Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ഈ വർഷം ഉത്സവമില്ല; നട തുറക്കുക നിത്യപൂജയ്ക്കായി മാത്രം; ഭക്തരെ കയറ്റേണ്ടതില്ലെന്ന തന്ത്രി കുടുംബത്തിന്റെ തീരുമാനം അംഗീകരിച്ച് സർക്കാർ; തീരുമാനം തന്ത്രി മഹേഷ് മോഹനരും മന്ത്രി കടകംപള്ളിയും ദേവസ്വം പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം; സർക്കാരുമായോ ദേവസ്വം ബോർഡുമായോ അഭിപ്രായ വ്യത്യാസമില്ലെന്ന് തന്ത്രി മഹേഷ് മോഹനർ; ദേവസ്വം പ്രസിഡന്റും തന്ത്രി കുടുംബവുമായിട്ടുള്ള തർക്കത്തിന് ഒടുവിൽ സമവായം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം ഉത്സവമില്ല. തന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സംയുക്ത വാർത്ത സമ്മേളനത്തിൽ തന്ത്രി മഹേഷ് മോഹനരും, മന്ത്രി കടംപള്ളിയും ദേവസ്വം പ്രസിഡന്റ് എൻ. വാസുവും ഇക്കാര്യ വ്യക്തമാക്കിയത്. മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും തന്ത്രി മഹേഷ് മോഹനൻ. ഈ വർഷം ശബരിമലയിൽ ഉത്സവം ഉണ്ടാകില്ലെന്ന് തന്ത്രി ദേവസ്വത്തെ അറിയിച്ചു. . തന്ത്രിയുടെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു.

പൂജകൾ പതിവ് പോലെ നടക്കും. മിഥുനമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ സുരക്ഷ മുൻനിർത്തി ഭക്തരെ പ്രവേശിപ്പിക്കില്ല. തീർത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിൽ തന്ത്രി ഉറച്ചുനിന്നതോടെ ദർശനം വേണ്ടെന്നുവെയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സർക്കാരുമായോ ദേവസ്വം ബോർഡുമായോ യാതൊരു സ്വരചേർച്ചയും ഇല്ലെന്ന് തന്ത്രി മഹേഷ് മോഹനർ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുൻപ് മിഥുനമാസ പൂജകള്ക്കായി ശേബരിമല നട തുറക്കുമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു രംഗത്ത് വന്നതിന് പിന്നാലെ ഭക്തരെ കയറ്റാൻ കഴിയില്ലെന്നും ഉത്സവം മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളിയും രംഗത്തെത്തിയിരിക്കുന്നത്. 19 മുതലുള്ള ഉത്സവം മാറ്റി വയ്ക്കണമെന്നുമാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനിക്കു കത്തു നൽകിയിരുന്നത്.
സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദ്ദേശമെന്നു തന്ത്രിയുടെ വിശദീകരണം.

''സ്ഥിതി അനുകൂലമെങ്കിൽ ഉത്സവം നടത്താമെന്നും മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ശാന്തമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നതാകും ഉചിതം.''കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാൽ ശബരിമല ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഒഴിവാക്കണമെന്നും മിഥുന മാസ പൂജകൾക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നിർദ്ദേശിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്. തിരുമേനിയെ ഇ മെയിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അതേസമയം, ഉത്സവം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായപ്പോഴുള്ള തന്ത്രിയുടെ മനം മാറ്റത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ് എൻ വാസുവിന്റെ പ്രതികരണം. എന്നാൽ ദേവസ്വം പ്രസിഡന്റും തന്ത്രി കുടുംബവുമായി ശബരിമല നടതുറക്കുന്നതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ കനത്തപ്പോഴാണ് ഇന്ന് കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്ത്രി മഹേഷ് മോഹനരുമായി കൂടിക്കാഴ്ച നടത്തിയത്.

തന്ത്രി നേരത്തേ എഴുതി നൽകിയ അനുമതിയുടെയും ക്ഷേത്രങ്ങളിൽ നിയന്ത്രിതമായി തീർത്ഥാടകരെ പ്രവേശിപ്പിക്കാമെന്ന സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ചടങ്ങുകൾക്ക് അന്തിമ രൂപം നൽകിയത്. 14 ന് വൈകിട്ട് നടക്കേണ്ട മിഥുനമാസ പൂജകൾക്കും 19 മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനും എല്ലാ ക്രമീകരണങ്ങളുളും ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. മാർച്ച് 27 ന് കൊടിയേറി ഏപ്രിൽ 7 ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കാനായിരുന്നു മുൻപ് തീരുമാനം. ലോക്ക് ഡൗൺ കാരണം മാസപൂജകൾ മാത്രമാണ് നടന്നിരുന്നത്.

വിഷു ഉത്സവവും ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.' ഉത്സവ നടത്തിപ്പ് സംബന്ധിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ കോവിഡ് വ്യാപനം കേരളത്തിൽ ഇത്ര രൂക്ഷമായിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്നെത്താൻ വ്യാജ സർട്ടിഫിറ്റുകൾ ലഭിക്കുമെന്നതിനാൽ നിയന്ത്രണം ഫലപ്രദമാകില്ല. ഉത്സവത്തിനിടെ കോവിഡ് പകർന്നാൽ ചടങ്ങുകൾ മാറ്റിവയ്ക്കേണ്ടിവരും. പ്രത്യേക സാഹചര്യത്തിൽ ഉത്സവം നടത്തിയില്ലെങ്കിലും ദേവന്റെ അഹിതമുണ്ടാവില്ല. ഇത് ദൈവനിശ്ചയമാവാം ' .-തന്ത്രി കണ്ഠരര് മഹേഷ് മോഹനര് 'മുൻപ് പ്രതികരിച്ചിരുന്നത്.

ശബരിമല തന്ത്രിക്കു പുറമെ, ദേവസ്വം ബോർഡിലെ എല്ലാ തന്ത്രിമാരുടെയും അഭിപ്രായം തേടിയശേഷമാണ് ഉത്സവം സംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തന്ത്രിമാരുമായി ആലോചിച്ച് വ്യക്തത വരുത്തുമെന്നും ദേവസ്വം പ്രസിഡന്റിന്റെ മുൻപുള്ള പ്രതികരണം.
ആരാധാനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.

മദ്യശാലകൾ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങൾ സർക്കാർ തുറക്കാത്തത് മനഃപൂർവ്വമാണെന്നും ബിജെപിയും കോൺഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദർഭത്തിലും കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ മതമേലധ്യക്ഷന്മാരുമായും മറ്റു ചർച്ച നടത്തുകയും ചെയ്തിരുന്നുവെന്നും' കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP