Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുണെയിൽ രണ്ട് പേർക്കു കൂടി കൊറോണ; ബംഗളുരുവിൽ യുഎസിൽ നിന്ന് എത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് വൈറസ് സ്ഥിരീകരിച്ചു; എൻജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000ത്തോളം പേരെ കണ്ടെത്തി; ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി; ഇറാനിൽ കുടുങ്ങിയ 1200ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പുറപ്പെട്ട സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇന്ന് ടെഹ്റാനിൽ നിന്നും തിരികെ എത്തും; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു

പുണെയിൽ രണ്ട് പേർക്കു കൂടി കൊറോണ; ബംഗളുരുവിൽ യുഎസിൽ നിന്ന് എത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് വൈറസ് സ്ഥിരീകരിച്ചു; എൻജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000ത്തോളം പേരെ കണ്ടെത്തി; ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി; ഇറാനിൽ കുടുങ്ങിയ 1200ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പുറപ്പെട്ട സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇന്ന് ടെഹ്റാനിൽ നിന്നും തിരികെ എത്തും; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

പൂണെ/ബംഗളുരു: രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു. 46 എന്ന സംഖ്യയിലേക്ക് കൊറോണ ബാധിച്ചവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ പുണെയിൽ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുബായ് യാത്രാ പശ്ചാത്തലമുള്ള ഒരു പുരുഷനും സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു പുണെ മുൻസിപ്പിൽ കോർപ്പറേഷൻ മുഖ്യ ആരോഗ്യ ഓഫിസർ അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 46 ആയി.

തിങ്കളാഴ്ച കേരളത്തിൽ മൂന്നു വയസ്സുള്ള കുട്ടിക്കും, ജമ്മുവിൽ 63 വയസ്സുള്ള സ്ത്രീക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ആദ്യത്തെ കൊറോണ കേസാണിത്. രണ്ടു പേർക്കൊപ്പം ഇറാൻ യാത്ര കഴിഞ്ഞ തിരിച്ചെത്തിയ ശേഷമാണ് സ്ത്രീക്ക് കൊറോണ വൈറസ് ബാധിച്ചത്. സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡൽഹി, പഞ്ചാബ്, യുപി എന്നിവടങ്ങളിൽ നിന്നുള്ള മൂന്നു പേർക്കും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു.

കർണാടകത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ സോഫ്റ്റ്‌വെയർ എൻജിനിയർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതെന്ന് കർണാടക മെഡിക്കൽ/വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ വാർത്താ ഏജൻസിയോട് പറഞ്ഞു. മാർച്ച് ഒന്നിന് ഭാര്യയ്ക്കും മകൾക്കുമൊപ്പം അമേരിക്കയിലെ ഓസ്റ്റിനിൽനിന്ന് എത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം വൈറസ് ബാധ സംശയിച്ച് രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡീസീസസിൽ സ്വമേധയാ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകനെയും ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.

എൻജിനീയറുടെ ഡ്രൈവറും ഭാര്യയും രണ്ട് മക്കളും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. എൻജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000ത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിൽ അവർക്കൊപ്പം യാത്രചെയ്ത 60 പേർ അടക്കമുള്ളവരെയാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഞായറാഴ്ച പത്തനംതിട്ടയിൽ നിന്നുള്ള അഞ്ച് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഖത്തർ താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും കൊറോണ സ്ഥിരീകരിച്ചതോടെ ബെംഗളൂരുവിൽ കിൻഡർ ഗാർഡൻ ക്ലാസുകളെല്ലാം റദ്ദാക്കി. തമിഴ്‌നാട്ടിൽ 45 വയസ്സുകാരനാണ് ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ചെന്നൈയിൽനിന്നുള്ള റിപ്പോർട്ട് വ്യക്തമല്ലാത്തതിനാൽ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച ശേഷമാണ് ഇയാൾക്ക് കൊറോണ കണ്ടെത്തിയത്.

അതിനിടെ കൊറോണ വൈറസിനെത്തുടർന്ന് രാജ്യത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഏപ്രിൽ 14 മുതൽ 27 വരെ മിസോറാമിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. മാർച്ച് 12-ന് തൃശ്ശൂരിൽ തുടങ്ങാനിരുന്ന കേരള ടീമിന്റെ ക്യാമ്പ് നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രിൽ 15-ന് ഡൽഹിക്കെതിരേ ആയിരുന്നു കേരളത്തിന്റെ ആദ്യ മത്സരം.

നേരത്തെ ജനുവരിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫൈനൽ റൗണ്ട് ഫെബ്രുവരിയിലേക്ക് മാറ്റിയതോടെ കേരള ടീമിന്റെ സ്പോൺസർ നിരാശയിലായിരുന്നു. ഇതിനുപിന്നാലെ ഏപ്രിലേക്ക് മാറ്റിയ ടൂർണമെന്റ് കൊറോണയെ തുടർന്ന് വീണ്ടും മാറ്റിവെച്ചത് കേരള ടീമിന്റെ സ്പോൺസർഷിപ്പിനെ ബാധിച്ചേക്കും. കൊറോണ വൈറസ് ബാധ രൂക്ഷമായ ഇറാനിൽ കുടുങ്ങിയ 1200ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇറാനിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം പുലർച്ചെ രണ്ടിന് ടെഹ്റാനിൽ എത്തിയിട്ടുണ്ട്. അവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന വിമാനം രാവിലെ 9.30 ന് ഹിൻഡൻ വ്യോമസേനാ താവളത്തിൽ എത്തിച്ചേരും.

വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ വിങ് കമാൻഡർ കരൻ കപൂർ പറഞ്ഞു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ ഒഴിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ സഹകരണം ലഭിച്ചാൽ പരിശോധനാ സൗകര്യം അവിടെതന്നെ ഒരുക്കുമെന്നും ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ അവിടെതന്നെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

വിദ്യാർത്ഥികളും തീർത്ഥാടകരുമാണ് ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ അധികവും. കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്ന് ഇന്ത്യ നേരത്തെ രണ്ട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാരെ ഒഴിപ്പിച്ചിരുന്നു. 767 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്. അവരെയെല്ലാം ക്വാറന്റൈൻ ചെയ്തിരുന്നുവെങ്കിലും പിന്നീട് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ എല്ലാവരെയും വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP