Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; ആളും അനക്കവുമില്ലാതെ വിജനമായി കോഴിക്കോട് നഗരം; ചിക്കൻ കിട്ടാനില്ലത്ത അവസ്ഥ വന്നതോടെ ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു; ആളൊഴിഞ്ഞ നഗരങ്ങളിൽ വ്യാപാരവും കുറവ്; സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതും കുറഞ്ഞു; യാത്രക്കാർ ഇല്ലാത്തതിനാൽ സർവ്വീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസുകൾ; ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെ പള്ളികളിൽ വെള്ളിയാഴ്‌ച്ച നമസ്‌ക്കാരത്തിനും പതിവു തിരക്കില്ല; കോവിഡ് 19 ഭീതിവിതയ്ക്കുന്നത് ഇങ്ങനെ

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; ആളും അനക്കവുമില്ലാതെ വിജനമായി കോഴിക്കോട് നഗരം; ചിക്കൻ കിട്ടാനില്ലത്ത അവസ്ഥ വന്നതോടെ ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു; ആളൊഴിഞ്ഞ നഗരങ്ങളിൽ വ്യാപാരവും കുറവ്; സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതും കുറഞ്ഞു; യാത്രക്കാർ ഇല്ലാത്തതിനാൽ സർവ്വീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസുകൾ; ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെ പള്ളികളിൽ വെള്ളിയാഴ്‌ച്ച നമസ്‌ക്കാരത്തിനും പതിവു തിരക്കില്ല; കോവിഡ് 19 ഭീതിവിതയ്ക്കുന്നത് ഇങ്ങനെ

ജാസിം മൊയ്തീൻ

കോഴിക്കോട്: കൊവിഡ് 19, പക്ഷിപ്പനി ഭീതിയെ തുടർന്ന് ആളൊഴിഞ്ഞ് കോഴിക്കോട്ടെ പൊതു ഇടങ്ങൾ. വൈറസ് ഭീതിക്കൊപ്പം അത്യുഷ്ണവും കൂടിയായതോടെ ബസ്റ്റാന്റുകളിലും വ്യാപാരകേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. പക്ഷിപ്പനി കാരണം ചിക്കൻ കിട്ടാനില്ലാതായതോടെ ചിക്കൻ വിഭങ്ങൾ വിളമ്പിയിരുന്ന ഹോട്ടലുകൾ മുഴുവൻ അടഞ്ഞുകിടക്കുകയാണ്. കണ്ണൂരിൽ കൊവിഡ് 19 സ്ഥിതീകരിച്ച രോഗി രാമനാട്ടുകരയിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ ഈ പ്രദേശങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയിലാണ്.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പലരും പുറത്തിറങ്ങാതിരിക്കുന്നത്. പൊതുപരിപാടികൾ നിർത്തലാക്കുകയും സിനിമ തിയ്യേറ്ററുകൾ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തതോടെ നഗരത്തിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുള്ളതായി വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ കടകൾ അടച്ചിടേണ്ട അവസ്ഥയാണെന്നും പവ്യാപാരികൾ പറയുന്നു. ബസ്സുകളിൽ യാത്രക്കാരില്ലാത്തതിനാൽ പല ബസ്സുകളും സർവ്വീസ് നിർത്തിയിട്ടുണ്ട്. നഗരത്തിൽ മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പാളയം മാർക്കറ്റ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ പതിവായുണ്ടാകുന്നു തിരക്ക് ഇന്നുണ്ടായിട്ടില്ല.

സർക്കാർ ഓഫീസുകളടക്കമുള്ള തൊഴിൽ സ്ഥാപനങ്ങളിലും ഹാജർ നില കുറവാണ്. ചില പി എസ് സി കോച്ചിങ് സെന്ററുകൾ ഇന്നലെ വരെ പ്രവർത്തിച്ചിരുന്നെങ്കിലും സർക്കാർ നടപടി ഭയന്ന് നിർത്തിയിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ആശുപത്രികളായ കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി എന്നിവിടങ്ങളിൽ ഇന്ന് ഒപിയിലെത്തിയവരുടെ എണ്ണം വളരെ കുറവാണ്. രോഗികളെ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. സരോവരം പാർക്ക്, ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ തുടങ്ങി ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളും വിജനമാണ്. വിവിധ ആവശ്യങ്ങൾക്കായി കളക്റ്റ്രേറ്റിലെത്തുന്ന ആളുകളും കുറവാണ്.

ജില്ലയിൽ ഇതുവരെ കൊറോണ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതലുകളുടെ ഭാഗമായിട്ടാണ് ആളുകൾ പൊതു ഇടങ്ങളിലേക്ക് വരാത്തത്. അതേ സമയം നഗരത്തിലെ എല്ലാ പള്ളികളിലും ഇന്ന് വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥനകൾക്ക് പതിവുപോലെ ആളുണ്ടായിരുന്നു. പള്ളികളിൽ കെട്ടിനിർത്തിയ വെള്ളത്തിൽ അംഗസ്നാനം നടത്തുന്നതിന് വിലക്കുണ്ടായിരുന്നു. പകരം ടാപ്പ് സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. പരമാവധി ആളുകൾ വീടുകളിൽ നിന്ന് ശുദ്ധിയായി വരികയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പുകൾ നേരത്തെ പള്ളി കമ്മറ്റികൾ പുറപ്പെടുവിച്ചിരുന്നു.

കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെയും നിർദ്ദേശങ്ങൾ മാനിച്ച് ഏപ്രിൽ 9 മുതൽ 12 വരെ നടത്താൻ തീരുമാനിച്ചിരുന്ന മർകസ് 43 ാം വാർഷിക സമ്മേളനം നീട്ടിവെച്ചതായി മർകസ് ഭാരവാഹികൾ അറിയിച്ചു. മർകസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രോഗത്തിന്റെ ഭീഷണി മാറി അനുകൂലമായ സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് പരീക്ഷയുള്ള വിദ്യാർത്ഥികൾക്കൊഴികെ മർകസിന്റെ മുഴുവൻ സ്ഥാപങ്ങൾക്കും ലീവ് നൽകി.

മാർച്ച് 31 വരെ മർകസിലെ വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമുള്ള പൊതുജന സന്ദർശനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്നും മർകസ് ഭാരവാഹികൾ അറിയിച്ചു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി കുന്ദമംഗലം കണ്ണോറ ദേവീക്ഷേത്രത്തിൽ ഇന്നും നാളെയുമായി നടത്താനിരുന്ന തിറമഹോത്സവം മാറ്റിവെച്ചു. എന്നാൽ പ്രസ്തുത ദിവസങ്ങളിലെ പൂജാദികർമ്മങ്ങൾ മുറപോലെ നടക്കുമെന്ന് ക്ഷേത്രകമ്മറ്റി അറിയിച്ചു വൈറസ് വ്യാപനത്തിന്റെ ഭിതിക്ക് പുറമെ അത്യൂഷ്ണവും നഗരത്തിലെത്തുന്ന ആളുകളെ ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP