Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിച്ചുള്ള യഥാർഥ മരണം 24,589; ചൈനീസ് അധികൃതർക്ക് അബദ്ധം പറ്റിയപ്പോൾ ഇതുവരെ മറച്ചുവെച്ചിരുന്ന കണക്ക് പുറത്ത്; നിഷേധിച്ച് അധികൃതർ; ലോകത്തെ ഭയപ്പെടുത്തുന്ന കൊലയാളി വൈറസിന്റെ ഭീകരത അറിയാൻ പോലുമാവാതെ ലോകം; ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർമാർ പോലും തളർന്നു വീണു മരിക്കുന്നു; ചൈനയിൽ എന്ത്‌ സംഭവിക്കുന്നു എന്നതറിയാൻ ആവാതെ ലോകം

കൊറോണ ബാധിച്ചുള്ള യഥാർഥ മരണം 24,589; ചൈനീസ് അധികൃതർക്ക് അബദ്ധം പറ്റിയപ്പോൾ ഇതുവരെ മറച്ചുവെച്ചിരുന്ന കണക്ക് പുറത്ത്; നിഷേധിച്ച് അധികൃതർ; ലോകത്തെ ഭയപ്പെടുത്തുന്ന കൊലയാളി വൈറസിന്റെ ഭീകരത അറിയാൻ പോലുമാവാതെ ലോകം; ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർമാർ പോലും തളർന്നു വീണു മരിക്കുന്നു; ചൈനയിൽ എന്ത്‌ സംഭവിക്കുന്നു എന്നതറിയാൻ ആവാതെ ലോകം

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും പടർന്ന നോവൽ കൊറോണ വൈറസ് ബാധയുടെ ആശങ്കകൾ കൂടുതൽ ശക്തമാക്കി മരണസംഖ്യ സംബന്ധിച്ച ആശയക്കുഴപ്പവും. കമ്യൂണിസ്റ്റു പാർട്ടി ഭരിക്കുന്ന ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ സത്യമാണോയെന്ന സംശയം തുടക്കം മുതൽക്കെ ഉണ്ടായിരുന്നു. ഈ സംശയം ബലപ്പെടുത്തുന്നതാണ്, ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെൻസെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ. ഇതുവരെ 1,54,023 പേർക്ക് വൈറസ് ബാധിച്ചുവെന്നും 24,589 പേർ മരിച്ചുവെന്നുമാണ് ശനിയാഴ്ച ടെൻസെന്റ് പുറത്തുവിട്ടത്. തെറ്റുപറ്റിയെന്ന വിശദീകരണത്തോടെ, ഈ കണക്കുകൾ ഉടൻതന്നെ പിൻവലിക്കുകയും ചെയ്തു.

ചൈന യഥാർഥത്തിൽ അവകാശപ്പെടുന്നതിലും എത്രയോ അധികമാണിത്. 563 പേർ മരിച്ചുവെന്നും 28,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നുമാണ് ഇന്നലെവരെയുള്ള ഔദ്യോഗികണക്ക്. ടെൻസെന്റ് പുറത്തുവിട്ട കണക്കുകളാണ് സത്യമെങ്കിൽ, രോഗബാധ വിചാരിച്ചതിലും എത്രയോ ഭീകരമാണെന്ന ആശങ്കയിലാണ് ലോകം. ലോകാരോഗ്യ സംഘടനയ്ക്കുപോലും പിടികൊടുക്കാതെ ചൈന രോഗത്തെക്കുറിച്ചുള്ള യാഥാർഥ്യം മറച്ചുവെക്കുകയാണോ എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.

ടെൻസെന്റിന്റെ വെബ്‌പേജിലുള്ള പകർച്ചവ്യാധി അപ്‌ഡേറ്റിലാണ് ഈ സംഖ്യകൾ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗിക കണക്കുപ്രകാരം ശനിയാഴ്ച രോഗം ബാധിച്ചത് 14,446 പേർക്കും മരിച്ചത് 304 പേരുമായിരുന്നു. ഇതേ സ്ഥാനത്താണ് 1,54,023 പേർക്ക് രോഗം ബാധിച്ചുവെന്നും 24,589 പേർ മരിച്ചുവെന്നുമുള്ള കണക്ക് പ്രത്യക്ഷപ്പെട്ടത്. 79,808 പേർക്കുകൂടി രോഗം സംശയിക്കുന്നതായും 269 പേരെ ചികിത്സിച്ച് ഭേദമാക്കിയതായും കണക്കുകളുണ്ടായിരുന്നു. രോഗം സംശയിക്കുന്നവരുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. ശനിയാഴ്ചവരെയുള്ള കണക്കുപ്രകാരം, ചൈന യഥാർഥത്തിൽ അവകാശപ്പെട്ടിരുന്നത് 351 പേരെ ഭേദമാക്കിയെന്നാണ് അവിടെയാണ് 269 എന്ന കണക്കുവന്നത്.

യഥാർഥ കണക്കുകൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മറച്ചുവെക്കുകയാണെന്നും അത് വെളിപ്പെടുത്താൻ ശ്രമിക്കുന്ന ഡോക്ടർമാരടക്കമുള്ളവരെ അടിച്ചമർത്തുകയാണെന്നുമുള്ള അഭ്യൂഹം ദിവസങ്ങളായി പരക്കുന്നുണ്ട്. എന്നാൽ, ഇതിന് യാതൊരു തെളിവുമില്ല. ടെൻസെന്റിൽ വന്ന ഈ കണക്കുകൾ ആ സംശയം ബലപ്പെടുത്തുന്നുണ്ടെന്ന് മാത്രം. ഔദ്യോഗിക പട്ടികയിലില്ലാത്ത മൃതദേഹങ്ങളും സംസ്‌കരിക്കാനെത്തുന്നുണ്ടെന്ന് വുഹാനിലെ ശ്മശാന ജോലിക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനും തെളിവുകളില്ല. വുഹാനിലെ ആശുപത്രിയുടെ ഇടനാഴികളിൽ മൃതദേഹങ്ങൾ വീണുകിടക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

അതിനിടെ, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചശേഷം രണ്ടാമത്തെ ഡോക്ടറുടെ മരണം കൂടി കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്തു. തുടർച്ചയായി പത്തുദിവസം രോഗികളെ ശുശ്രൂഷിച്ച 27-കാരനായ സോങ് യിങ്ജി എന്ന ഡോക്ടറാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കൊറോണ വൈറസ് ബാധിച്ചാണ് സോങ് മരിച്ചതെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. 2003-ലെ സാർസ് ബാധ ചികിത്സിച്ച പരിചയസമ്പത്തുവെച്ച് കൊറോണയെ നേരിടാനെത്തിയ വിരമിച്ച ഡോക്ടറും നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.

ഒരു മോട്ടോർവേയിൽ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും പനി പരിശോധിക്കുന്ന ചുമതലയിലായിരുന്നു സോങ്. ജനുവരി 25 മുതൽ തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് പെട്ടെന്ന് ഹൃദയാഘാതമുണ്ടായതും മരണത്തിന് കീഴടങ്ങിയതെന്നും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP