Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ - പാക് വൈരത്തിന്റെ മഞ്ഞുരുക്കാൻ കൊറോണ വൈറസിന് സാധിക്കുമോ? മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനം ചെയ്തു ഇന്ത്യൻ പ്രധാനമന്ത്രി; നരേന്ദ്ര മോദിയുടെ ആഹ്വാനം പാക്കിസ്ഥാൻ അടക്കമുള്ള സാർക്ക് രാജ്യങ്ങളോട്; അനുഭാവ പൂർവ്വമായ നിലപാട് സ്വീകരിച്ചു പാക്കിസ്ഥാന്റെ പ്രതികരണം മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് തന്നെ; ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു; മുംബൈയിൽ എത്തിച്ചവരെ രാജസ്ഥാനിലെ ജയ്സാൽമറിലെ ക്യാമ്പിലേക്ക് മാറ്റും

ഇന്ത്യ - പാക് വൈരത്തിന്റെ മഞ്ഞുരുക്കാൻ കൊറോണ വൈറസിന് സാധിക്കുമോ? മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനം ചെയ്തു ഇന്ത്യൻ പ്രധാനമന്ത്രി; നരേന്ദ്ര മോദിയുടെ ആഹ്വാനം പാക്കിസ്ഥാൻ അടക്കമുള്ള സാർക്ക് രാജ്യങ്ങളോട്; അനുഭാവ പൂർവ്വമായ നിലപാട് സ്വീകരിച്ചു പാക്കിസ്ഥാന്റെ പ്രതികരണം മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് തന്നെ; ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു; മുംബൈയിൽ എത്തിച്ചവരെ രാജസ്ഥാനിലെ ജയ്സാൽമറിലെ ക്യാമ്പിലേക്ക് മാറ്റും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ-പാക് വൈരത്തിന്റെ മഞ്ഞുരുക്കാൻ അമേരിക്കയും ലോകരാഷ്ട്രങ്ങളും ശ്രമിച്ചിട്ടും ഇത്രയും കാലമായിട്ടും സാധിച്ചിട്ടില്ല. എന്നാൽ, ലോകം മുഴുവൻ കൊറോണ വൈറസ് കത്തിപ്പടരുമ്പോൾ അതിനെ പ്രതിരോധിക്കാനായി ഇന്ത്യയും പാക്കിസ്ഥാനും കൈകോർക്കുകയാണ്. ഇതിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പാക്കിസ്ഥാൻ അനുഭാവപൂർവം സ്വീകരിച്ചു. ഇതോടെ ഇരു രാഷ്ട്രങ്ങൾക്കിടയിലെ വൈരം തീർക്കാൻ ഈ കോവിഡ് 19ന് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെയ്തത്. വീഡിയോ കോൺഫറൻസിലൂടെ ആലോചിച്ച് പ്രതിരോധ നടപടികൾ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കാണ് മോദി നിർദ്ദേശം നൽകിയത്. സാർക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് മോദി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഇതിനോട് അനുഭാവ പൂർവ്വമായ പ്രതികരണാണ് പാക്കിസ്ഥാൻ നടത്തിയത്. നരേന്ദ്ര മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാക് ദേശീയ സുരക്ഷ കൗൺസിൽ മോദിയുടെ നിർദ്ദേശം ചർച്ച ചെയ്യും.

അതേസമയം ഇറാനിൽ നിന്ന് ഇന്ത്യാക്കാരുമായി എയർ ഇന്ത്യയുടെ വിമാനം മുംബൈയിലെത്തി. കൊറോണ ഭീഷണിയെ തുടർന്ന് ഇറാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ നടത്തിയ അടിയന്തര നടപടികളുടെ ഭാഗമായാണ് പ്രത്യേക വിമാനം സജ്ജീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.08 നാണ് വിമാനം മുംബൈ വിമാനത്താവളത്തിലെത്തിയത്. വിമാനത്തിലെത്തിച്ച യാത്രക്കാരുടെ എണ്ണത്തെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. മുംബൈയിലെത്തിച്ചേർന്നവരെ എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ രാജസ്ഥാനിലെ ജയ്സാൽമറിലെത്തിക്കും. 120 ഓളം ഇന്ത്യാക്കാരെ വെള്ളിയാഴ്ച ഇറാനിൽ നിന്ന് നാട്ടിലെത്തിച്ച് ജയ്സാൽമറിലെ സൈനിക ക്യാംപുകളിൽ ക്വാറന്റൈൻ ചെയ്യുമെന്നും വ്യാഴാഴ്ച ഔദ്യോഗിക വക്താവ് അറിയിച്ചിരുന്നു.

എത്തിച്ചേർന്നവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും കൊറോണവൈറസ് ബാധ ലക്ഷണങ്ങളോട് കൂടിയവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നുമെന്നാണ് ഔദ്യോഗികവിവരം. ഏകദേശം ആറായിരത്തോളം ഇന്ത്യാക്കാർ ഇറാനിലെ വിവിധപ്രവിശ്യകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിദശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ എത്രയും വേഗത്തിൽ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. കൊറോണ വ്യാപനം ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാൻ. പതിനായിരത്തിലധികം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 429 പേർ രോഗബാധ കാരണം മരിച്ചു.

അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കോവിഡ്-19 വൈറസ് ബാധ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാലു പേർ ഇറ്റലിയിൽനിന്നും എത്തിയവരാണ്. വിവിധ വിമാനങ്ങളിലായി എത്തിയ 5970 യാത്രക്കാരെയാണ് പരിശോധിച്ചത്. 30 ഡോക്ടർമാരടക്കം 60 പേരുള്ള മെഡിക്കൽ സംഘമാണ് യാത്രക്കാരെ പരിശോധിക്കുന്നത്. എറണാകുളം ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ജില്ല കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഉത്തർ പ്രദേശിലും ഹരിയാനയിലും കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന് സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. ഉത്തർ പ്രദേശിൽ 11 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേർ ആഗ്ര സ്വദേശികളും രണ്ടുപേർ ഗസ്സിയബാദ് സ്വദേശികളുമാണ്. നോയിഡയിലും ലഖ്‌നോവിലും ഓരോരുത്തർക്കും കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. പത്തുപേർ ഡൽഹിയിലെ ആശുപത്രിയിലും ഒരാൾ ലഖ്‌നോവിലെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാർച്ച് 22 വരെ അടച്ചിട്ടതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഹരിയാനയിലെ അഞ്ചു ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും മാർച്ച് 31 വരെ അവധി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP