Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കൊറോണയെ കൈകാര്യം ചെയ്ത കാര്യത്തിൽ രാജ്യങ്ങൾക്കുള്ള അംഗീകാരം എങ്ങനെ? മുൻപിൽ എത്തിയത് വിയറ്റ്‌നാമും തായ്വാനും മലേഷ്യയും; 56 ശതമാനം പിന്തുണയോടെ മികച്ച നേട്ടം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; കോവിഡ് ഹോട്ട്‌സ്‌പോട്ട് രാജ്യങ്ങളിൽ ഏറ്റവും മുൻപിൽ എത്തിയത് മോദി സർക്കാറും

കൊറോണയെ കൈകാര്യം ചെയ്ത കാര്യത്തിൽ രാജ്യങ്ങൾക്കുള്ള അംഗീകാരം എങ്ങനെ? മുൻപിൽ എത്തിയത് വിയറ്റ്‌നാമും തായ്വാനും മലേഷ്യയും; 56 ശതമാനം പിന്തുണയോടെ മികച്ച നേട്ടം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; കോവിഡ് ഹോട്ട്‌സ്‌പോട്ട് രാജ്യങ്ങളിൽ ഏറ്റവും മുൻപിൽ എത്തിയത് മോദി സർക്കാറും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഭൂമിയിലെ മനുഷ്യകുലത്തെ പലവിധത്തിൽ ദുരിതത്തിൽ ആഴ്‌ത്തിയ ഒന്നാണ് കോവിഡ് 19 എന്ന മഹാമാരി. ഇത് ഒരു ആരോഗ്യ പ്രശ്നം മാത്രമായി ഒതുങ്ങാതെ, സമ്പദ്ഘടനയും സാമൂഹിക ജീവിതവും ഉൾപ്പടെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും ബാധിച്ചു. എന്നാൽ ഇതിനൊരു മറുവശമുള്ളത്, പല ഭരണകൂടങ്ങളുടെയും കാര്യക്ഷമത പരിശോധിക്കുവാനും കൊറോണക്കാലത്ത് കഴിഞ്ഞു എന്നതാണ്. കൊറോണ പ്രതിസന്ധിയെ വിവിധ ഭരണകൂടങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നറിയുവാനുള്ള അഭിപ്രായ സർവ്വേയിൽ ബോറിസ് ജോൺസൺ സർക്കാരിന് കിട്ടിയത് ഏറ്റവും കുറഞ്ഞ മാർക്കാണ്.

കോവിഡ് ബാധയാൽ 40,000 ത്തിൽ അധികം പേർ മരിച്ച ബ്രിട്ടനിൽ, ജനങ്ങൾ തങ്ങളുടെ പ്രധാനമന്ത്രിക്ക് നൽകുന്ന റേറ്റിങ് അമേരിക്കക്കാർ അവരുടെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നൽകുന്ന റേറ്റിംഗിനേക്കാൾ കുറവാണ്. ബ്രിട്ടനിലെ മരണസംഖ്യയേക്കാൾ എത്രയോ അധികമാണ് അമേരിക്കയിലെ മരണസംഖ്യ എന്ന കാര്യം കൂടി കണക്കാക്കണം. 41 ശതമാനം ബ്രിട്ടീഷുകാർ മാത്രമാണ് സർക്കാർ കോവിഡ് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് പറഞ്ഞത്. അതേ സമയം 56 ശതമാനം പേർ സർക്കാർ ഈ മഹാവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ ആഴ്‌ച്ച ബോറിസിന് ലഭിച്ച -6 എന്ന സ്‌കോർ വീണ്ടും താഴേക്ക് പോയി -15 എന്ന സ്‌കോറിൽ എത്തിച്ചേർന്നിരിക്കുന്നു.

-12 മാർക്ക് കിട്ടിയ ട്രംപിന് താഴെയായി മെക്സിക്കോ ഭരണകൂടത്തിനൊപ്പമാണ് ബോറിസ് സർക്കാരിന്റെ സ്ഥാനം. ഇതിൽ തായ്വാന്, +87 സ്‌കോർ ലഭിച്ചപ്പോൾ,+76 സ്‌കോറോടെ ആസ്ട്രേലിയയും +73 സ്‌കോറോടെഡെന്മാർക്കും തൊട്ടുപുറകിലുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അമേരിക്കക്കാർ അവരുടെ സർക്കാർ ഈ പകർച്ചവ്യാധിയെ എങ്ങനെ നേരിട്ടു എന്ന് ചിന്തിക്കുന്നുവോ അതിലും മോശമായിട്ടാണ് ബ്രിട്ടീഷുകാർ തങ്ങളുടെ സർക്കാർ ഈ പകർച്ചവ്യാധിയെ നേരിട്ടത് എന്നു ചിന്തിക്കുന്നത്. 41 ശതമാനം പേർ ട്രമ്പ് സർക്കാർ ഇതിനെ കാര്യക്ഷമമായി നേരിട്ട്യുന്ന് പറയുമ്പോൾ 53 ശതമാനം പേർ മറിച്ചു ചിന്തിക്കുന്നു. കഴിഞ്ഞ ആഴ്‌ച്ചയിലെ -7 എന്ന സ്‌കോറിൽ നിന്നും താഴേക്ക് പോയി -12 എന്ന സ്‌കോറിലാണ് ട്രമ്പ് എത്തിനിൽക്കുന്നത്.

അതേ സമയം ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് വെറും 55 മരണങ്ങൾ മാത്രമാണ്. ലണ്ടനിലെ ആശുപത്രികളിൽ മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട് ഇന്നലത്തെ ദിവസത്തിന്. മാർച്ചിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ സ്‌കോട്ട്ലാൻഡിലും അയർലാൻഡിലും തുടർച്ചയായ രണ്ടാം ദിവസവും മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇത് മഹാവ്യാധി രാജ്യത്തുനിന്നും തിരിച്ചുപോക്ക് നടത്തുകയാണ് എന്നതിന്റെ സൂചനയായാണ് ഹെല്ത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെടുന്നത്. കെയർ ഹോമുകളിലെ രോഗവ്യാപനത്തിലും 50 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, ആഗോള അംഗീകാര സൂചികയിൽ ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ അല്പം മുന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ച -22 ആയിരുന്നു അദ്ദേഹത്തിന്റെ സർക്കാരിന് ലഭിച്ച സ്‌കോർ എങ്കിൽ അത് ഈ ആഴ്‌ച്ച -9 ആയി ഉയർന്നിട്ടുണ്ട്. ഫിൻലാൻഡും ഇക്കാര്യത്തിൽ മെച്ചപ്പെട്ടു. +54 ആയിരുന്ന സ്‌കോർ +64 ആയി ഉയർത്താൻ അവിടത്തെ ഭരണകൂടത്തിനായിട്ടുണ്ട്. കമ്മ്യുണിസ്റ്റ് വിയറ്റ്നാമാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. +95 സ്‌കോറാണ് അവിടത്തെ സർക്കാരിന് ലഭിച്ചത്. +56 സ്‌കോറോടെ ഇന്ത്യയും മികച്ച നിലയിൽ ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP