Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ഏപ്രിൽ 15 ആകാൻ കാത്തിരിക്കുന്നവർ അറിയുക; ആദ്യം ലോക്ക്ഡൗണിൽ നിന്നും നീക്കുന്നതുകൊറോണാ രഹിത ജില്ലകളെ മാത്രം; ഈ ജില്ലകൾക്കുള്ളിൽ യാത്ര നിയന്ത്രിക്കും; ആൾക്കൂട്ടങ്ങൾക്കും പ്രധാന കൂട്ടായ്മകൾക്കും വിലക്ക് തുടരും; സർക്കാർ-സ്വകാര്യ ഓഫീസുകൾ നിയന്ത്രിതമായി പ്രവർത്തിക്കും; മോദിയുടെ ലോക്ക്ഡൗൺ പിന്മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്; കേരളത്തിൽ ഭാഗീക നിയന്ത്രണങ്ങൾ തുടർന്നേക്കും

വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ഏപ്രിൽ 15 ആകാൻ കാത്തിരിക്കുന്നവർ അറിയുക; ആദ്യം ലോക്ക്ഡൗണിൽ നിന്നും നീക്കുന്നതുകൊറോണാ രഹിത ജില്ലകളെ മാത്രം; ഈ ജില്ലകൾക്കുള്ളിൽ യാത്ര നിയന്ത്രിക്കും; ആൾക്കൂട്ടങ്ങൾക്കും പ്രധാന കൂട്ടായ്മകൾക്കും വിലക്ക് തുടരും; സർക്കാർ-സ്വകാര്യ ഓഫീസുകൾ നിയന്ത്രിതമായി പ്രവർത്തിക്കും; മോദിയുടെ ലോക്ക്ഡൗൺ പിന്മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്; കേരളത്തിൽ ഭാഗീക നിയന്ത്രണങ്ങൾ തുടർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇരുപത്തൊന്നു ദിവസത്തെ അടച്ചുപൂട്ടിയ ജീവിതത്തിനു ശേഷം ഏപ്രിൽ 15 ന് പുറത്തിറങ്ങി അടിച്ചുപൊളിക്കാൻ കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടി വന്നേക്കും. ഇന്ത്യയിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് നീക്കം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. മറിച്ച് പടിപടിയായി ആയിരിക്കും ലോക്ക്ഡൗൺ പിൻവലിക്കുക. ഇതിന്റെ മുന്നോടിയായി കൊറോണാ ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ജില്ലകളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുക എന്നറിയുന്നു. ഇതു തന്നെ കർശനോപാധികളോടെ ആയിരിക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും ആൾക്കൂട്ടവും, സമ്മേളനങ്ങളും അനുവദിക്കാൻ ഇടയില്ല.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 4288 ആണ്. 4.1 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ എല്ലാ ജില്ലാ തലവന്മാരുമായും വിഡീയോ കോൺഫറൻസിലൂടെ സംസാരിച്ചിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞത്.

ഇന്ത്യയിലെ മൊത്തം 718 ജില്ലകളിൽ 274 എണ്ണത്തിൽ കൊറോണയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്,. 9 സംസ്ഥാനങ്ങളിലായി 21 ജില്ലകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ലോക്ക്ഡൗൺ എടുത്തുകളയുന്നതിനുള്ള നടപടികൾ അതീവ കരുതലോടെ വേണം ചെയ്യാൻ. വീണ്ടുമൊരു രോഗവ്യാപനത്തിന് അത് ഇടയാക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവേണം ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയകൾ ആരംഭിക്കാൻ. ഇതിനായി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കോൺഫറൻസ് കോളിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിലവിൽ കൊറോണഭീതിയിൽ അല്ലാത്ത ജില്ലകളിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനോട് യോജിച്ചിട്ടുണ്ട്. കോവിഡ് ബാധയുള്ള ജില്ലകളിൽ നിന്നുള്ളവർക്ക് ഈ ജില്ലകളിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ ആദ്യഘട്ടം ഇതായിരിക്കും എന്ന് രാജസ്ഥാൻ വ്യക്തമാക്കുന്നു. രണ്ടാം ഘട്ടത്തിൽ താരതമ്യേന രോഗബാധ കുറവുള്ള ജില്ലകളിലെ നിയന്ത്രണങ്ങൾ നീക്കും. മൂന്നാം ഘട്ടത്തിലായിരിക്കും മറ്റ് ജില്ലകളിലേത് നീക്കുക. രാജസ്ഥാനിലെ 33 ജില്ലകളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ നീക്കിയാലും ആളുകൾ കൂട്ടംകൂടുന്നതിനുള്ള നിരോധനം വീണ്ടും തുടരും. അതുപോലെ സിനിമാ തീയറ്ററുകൾ, മാളുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും അടഞ്ഞു തന്നെ കിടക്കും.

ഹരിയാനയും ഈ രീതി പിന്തുടരാൻ സമ്മതമറിയിച്ചു എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. 22 ജില്ലകളിൽ 14 ജില്ലകളിലും രോഗബാധയുള്ളതിനാൽ ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന കാര്യം ഇപ്പോൾ ആലോചനയിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ എൻ സി ആർ മേഖലയിൽ ഉൾപ്പെടുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, പാല്വാൽ എന്നി നഗരപ്രദേശങ്ങളിലും ലോക്ക്ഡൗൺ തുടരും. എല്ലാ സംസ്ഥാനങ്ങളോടും ലോക് ഡൗൺ പിൻവലിക്കുമ്പോൾ പകരം സംവിധാനം എന്തെന്നതിനെ കുറിച്ച് നിർദ്ദേശിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. കേരളം അടക്കം ഇതിന് പ്രത്യേക സമിതിയും തീരുമാനിച്ചു. ഈ സമിതിയുടെ തീരുമാന പ്രകാരമാകും കേരളത്തിലെ നിയന്ത്രണങ്ങളിൽ തീരുമാനം ഉണ്ടാകുക. കേരളത്തിൽ കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്രയിലെ നഗരങ്ങളിൽ ലോക്ക്ഡൗൺ ഇനിയും രണ്ടാഴ്‌ച്ച കൂടി തുടർന്നേക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. ഏപ്രിൽ 14 നു ശേഷവും ഇവിടങ്ങളിൽ ലോക്ക്ഡൗൺ തുടർന്നേക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി രാജേഷ് ടോപെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതുവരെ ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ, ജനസാന്ദ്രത ഏറിയ ധാരാവി പോലുള്ള മേഖലകളിൽ കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് കൂടുതൽ ആശങ്കയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിൽ 75 ജില്ലകളിൽ 47 എണ്ണത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തബ്ലിഗി ജമായത്തുമായി ബന്ധപ്പെട്ട കേസുകളല്ലാതെ ഇതുവരെ സമൂഹവ്യാപനം ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കാർഷിക വ്യവസായങ്ങളും അനുബന്ധ വ്യവസായങ്ങളും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് നഗരമേഖലകളിൽ നിന്നും വളരെ ദൂരെയായതിനാൽ ഇവ പ്രവർത്തനമാരംഭിക്കാൻ വലിയ ക്ലേശമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഉത്തർപ്രദേശിന്റെ ഭാഗമായ, എൻ സി ആർ മേഖലയിൽ ഉൾപ്പെടുന്ന നോയിഡ, ഘാസിയാബാദ് എന്നീ നഗരങ്ങളും തലസ്ഥാനമായ ലക്നൗവും ഉടനെയൊന്നും സാധാരണഗതിയിലേക്ക് വരാൻ ഇടയില്ല.

പഞ്ചാബിൽ മിക്കയിടത്തും ലോക്ക്ഡൗൺ തുടരാനാണ് സാധ്യത. റാബി വിളകളുടെ കൊയ്ത്തിനുള്ള സമയമായതിനാൽ, അതിൽ പങ്കെടുക്കുന്നവർക്കായി ഏപ്രിൽ 15 ശേഷം പ്രത്യേക പാസ് അനുവദിച്ചേക്കും. ലുധിയാനയിലേയും ജലന്ധറിലേയും ചില വ്യവസായ ശാലകളും ഘട്ടംഘട്ടമായി പ്രവർത്തനം ആരംഭിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഏപ്രിൽ 12നോ 13നോ മാത്രമേ ഉണ്ടാവുകയുള്ളു എന്നും അധികൃതർ അറിയിക്കുന്നു.

എന്നാൽ ലോകമാകമാനമുള്ള കോവിഡ് 19 രോഗബാധയെ വളരെ അടുത്ത് നിരീക്ഷിക്കുന്ന അമേരിക്കൻ കൺസല്ട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ നിഗമനം, ഇന്ത്യയിൽ ലോക്ക്ഡൗൺ നീക്കം ചെയ്യുവാൻ ജൂൺ പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ്. രോഗ വ്യാപനത്തിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോൾ, ചൈനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച അതേ കാലയളവിലാണ് ഇന്ത്യയിലും പ്രഖ്യാപിച്ചിരിക്കുന്നത്.

രോഗ വ്യാപനത്തിന്റെ ഘടന പരിശോധിക്കുമ്പോൾ, ഇനി അധികമുണ്ടാകുന്ന രോഗികൾക്കായി ആരോഗ്യസുരക്ഷാ നടപടികൾ കൈക്കൊള്ളുവാൻ ഇന്ത്യക്ക് സമയം ആവശ്യമാണ് അതിനാൽ ജൂൺ പകുതി വരെയെങ്കിലും ഈ ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്നാണ് അവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP