാണ് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകൻ ദുഷ്യന്ത് സിങ്ങും മറ്റു നേതാക്കളും സുഹൃത്തുക്കളും പങ്കെടുത്തിരിക്കുന്നത്. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളവെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ലക്‌നൗവിൽ നടന്ന പാർട്ടിയെ സംബന്ധിച്ചു 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, കൊവിഡ് 19 ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂർ വിമാനത്താവളത്തിൽ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്ന് റിപ്പോർട്ട്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക പരിശോധനാ സമയത്ത് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും മാധ്യമപ്രവർത്തകയായ പൗലോമി സാഹാ ട്വീറ്റ് ചെയ്തു. തന്റെ സഹപ്രവർത്തകൻ നൽകിയ വിവരം എന്നു പറഞ്ഞാണ് പൗലോമി ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. യാത്രയുടെ വിശദാംശങ്ങൾ വിമാനത്താവള അധികൃതരിൽ നിന്ന് മറച്ചുവച്ച കനിക പിന്നീട് ലഖ്നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു. നൂറോളം ആളുകൾ പങ്കെടുത്ത ഒരു പാർട്ടിയിലും തുടർന്ന് അവരെത്തി. യാത്രാവിവരം മറച്ചുവച്ച്, പരിശോധനയും നടത്താതെ പാർട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്നാണ് പൗലോമിയുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP