Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനയിൽ നിന്നും 366 ഇന്ത്യക്കാരെ നാളെ പുലർച്ചെ തിരികെ എത്തിക്കും; എയർ ഇന്ത്യ വിമാനം വുഹാനിൽ എത്തി; ആദ്യ സംഘത്തിൽ 40 മലയാളികൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; തിരികെ എത്തിക്കുന്നവരെ പാർപ്പിക്കുന്നത് ഹരിയാനയിലെ മാനേസറിൽ താൽക്കാലിക നിരീക്ഷണ കേന്ദ്രത്തിൽ; കൊറോണ രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് ചൈന; രോഗലക്ഷണങ്ങൾ ഉള്ളവെ അവിടെ ചികിത്സിക്കുമെന്ന് ചൈന; അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി മാസ്‌കുകളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ

ചൈനയിൽ നിന്നും 366 ഇന്ത്യക്കാരെ നാളെ പുലർച്ചെ തിരികെ എത്തിക്കും; എയർ ഇന്ത്യ വിമാനം വുഹാനിൽ എത്തി; ആദ്യ സംഘത്തിൽ 40 മലയാളികൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; തിരികെ എത്തിക്കുന്നവരെ പാർപ്പിക്കുന്നത് ഹരിയാനയിലെ മാനേസറിൽ താൽക്കാലിക നിരീക്ഷണ കേന്ദ്രത്തിൽ; കൊറോണ രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് ചൈന; രോഗലക്ഷണങ്ങൾ ഉള്ളവെ അവിടെ ചികിത്സിക്കുമെന്ന് ചൈന; അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി മാസ്‌കുകളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന ചൈനയിൽ കുടുങ്ങിയ 366 പേരെ നാളെ ഇന്ത്യയിലെത്തിക്കും. ഇതിനായുള്ള എയർ ഇന്ത്യ വിമാനം വുഹാനിൽ എത്തി. ഇന്ന് 11 മണിയോടെ പുറപ്പെടുന്ന വിമാനം നാളെ രാവിലെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധറൻ അറിയിച്ചു. വിമാനത്തിൽ മലയാളികളും ഉണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. മടങ്ങിയെത്തുന്നവരെ ഹരിയാനയിലെ മനേസറിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികൾക്കായി സഫ്ദർ ജംഗ് ആശുപത്രിയിൽ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.വുഹാനിൽ നിന്ന് പുലർച്ചെ രണ്ട്മണിയോടെ തിരിക്കുന്ന വിമാനം നാളെ രാവിലെയോടെയായിരിക്കും ഡൽഹിയിലെത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഞ്ചംഗ ഡോക്ടർർമാർ വിമാനത്തിലുണ്ട്. ആദ്യ സംഘത്തിൽ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. വിമാനത്താവളത്തിൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസും എയർപോർട്ട് ഹെൽത്ത് അഥോറിറ്റിയും പ്രാഥമിക പരിശോധനകൾ നടത്തും.രോഗ ലക്ഷണം കാണിക്കുന്നവരെ ഡൽഹി കന്റോൺമെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മറ്റും.

മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും.തുടർന്ന് നടത്തുന്ന പരിശോധനയിൽ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയയ്ക്കൂ. രണ്ടാമത്തെ വിമാനം നാളെ വുഹാനിലേക്ക് പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. അതേസമയം രോഗലക്ഷണങ്ങളുള്ളവരെ ചൈന ഇന്ത്യയിലേക്കയക്കില്ല. രോഗലക്ഷണങ്ങളുള്ളവരെ ചൈനയിൽത്തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതർ പരിശോധിക്കുകയാണ്. ആരെയൊക്കെ ഇന്ത്യയിലേക്ക് വിടണമെന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

നാളെ ഇന്ത്യയിലേക്കെത്തുന്നവരെ താമസിപ്പിക്കാനായി ഹരിയാനയ്ക്ക് സമീപം മാനേസറിൽ താൽക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. വുഹാനിൽ നിന്നും എത്തുന്നവരെ വിമാനത്താവളത്തിൽ കരസേന മെഡിക്കൽ സർവീസ്,-എയർപോർട്ട് ഹെൽത്ത് അഥോറിറ്റി എന്നിവർ ചേർന്ന് പരിശോധിച്ചതിനു ശേഷമാവും മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക. രോഗബാധസംശയിക്കുന്നവർ(Suspected), രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവർ(close contact), അല്ലാത്തവർ(non contact) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക.

14 ദിവസം ആരോഗ്യപ്രവർത്തകരുടെ അതിസൂക്ഷ്മ നിരീക്ഷണത്തിലാവും ഇവർ. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റാനാണ് തീരുമാനം. ചൈനയിൽ നിന്നെത്തുന്ന 600 കുടുംബങ്ങളെ നിരീക്ഷണത്തിൽവെയ്ക്കാനായി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ഡൽഹിക്ക് സമീപം ചവ്വാല ക്യാപിൽ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്.

അതിനിടെ കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ റെസ്പിറേറ്ററ്റി മാസ്‌കുകളുൾപ്പെടെ എല്ലാത്തരം വ്യക്തിസുരക്ഷാ ഉപകരണങ്ങളുടേയും കയറ്റുമതിക്ക് ഇന്ത്യ താൽക്കാലികമായി നിരോധനമേർപ്പെടുത്തി. വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കയറ്റുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഉത്തരവിറക്കി. എൻ-95 മാസ്‌കുകൾ, തുണികൾ,സർജിക്കൽ മാസ്‌കുകൾ തുടങ്ങിയവ ഇതിലുൾപ്പെടും.

ഇന്ത്യയിൽ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഇത്തരം ഉപകരണങ്ങൾക്ക് ആവശ്യമേറുമെന്ന സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ തീരുമാനം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ രാജ്യമൊരുങ്ങുന്നതിന്റെ ഭാഗമായാണ് നടപടി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള മാസ്‌ക് കയറ്റുമതിയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക വിപണിയിൽ സർജിക്കൽ മാസ്‌കുകളുടെ ലഭ്യത കുറഞ്ഞു. യഥാർഥ വിലയേക്കാൾ പത്തിരട്ടി കൂടുതൽ വിലയ്ക്കാണ് ഈ മാസ്‌കുകൾ കഴിഞ്ഞ ദിവസങ്ങളിൽ കയറ്റുമതി ചെയ്തത്. ഇത് തുടർന്നാൽ ആവശ്യമുള്ളപ്പോൾ രാജ്യത്ത് മാസ്‌കുകൾക്ക് ക്ഷാമം നേരിടുമെന്ന കാര്യം ഓൾ ഇന്ത്യ ഫുഡ് ആൻഡ് ഡ്രഗ് ലൈസൻസ് അഡ്‌മിനിസ്ട്രേഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെയാണ് നിരോധനം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

കൊറോണ വൈറസോ രോഗബാധ പടർന്നുപിടിച്ച ചൈനയിൽ മാസ്‌കുകൾക്ക് വലിയ ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മെഡിക്കൽ മാസ്‌കുകൾ ലഭ്യമല്ലാത്തതിനാൽ പ്ലാസ്റ്റിക് ഷീറ്റുകളും ബോട്ടിലുകളും പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും മാസ്‌കാക്കി മാറ്റിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP