Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെ തളച്ച കേരള മാതൃകയെ വാഴ്‌ത്തി വാഷിങ്ടൺ പോസ്റ്റിന് പിന്നാലെ ബിബിസിയും; വ്യാപകമായ പരിശോധനകൾ നടത്തിയില്ലെങ്കിലും സംസ്ഥാനത്തെ തുണച്ചത് ശക്തമായ പൊതുജനാരോഗ്യരംഗവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് ലേഖനം; കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 37 ആയതും ഭാഗ്യമായെന്ന് സൗതിക് ബിശ്വാസ്; കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നും ഉള്ള അബദ്ധങ്ങൾ തിരുത്തി വാഷിങ്ടൺ പോസ്റ്റും

കോവിഡിനെ തളച്ച കേരള മാതൃകയെ വാഴ്‌ത്തി വാഷിങ്ടൺ പോസ്റ്റിന് പിന്നാലെ ബിബിസിയും; വ്യാപകമായ പരിശോധനകൾ നടത്തിയില്ലെങ്കിലും സംസ്ഥാനത്തെ തുണച്ചത് ശക്തമായ പൊതുജനാരോഗ്യരംഗവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് ലേഖനം; കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 37 ആയതും ഭാഗ്യമായെന്ന് സൗതിക് ബിശ്വാസ്; കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നും ഉള്ള അബദ്ധങ്ങൾ തിരുത്തി വാഷിങ്ടൺ പോസ്റ്റും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കൊറോണ വൈറസിനെ നേരിടുന്നതിൽ കേരളം കാട്ടിയ മാതൃകയെ വാഴ്‌ത്തുകയാണ് അന്ത്രാഷ്ട്ര മാധ്യമങ്ങൾ. വാഷിങ്ടൺ പോസ്റ്റിന് പിന്നാല ഇപ്പോൾ ബിബിസിയും കേരളത്തിന്റെ പ്രതിരോധ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. ഇതിന് പുറമേ വാഷിങ്ടൺ പോസ്റ്റ് ആറ് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ വന്ന അബദ്ധങ്ങൾ തിരുത്തുകയും ചെയ്തു.

Coronavirus: How India's Kerala state 'flattened the curve' എന്ന തലക്കെട്ടിൽ, ഇന്ത്യ കറസ്‌പോണ്ടന്റ് സൗതിക് ബിശ്വാസാണ് ലേഖനം എഴുതിയത്. രാജ്യം മുഴുവൻ കോവിഡ് കേസുകൾ ഉയരുന്ന സമയത്ത് കേരളം വിജയകരമായി വൈറസ് വ്യാപനം നിയന്ത്രിച്ചതാണ് ലേഖനത്തിന്റെ വിഷയം. 33 കാരനായ സെയിൽസ്മാൻ മാർച്ച് 12 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതും ടെസ്റ്റ് നടത്തിയ ശേഷം ആംബിലൻസിൽ സ്വദേശമായ കാസർകോട്ടേക്ക് കൊണ്ടുപോയതും പരാമർശിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്.

മാർച്ച് 25 ന് ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന് മുന്നേ തന്നെ സംസ്ഥാനം അതിലേക്ക് നീങ്ങിയതും, രോഗം സംശയിക്കുന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതും സമ്പർക്ക പട്ടിക തയ്യാറാക്കിയതും കോവിഡ് 19 കെയർ സെന്ററുകൾ എല്ലാ ജില്ലകളിലും സ്ഥാപിച്ചതുമെല്ലാം നേട്ടമായി ലേഖനത്തിൽ പറയുന്നു.

കേരളം വ്യാപകമായി പരിശോധന നടത്തിയിട്ടില്ലെങ്കിലും ശക്തമായ പൊതുജനാരോഗ്യരംഗമാണ് തുണയായതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതായി ലേഖകൻ വിലയിരുത്തുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലെ കാര്യക്ഷതമയും, മാസ് ക്വാറന്റൈനും, അതാത് ദിവസത്തെ സംഭവവികാസങ്ങൾ കൃത്യമായി അറിയിക്കുന്ന രീതിയും ഒക്കെ തുണയായി. വികേന്ദ്രീകൃത ആരോഗ്യസംരക്ഷണ സംവിധാനമാണ് കോവിഡ് നിയന്ത്രണതതിൽ നിർണായകമായത്. ലോക് ഡൗണും ഇതിന് പുറമേ സഹായകമായതായി ഡോ.ബി.ഇക്‌ബാലിനെ ഉദ്ധരിച്ച് ലേഖകൻ സമർഥിക്കുന്നു. വികേന്ദ്രീകൃത ആസൂത്രണസമ്പ്രദായവും വൈറസ് ബാധയെ ചെറുക്കുന്നതിൽ വളരെയധികം പങ്കുവഹിച്ചു.

ഇപ്പോഴും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരുകാര്യത്തിൽ കേരളത്തിനെ ഭാഗ്യവും തുണച്ചു. രോഗം ബാധിച്ചവരിൽ ഏറിയവരുടെയും ശരാശരി പ്രായം 37 വയസായിരുന്നു. കൂടുതൽ പേരും ഗൾഫിൽ നിന്ന് വന്നവരും. ഒരു ഡോക്ടറുടെ അഭ്രിപായവും ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്.

തിരുത്തുമായി വാഷിങ്ടൺ പോസ്റ്റ്

ബിബിസി കേരളത്തെ എടുത്തപ്പോൾ വാഷിങ്ടൺ പോസ്റ്റ് തിരുത്ത് നൽകിയാണ് ഇന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നുമുള്ള ഏപ്രിൽ 10 ലെ നിസാ മാസിഹിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായിരുന്നു. എന്നാൽ പിന്നീട് വാഷിങ്ടൺ പോസ്റ്റ് ഈ അബദ്ധങ്ങൾ തിരുത്തി.

വ്യാപകമായ പരിശോധനകൾ, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, പാകംചെയ്ത ഭക്ഷണം: കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ് കൊറോണവൈറസിനെ തളച്ചത് എങ്ങനെ' (Aggressive testing, contact tracing, cooked meals: How the Indian state of Kerala flattened its coronavirus curve) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം സംബന്ധിച്ചുള്ള വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്.

കേരളത്തിലെ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റിന്റെ ഇന്ത്യ കറസ്പോണ്ടന്റ് നിഹ മസിഹ് തയ്യാറാക്കിയ റിപ്പോർട്ടാണ് വിവാദമായത്. പരാമർശങ്ങളിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ലേഖനത്തിനുതാഴെ കമന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുത്ത് വന്നിരിക്കുന്നത്.

കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റാണെന്നും 30 വർഷത്തിലേറെ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തിലേതെന്നും അടക്കമുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സംസ്ഥാനം ഭരിച്ച ദിവസങ്ങൾ മൊത്തം കണക്കാക്കിയാലും 30 വർഷം തികയില്ലെന്നും, കമ്മ്യൂണിസ്റ്റ് ഇതര സർക്കാറുകളാണ് കൂടുതൽ കാലം ഭരിച്ചതെന്നും സമൂഹമാധ്യമങ്ങൾ സമർത്ഥിച്ചതോടെയാണ് വാഷിങ്ടൺ പോസ്റ്റ് തിരുത്തൽ നടത്തിയത്.

'മുപ്പത് വർഷത്തിലേറെയായുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സംസ്ഥാനം പൊതുവിദ്യാഭ്യാസം, വിശാല ആരോഗ്യരക്ഷാ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു' എന്നാണ് ലേഖനത്തിന്റെ ആദ്യരൂപത്തിൽ ഉണ്ടായിരുന്നത്. അത് '1950 മുതൽ വിവിധ സർക്കാറുകളിലായി കമ്മ്യൂണിസ്റ്റുകൾ 30 വർഷത്തിലേറെ അധികാരം കയ്യേറിയ സംസ്ഥാനത്ത് സംസ്ഥാനം പൊതുവിദ്യാഭ്യാസം, വിശാല ആരോഗ്യരക്ഷാ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തി' എന്നാക്കി തിരുത്തി. ലേഖനത്തിന്റെ അവസാന ഭാഗത്ത് ഇതുസംബന്ധിച്ചുള്ള തിരുത്തും വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP