Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അറബികളേയും രാജകുടുംബത്തേയും ഇന്ത്യൻ പ്രവാസികൾക്ക് എതിരാക്കാനുള്ള സൈബർ ഗൂഢാലോചനയ്ക്ക് പിന്നിൽ പാക് ഇടപെടൽ; മലയാളിയായ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും തമ്മിൽ തല്ലിച്ചതിന് പിന്നിൽ ചോര ഊറ്റി കുടിക്കുന്ന കുറുക്കന്റെ കുടില തന്ത്രം; അറബ്, ക്രിസ്ത്യൻ, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നത് പാക്കിസ്ഥാൻ ചാരസംഘടന; കോവിഡിനിടയിലെ കുളം കലക്കലിന് പിന്നിലെ ലക്ഷ്യം മോദിയുടെ അറബ് സൗഹൃദങ്ങളെ ഇല്ലാതാക്കൽ

അറബികളേയും രാജകുടുംബത്തേയും ഇന്ത്യൻ പ്രവാസികൾക്ക് എതിരാക്കാനുള്ള സൈബർ ഗൂഢാലോചനയ്ക്ക് പിന്നിൽ പാക് ഇടപെടൽ; മലയാളിയായ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും തമ്മിൽ തല്ലിച്ചതിന് പിന്നിൽ ചോര ഊറ്റി കുടിക്കുന്ന കുറുക്കന്റെ കുടില തന്ത്രം; അറബ്, ക്രിസ്ത്യൻ, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നത് പാക്കിസ്ഥാൻ ചാരസംഘടന; കോവിഡിനിടയിലെ കുളം കലക്കലിന് പിന്നിലെ ലക്ഷ്യം മോദിയുടെ അറബ് സൗഹൃദങ്ങളെ ഇല്ലാതാക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗൾഫിൽ ഇന്ത്യൻ പ്രവാസികളായ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ പരസ്യ പോരാണ്. കൊറണയെ എല്ലാവരും ഒരുമിച്ചാണ് നേരിടുന്നത്. കേരളത്തിൽ ചില രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പ്രതിരോധത്തിൽ മലയാളി ഒറ്റക്കെട്ടാണ്. പക്ഷേ കടൽ കടന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ. വർഗ്ഗീയ ചേരി തിരിവിലേക്ക് കാര്യങ്ങളെത്തുന്നു. ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ചിലർ ഉർത്തിയ പ്രശ്നങ്ങൾ പുതിയ തലത്തിൽ എത്തി. പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് പ്രഖ്യാപനമെത്തി. ഇതോടെ പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായി. ഇത് പരമാവധി മുതലാക്കുകയാണ് ഗൾഫിലുള്ള മതമൗലിക വാദികൾ. ഇതിനെതിരെ ഇന്ത്യയിൽ പ്രതിരോധം തീർക്കാൻ മറുപക്ഷവും. അങ്ങനെ പ്രവാസ ലോകത്ത് മലയാളികൾ തമ്മിൽ തല്ലുകളാണ്. ഇതിനെ മുതലെടുക്കാൻ എത്തുകയാണ് പാക്കിസ്ഥാൻ. കൃത്രിമമായ ടാസ്‌കുകൾ നൽകിയാൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കാനാവുന്ന സോഫ്റ്റ്്വെയർ ഉപയോഗിച്ചും ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുകയാണ് പാക്കിസ്ഥാൻ.

ഗൾഫിൽ നടക്കുന്ന ഹിന്ദുക്കളുടെ പ്രചരണത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വരുത്താനാണ് പാക് ശ്രമം. കോവിഡ് കാലത്തും നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാൻ അറബ്, ക്രിസ്ത്യൻ, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
പാക്ക് ചാരസംഘടനകളുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലും ഗൾഫ് രാജ്യങ്ങളിലും ഇതിനായി പ്രവർത്തിക്കുന്ന നിരവധി ട്രോൾ അക്കൗണ്ടുകളുടെ പട്ടികയും ശേഖരിച്ചിട്ടുണ്ട്. 'ഷെയിംഓൺമോദി', 'കയോസ്ഇൻഇന്ത്യ' തുടങ്ങിയ ഹാഷ് ടാഗുകളാണ് ചൊവ്വാഴ്ച പാക്കിസ്ഥാനിൽനിന്ന് ട്വിറ്ററിൽ പ്രചരിച്ചത്. ഗൾഫ് രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കാശ്മീരിൽ ഇന്ത്യ നടത്തിയ ഇടപെടലിലും ബാലാക്കോട്ടിലെ ആക്രമത്തിലുമൊന്നും പാക്കിസ്ഥാന് ഗൾഫ് മേഖലയുടെ പിന്തുണ കിട്ടിയിരുന്നില്ല. മോദിക്കൊപ്പമായിരുന്നു അവരെല്ലാം. ഈ സൗഹൃദത്തെ തകർക്കുകയാണ് ഉദ്ദേശം.

'ഇസ്ലാമോഫോബിയ ഇൻ ഇന്ത്യ' എന്ന് അടുത്തിടെ ട്വിറ്ററിൽ പ്രചരിച്ച ഹാഷ് ടാഗിന്റെ ഉറവിടം പാക്കിസ്ഥാനിൽനിന്നുള്ള ചില ആളുകളും ബോട്ടുകളും ആണെന്ന് സുരക്ഷാ ഏജൻസികളും സ്വതന്ത്ര സമൂഹമാധ്യമ ഉപയോക്താക്കളും കണ്ടെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ മോദി സർക്കാർ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമായിരുന്നു ഈ നീക്കം. ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിനു പേർ സബ്സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണൽ പോസ്റ്റ് (സിജെ പോസ്റ്റ്) എന്ന ഫേസ്‌ബുക് പേജ് പാക്കിസ്ഥാനിൽനിന്നാണു പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന പോസ്റ്റുകളും വിഡിയോകളും തെറ്റായ വാർത്തകളും പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കി സ്വതന്ത്ര കശ്മീർ, ഖാലിസ്ഥാൻ, ദ്രാവിഡിസ്ഥാൻ എന്നിവ രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഗൾഫിലെ ഇന്ത്യൻ മുസ്ലീങ്ങൾ എന്ന തരത്തിലെ വ്യാജ പ്രചരണങ്ങൾ ഇങ്ങനെയാണ് പരക്കുന്നത്.

പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ അറിവോടെയാണ് നടക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ഐഎസ്ഐ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ പേരിലുള്ള വ്യാജഅക്കൗണ്ടുകൾ വഴി, ഇന്ത്യൻ സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നു വ്യാജപ്രചാരണം അഴിച്ചുവിട്ടു കശ്മീരിലെ മുസ്ലിംകൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വർഗീയ കലാപമുണ്ടാക്കാനായി മുസ്ലിം വിരുദ്ധ വാർത്തകളാണു പോസ്റ്റ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്ക് ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ കശ്മീരിൽ ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും സമൂഹമാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും കാശ്മീരിൽ ചലനമുണ്ടാക്കിയില്ല. ഇതോടെയാണ് ഗൾഫിൽ കടന്നു കയറി ഇന്ത്യാക്കാരെ തമ്മിൽ അടുപ്പിക്കാൻ ശ്രമം. ഇതിനിടെ അറബ് രാജകുടുംബത്തിലെ ചിലരും ഇന്ത്യാക്കാർക്കെതിരെ വിമർശനവുമായി എത്തി. ഇതോടെ അവസരം പരമാവധി മുതലെടുക്കാനാണ് ശ്രമം.

പ്രിയ പ്രവാസി സുഹൃത്തുക്കളെ നമ്മൾ പുതിയൊരു ക്യാമ്പയിങ്ങ്ന് തുടക്കം കുറിക്കുകയാണ് പ്രവാസി ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഫാസിസത്തിനെതിരെയുള്ള സൈബർ പോരാട്ടം.?? സോഷ്യൽ മീഡിയയിൽ വംശീയ വിദ്വേഷ പോസ്റ്റുകൾ കമന്റ്കൾ ഇടുന്നവരെ തങ്ങളുടെ ശ്രദ്ധിയിൽ പെടുത്തണം എന്ന അറബ് രാജ്യങ്ങളുടെ പ്രസ്താവനക്ക് ശേഷം നിരവധി പ്രവാസി സഹോദരങ്ങളുടെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് ഈ പ്രവർത്തനത്തിന് നാം തുടക്കം കുറിക്കുന്നത്. വിദേശരാജ്യങ്ങളിൽ സംഘികൾ വളർത്തുന്ന ഫാസിസത്തെ മുച്ചൂടും ഇല്ലായ്മചെയ്യാൻ ഈ ക്യാമ്പയിൻ ഉപകരിക്കട്ടെ...രാഷ്ട്രീയ മത ഭേദമന്യേ എല്ലാവരും സഹകരിക്കുക. ?? ഇന്ത്യയിൽ എന്നല്ല ലോകത്തിന്റെ നാനാ ഭാഗത്തും ഫാസിസം വളർത്തുന്ന സംഘികളും ഇന്ത്യക്കാരും രണ്ടും രണ്ടാണെന്ന് അറബ് രാഷ്ട്രങ്ങളെ വ്യക്തമായി ബോധിപ്പിക്കേണ്ട നിർണായകഘട്ടത്തിൽ ആണ് നാം ഇപ്പോൾ. 'സമന്വയ' എന്ന പേരിലാണു സംഘികൾ ഗൾഫ് നാടുകളിൽ പ്രവർത്തിച്ചുവരുന്നത് നിങ്ങളുടെ അറിവിൽ ഈ സംഘടനയോ ഇതുപോലുള്ള മറ്റേതെങ്കിലും ഫാസിസ്റ്റ് സംഘടനകളോ ശ്രദ്ധയിൽ പെട്ടാൽ അറീക്കുക... ഒപ്പം തന്നെ നിങ്ങൾക്ക് അറിയാവുന്ന വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫാസിസ്റ്റ് സംഘടനകളുടെ പേരുകളും വ്യക്തി വിവരങ്ങളും ഈ പോസ്റ്റിനു കീഴിൽ ചേർക്കുക.-ഒരു മലയാളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ വരികളായിരുന്നു ഇത്. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ മാനസികാവസ്ഥയിലേക്ക് ഇന്ത്യാക്കാരെ എത്തിക്കാനുള്ള രഹസ്യ പ്രവർത്തനവും പാക്കിസ്ഥാന് നടത്തുന്നുണ്ട്.

നമ്മൾ ഒന്ന് ആഞ്ഞു പിടിച്ചാൽ വോംശീയ വിഷം തുപ്പുന്ന സകല സംഘികളെയും അടപടലം പൂട്ടാം...?? അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഫുൾ സപ്പോർട് ആണ് ഈ സമയത്ത് എന്നതാണ് ഏറെ ആശ്വാസകരം അതു തന്നെയാണ് നമ്മുടെ പ്രതീക്ഷയും. ഓർക്കുക അറബ് രാജ്യങ്ങളിലെ സമ്പാദ്യമാണ് പ്രധാനമായും സംഘികൾ മുസ്ലിംകൾക്ക് നേരെ കോപ്പു കൂട്ടാൻ ഉപയോഗിക്കുന്നത്. മുസ്ലിം രാജ്യങ്ങളിൽ ജോലി ചെയ്യുകയും മുസ്ലിംകൾക്ക് നേരെ പടപൊരുതാൻ തയ്യാറാവുകയും ചെയ്യുന്ന സംഘികളെ നിലനിർത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓർമ്മിപ്പിച്ച് കാമ്പൈൻ നടത്തുന്ന മുസ്ലിം മതമൗലിക ഗ്രൂപ്പുകൾ. അറബ് പൗരന്മാരും രാജ കുടുംബാംഗങ്ങളും വരെ സംഘപരിവാറിനെതിരെ ശബ്ദം ഉയർത്താൻ തുടങ്ങിയപ്പോഴാണ് ഗൾഫ് നാടുകളിലെ സംഘപരിവാർ അനുഭാവികളെ തെരഞ്ഞ് പിടിച്ച് കേസെടുപ്പിക്കാനും നാടു കടത്താനും നീക്കങ്ങൾ നടത്തി ഇസ്ലാമിക മൗലിക വാദികളായ പ്രവാസി മലയാളികൾ ഒരുമിക്കുന്നത്. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകും. വിദ്വേഷ പ്രതികരണം നടത്തിയ മുസ്ലീങ്ങളെ കണ്ടെത്തി ഇന്ത്യയിൽ കേസെടുപ്പിക്കാനുള്ള മറുനീക്കവും ചർച്ചയായി. ഇങ്ങനെ രണ്ട് കൂട്ടർ തമ്മിൽ തല്ലുമ്പോൾ കണ്ട് രസിച്ചത് പാക്കിസ്ഥാനാണ്.

ഗൾഫിൽ സകല സംഘ അനുഭാവ ഗ്രൂപ്പുകളെ കുറിച്ചും വ്യക്തികളെ കുറിച്ചും പരാതി പ്രവാഹമാണ്. പരാതി കൊടുക്കുമ്പോൾ ഓർമിപ്പിക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങൾ ഇരായായ സംഭവങ്ങളുടെ പരമ്പര ചേർത്താണ് പ്രചാരണം. ലോക് ഡൗൺ കഴിഞ്ഞാൽ കൂട്ടത്തോടെ സംഘ അനുഭാവികൾക്ക് പണി നഷ്ടമാകുമെന്ന് ഉറപ്പായതോടെ കാരണക്കാരായവരെ തെരഞ്ഞുപിടിച്ച് യുഎപിഎ ചുമത്തി ഇന്ത്യയിൽ കേസെടുപ്പിക്കാൻ സംഘ നീക്കവും സജീവമാണ്. ഇതിനുള്ള അണിയറ നീക്കങ്ങൾ അവരും തുടങ്ങി കഴിഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേസെടുപ്പിക്കാനാണ് നീക്കം. രാജ്യദ്രോഹ കുറ്റം ചുമത്തി എഫ് ഐ ആറും പിന്നീട് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. ഇതോടെ ഗൾഫിൽ നിന്ന് വിമാനം ഇറങ്ങി നാട്ടിലെ വീട്ടിലേക്കുള്ള വഴി മുടക്കാനാണ് തീരുമാനം. ഇത്തരത്തിലൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ ബോധപൂർവ്വം പാക്കിസ്ഥാൻ എത്തിച്ചതാണെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

1992 ബാബരി മസ്ജിദ് പൊളിച്ചു
1999 ഗ്രഹാം സ്റിൻസിനെയും പച്ചക്ക് കത്തിച്ചു
2002 ഗുജറാത്ത് കലാപം
2007 സംജോദ എക്സ്‌പ്രസ്സ് സ്ഫോടനം
2007 അജ്മീർ ദർഗ ആക്രമണം
2007 മക്ക മസ്ജിദ് സ്ഫോടനം
2008 മലേഗാവ് സ്ഫോടനം
2010 മുതൽ 2014 വരെ 63 പശുകൊലപാതകങ്ങൾ
2013 മുസാഫിർ നഗർ കൂട്ടക്കൊല
2015 ഗോവിന്ദ് പന്സാരെയുടെ കൊലപാതകം
2015 കാബുർഗിയുടെ കൊലപാതകം
2017 ഗൗരി ലങ്കേഷിന്റെ കൊലപാതകം
2017 ഘോരക്പുരിൽ 200 കുഞ്ഞുങ്ങളുടെ മരണം
2019 ബംഗാൾ കലാപം
2020 ഡൽഹി കലാപം
2020 കൊറോണ ജിഹാദ് ... ഇങ്ങനെ മുസ്ലീങ്ങൾക്കെതിരെ സംഘപരിവാറുകാർ നടത്തിയ ആക്രമങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് മുസ്ലിം മൗലിക വാദികൾ സംഘപരിവാറിനെതിരെ പ്രചരണം നടത്തിയത്. ഈ ലിസ്റ്റ് പോലും തയ്യാറാക്കിയത് പാക് രഹസ്യാന്വേഷണ ഏജൻസിയാണെന്നാണ് സൂചന. കച്ചമുറുക്കുന്നത്. ഇത് കൂടാതെ നടന്ന ഒരായിരം ബലാത്സംഗങ്ങൾ ദളിതുകൊലപാതകങ്ങൾ പീഡനങ്ങൾ മതം മാറിയവരുടെ കൊലപാതകങ്ങൾ വർഗീയ പ്രസംഗങ്ങൾ പ്രസ്താവനകൾ കൊലവിളികൾ സർക്കാർ അട്ടിമറികൾ കുതിരക്കച്ചവടങ്ങൾ ആയിരക്കണക്കിന് കോടി രൂപ ചിലവഴിച്ചുള്ള പ്രതിമ നിർമ്മാണങ്ങൾ രാജ്യത്തെ കൊള്ളയടിച്ചവർക്ക് രാജ്യം വിടാൻ ഒത്താശചെയ്യൽ ചാര പ്രവർത്തനം കള്ള നോട്ടടി വ്യാജവാർത്ത പടച്ചു വിടൽ ജാമിയ ആക്രമണം ജെ എൻ യൂ ആക്രമണം ... ആ ലിസ്റ്റ് അവസാനിക്കുന്നേയില്ല. രാജ്യസ്നേഹവും സംസ്‌കാരവും പഠിപ്പിക്കുന്ന പാർട്ടിക്കാരുടെ, ആർഷഭാരത സംസ്‌കാരം പഠിപ്പിക്കുന്നവരുടെ തനി കൊണമാണ് മുകളിൽ പറഞ്ഞതെല്ലാം.-ഇങ്ങനെയായിരുന്നു് പ്രചരണം. ഇതിനെ കുറിച്ച് ഇന്ത്യൻ ഏജൻസികൾ അന്വേഷണം നടത്തുന്നുവെന്ന് വന്നപ്പോൾ തന്നെ പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു.

ഇസ്ലാം വിരുദ്ധത പരത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസൽ അൽ ഖാസിമിക്കെതിരെ സൈബർ ആക്രമണവുമായി മലയാളികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകർ എത്തിയെന്ന തരത്തിലെ പ്രചരണങ്ങൾക്ക് പിന്നാലെയാണ് ഈ ചർച്ചകൾ എത്തിയത്. എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ പോലും പാക്കിസ്ഥാൻ ആണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. യുഎഇയും ഇന്ത്യയും തമ്മിലെ ബന്ധം വഷളാക്കാനുള്ള ബോധപൂർവ്വമായ നീക്കം. ഹെന്ത് ഫൈസൽ അൽ ഖാസിമിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ തെറിവിളികളിൽ പലതും പാക് ചാര സംഘടനയുടേതായിരുന്നു. ഇന്ത്യൻ വംശജനായ സംഘപരിവാർ അനുഭാവിയായ സൗരഭ് ഉപാധ്യായ് എന്നയാൾക്കെതിരെ രാജകുമാരി ഹെന്ത് ഫൈസൽ രംഗത്തെത്തിയത്. ഇയാൾ പങ്കുവച്ച ഇസ്ലാം വിരുദ്ധ ട്വീറ്റുകൾ മുൻനിർത്തിയായിരുന്നു രാജകുമാരിയുടെ മുന്നറിയിപ്പ്. തബ്ലീഗ ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലിം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. മാത്രമല്ല, വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നുയെന്ന അഭ്യൂഹവും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്‌ക്രീൻഷോട്ടും പങ്കുവച്ചു കൊണ്ടാണ് ഹെന്ത് അൽ ഖാസിമിയുടെ മുന്നറിയിപ്പ് എത്തിയത്. ഇതോടെയാണ് അവസരം മുതലെടുക്കാൻ പാക്കിസ്ഥാൻ എത്തിയത്.

ഹെന്ത് അൽ ഖാസിമിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ''ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലർത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം. ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്..എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങൾക്കെതിരെ കണ്ണടയ്ക്കാനാകില്ല.'' എന്നായിരുന്നു ആ പോസ്റ്റ്. അതായത് ഇസ്ലാമിക വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ജോലി നഷ്ടമാകുമെന്നായിരുന്നു ഇതിലൂടെ ചർച്ചയായത്. ഇതിനെ പരമാവധി മുതലെടുത്ത് മോദിയേയും അറബ് നേതാക്കളേയും തെറ്റിക്കാനായിരുന്നു നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP