Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തം; സർക്കാർ പ്രഖ്യാപനം കാസർകോഡ് മൂന്നാമത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ; ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല; മൂന്നാമത്തെ കേസ് കൂടി പോസിറ്റീവായതോടെ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി; വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത് 2239 പേർ; അപൂർവം ചിലർ ഒളിച്ചുനടക്കുകയാണെന്നും ഇത് അത്യന്തം ആപത്താണെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തം; സർക്കാർ പ്രഖ്യാപനം കാസർകോഡ് മൂന്നാമത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ; ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല; മൂന്നാമത്തെ കേസ് കൂടി പോസിറ്റീവായതോടെ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി; വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത് 2239 പേർ; അപൂർവം ചിലർ ഒളിച്ചുനടക്കുകയാണെന്നും ഇത് അത്യന്തം ആപത്താണെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോവൽ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൂടിയ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അപക്സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. കൂടാതെ കൊറോണ വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2239 പേർ എത്തിച്ചേർന്നിട്ടുണ്ട്. ഇവരിൽ 2155 പേർ വീടുകളിലും 84 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 140 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 46 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൂടി നോവൽ കൊറോണാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. മൂന്ന് കൊറോണ വൈറസ് കേസുകളാണ് പോസിറ്റീവായിട്ടുള്ളത്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യ നിലയിൽ ആശങ്കയ്ക്ക് വകയില്ല. അവരെല്ലാം നല്ല നിരീക്ഷണത്തിലാണ്. ഇവർക്കെല്ലാം മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതാണ്. മൂന്നാമത്തെ കേസ് കൂടി പോസിറ്റീവായതോടെ കരുതിയിരിക്കണം.

കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എന്നാൽ അപൂർവം ചിലർ ഒളിച്ച് നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്പോൾ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരും. ഒരു മാസത്തെ വീട്ട് നിരീക്ഷണമാണ് പറയുന്നത്. സ്വന്തം ജീവനും നാടിന്റെ ജീവനും വിലപ്പെട്ടതാണ്. വുഹാനിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തിന് പോയത് കേരളത്തിൽ നിന്നാണ്. അതിനാലാണ് കേരളം ഇത്ര ജാഗ്രത പുലർത്തുന്നത്. ഇത് മറ്റുള്ളവരിലേക്ക് പകർന്നാൽ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണ്. കൊറോണ വൈറസ് പ്രതിരോധം സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കണക്കുകൾ ശേഖരിക്കുക പ്രയാസമായിരുന്നു. അതിനാൽ വിപുലമായ പരിശ്രമത്തിലൂടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. തൃശൂർ, ആലപ്പുഴ, കാസർഗോഡ് എന്നിവിടങ്ങളിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ബാക്കി 11 ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതാണ്. വ്യാജ പ്രചരണത്തിനെതിരെ കർശന നടപടിയെടുക്കുന്നതാണ്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങൾ കഴിയുന്നതുവരെ വീടുകളിൽത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതു ജനങ്ങൾക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുർ പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സജ്ജമാണ്. ഇവരുടെ മാനസികാരോഗ്യം ആരോഗ്യ വകുപ്പിന്റെ കൗൺസിലർമാർ വഴി ഉറപ്പ് വരുത്തുന്നതാണ്.

സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടർ ചികിൽസയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എൻ.ഐ.വി. യുണിറ്റിൽ സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങൾ എല്ലാവരും ശ്രദ്ധയോടെയിരിക്കണം. കൊറോണ വൈറസ് ബാധിച്ച് ആരും മരിച്ച് പോകാതിരിക്കാനുള്ള വലിയ പ്രവർത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. കേരളം ഈ പ്രതിരോധത്തിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് വലിയ മാതൃകയാകുമെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP